ജൈവവൈവിധ്യം
ജീവന്‍്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണു ജൈവവൈവിധ്യം. പ്രത്യേക ആവാസവ്യവസ്ഥയില്‍ എത്രവിധം ജീവികള്‍ കാണുന്നു എന്നതാണു ജൈവവൈവിധ്യം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ജൈവികമായ വൈവിധ്യം എന്ന വാക്കു ലോപിച്ചാണു ജൈവവൈവിധ്യം എന്ന വാക്കുണ്ടായത്.ഭൂമിയിലുള്ള ജീവജാലങ്ങളുടെ എണ്ണം, അവ തമ്മിലുള്ള സാദൃശ്യങ്ങള്‍, വ്യത്യാസങ്ങള്‍, പ്രത്യുല്‍പ്പാദന രീതികള്‍, ജനിതകഘടനയില്‍ കണ്ടുവരുന്ന അവസ്ഥാന്തരങ്ങള്‍, ആവാസവ്യവസ്ഥകള്‍, രൂപം എന്നിവയുടെ ആകത്തുകയാണു ജൈവവൈവിധ്യം .
എല്ലാ ജീവജാലങ്ങളും അവയുടെ ആവാസവ്യവസ്ഥയും ഇതില്‍പ്പെടും. കൂടുതല്‍ ജൈവവൈവിധ്യമുണെ്ടങ്കില്‍ ആവാസവ്യവസ്ഥ കൂടുതല്‍ ആരോഗ്യമുള്ളതായി കണക്കാക്കുന്നു. ജൈവവൈവിധ്യം കാലാവസ്ഥയുമായും ബന്ധപ്പെടുന്നു. ധ്രുവപ്രദേശത്തേക്കാള്‍ സമശീതോഷ്ണമേഖലയിലാണു കൂടുതല്‍ ജൈവവൈവിധ്യ സമ്പന്നതയുള്ളത്. ദ്രുതഗതിയിലുള്ള പാരിസ്ഥിതികമാറ്റം വംശനാശത്തിനും ജൈവവൈവിധ്യത്തിന്‍്റെ ശോഷണത്തിനും കാരണമാവുന്നുണ്ട്.
ഐക്യരാഷ്ര്ടസഭയുടെ പൊതുസഭ 1993 മുതലാണ് അന്താരാഷ്ര്ട ജൈവവൈവിധ്യദിനം ആചരിക്കാന്‍ തീരുമാനിച്ചത്. ഡിസംബര്‍ 29 ആണ് ഈ ദിനമായി ആചരിച്ചിരുന്നത്. 2000 മുതല്‍ അത് മെയ് 22 ആക്കി നിശ്ചയിച്ചു. ആഗോളവ്യാപകമായി ജൈവവൈവിധ്യത്തിന്‍്റെ പ്രാധാന്യത്തെയും അതിന്‍്റെ നഷ്ടം വരുത്തുന്ന പ്രത്യാഘാതങ്ങളെയും കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് അന്താരാഷ്ര്ട ജൈവവൈവിധ്യ വര്‍ഷം ലക്ഷ്യമിടുന്നത്. എഡ്വേഡ് ഒ. വില്‍സണ്‍ (ഇ. ഒ. വില്‍സണ്‍) എന്ന അമേരിക്കന്‍ വന്യജീവി ശാസ്ത്രജ്ഞന്‍ 1988ലാണ് ആദ്യമായി ജൈവവൈവിധ്യം എന്ന പദം ഉപയോഗിക്കുന്നത്.
1960കളില്‍ ബയോളജിക്കല്‍ ഡൈവേഴ്സിറ്റി എന്ന പദം റെയ്മണ്ട് എഫ്. ഡാസ്മാന്‍ ആദ്യമായി ഉപയോഗിച്ചെങ്കിലും അതിനെ കൂടുതല്‍ ജനകീയമാക്കിയത് ഇ. ഒ. വില്‍സനാണ്. ഇന്നു ലോകം മുഴുവനും ഈ പദം ഉപയോഗിക്കുന്നു.
ഐക്യരാഷ്ര്ടസഭയിലെ പരിസ്ഥിതി സമിതി നിര്‍ണയിച്ച ലോകത്തിലെ 17 ശ്രേഷ്ഠ ജൈവവൈവിധ്യ കേന്ദ്രങ്ങളില്‍ ഒന്നാണ് ഇന്ത്യ. ആസ്ത്രേലിയ, ബ്രസീല്‍, ചൈന, കൊളംബിയ, കോംഗോ, ഇക്വഡോര്‍, ഇന്തോനീസ്യ, മഡഗാസ്കര്‍, മലേസ്യ, മെക്സിക്കോ, ന്യൂഗിനിയ, പെറു, ഫിലിപ്പിന്‍സ്, ദക്ഷിണാഫ്രിക്ക, വെനിസ്വല എന്നിവയാണ് മറ്റു മഹാ ജൈവവൈവിധ്യ കേന്ദ്രങ്ങള്‍.
വൈവിധ്യത്തിലെ വൈവിധ്യം
ഭൂമുഖത്തെ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലം മുതല്‍ ഒരു മില്ലിമീറ്ററിന്‍്റെ പത്തുലക്ഷത്തിലൊന്നു വലുപ്പമുള്ള മൈക്കോപ്ളാസ്മ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഭൂമുഖത്ത് ഒരുകാലത്തുണ്ടായിരുന്ന ജൈവവൈവിധ്യത്തിന്‍്റെ നൂറിലൊന്നു മാത്രമേ ഇപ്പോള്‍ നിലവിലുള്ളൂയെന്നാണു ജീവശാസ്ത്രജ്ഞര്‍ പറയുന്നത്. കോടാനുകോടി വര്‍ഷങ്ങളിലൂടെ സംഭവിച്ച പ്രകൃതിപ്രതിഭാസങ്ങളുടെയും മനുഷ്യന്‍്റെ ഇടപെടലിന്‍്റെയും ഭാഗമാണ് ഇന്നു കണ്ടുവരുന്ന ജൈവവൈവിധ്യം.
മനുഷ്യനും സസ്യജന്തുജാലങ്ങളും സൂഷ്മജീവികളും ഉള്‍ക്കൊള്ളുന്ന ശൃംഖല ജൈവവൈവിധ്യമാണു രൂപപ്പെടുത്തുന്നത്. ഈ ശൃംഖലയില്‍ 1. 75 ദശലക്ഷം ജീവികളെ മാത്രമേ ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളൂ. ഇതിന്‍്റെ പതിന്മടങ്ങു ജീവികള്‍ ഇനിയും തിരിച്ചറിയപ്പെടാതുണ്ട്. ഈ 1. 75 ദശലക്ഷം ജീവികളിലെ ഒരു ഭാഗം മാത്രമാണു മനുഷ്യന്‍. മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പ് ജൈവവൈവിധ്യത്തെ ആശ്രയിച്ചിരിക്കുന്നു. ജൈവവൈവിധ്യത്തിലെ കോടിക്കണക്കിനു ശൃംഖലകളിലൊന്നിന്‍്റെ പ്രാധാന്യം പോലും മനുഷ്യന് ഇല്ലായെന്ന് ജൈവശാസ്ത്രജ്ഞര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. മനുഷ്യന്‍ ഇല്ലാതായാല്‍ ആവാസവ്യവസ്ഥയ്ക്കു പോറലേല്‍ക്കില്ളെന്ന വാദമാണ് അവര്‍ ഉന്നയിക്കുന്നത്.
പരിണാമശ്രേണിയിലെ അവസാന കണ്ണിയായ മനുഷ്യനെ നിലനിര്‍ത്തുന്നതു ജൈവസമ്പത്താണ്. ജൈവവൈവിധ്യം മൂലം ലഭിക്കുന്ന നേട്ടങ്ങളെ ഇക്കോ വ്യൂഹ സേവനങ്ങള്‍ എന്നാണു വിളിക്കുന്നത്. ആഹാരം, വസ്ത്രം, ഒൗഷധം, തടി, ഇന്ധനം എന്നിവ നേരിട്ടുപയോഗിക്കുമ്പോള്‍ വായു, ജലം എന്നിവയുടെ ഉപയോഗക്ഷമത വര്‍ധിപ്പിക്കുന്നതും ജൈവവൈവിധ്യം തന്നെ. ജൈവസമ്പത്തിന്‍്റെ നാശം വളരെ വേഗത്തിലാണ്. അമിതമായ വിഭവചൂഷണവും അന്തരീക്ഷത്തിലേക്കു പുറന്തള്ളുന്ന മാലിന്യവുമാണ് പ്രധാന കാരണങ്ങള്‍. ഒപ്പം കാലാവസ്ഥാവ്യതിയാനം, ജൈവ അധിനിവേശം എന്നിവയും. സസ്യസമ്പത്തിന്‍്റെ അഞ്ചിലൊന്നു വംശനാശത്തിന്‍്റെ വക്കിലാണെന്നാണു നിഗമനം. മഴക്കാടുകളും കണ്ടലുകളും വേഗത്തില്‍ ഇല്ലാതാകുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഭൂമുഖത്തുനിന്ന് പ്രതിവര്‍ഷം 60 ലക്ഷം ഹെക്ടര്‍ മഴക്കാടുകള്‍ അപ്രത്യക്ഷമാകുന്നു.
ലോകത്തിലെ 17 മഹാജൈവ വൈവിധ്യകേന്ദ്രങ്ങളില്‍ ഒന്നായ ഇന്ത്യയില്‍ ആഗോള സസ്യജാല സമ്പത്തിന്‍്റെ 78 ശതമാനവുമുണ്ട്. 900 മീറ്റര്‍ മുതല്‍ 8000 മീറ്റര്‍ വരെ തലയെടുപ്പുള്ള കൂറ്റന്‍ പര്‍വതങ്ങള്‍, മരുഭൂമി, താഴ്വരകള്‍, പീഠഭൂമികള്‍, വിശാലമായ സമുദ്രതീരം എന്നിവയെല്ലാം ഇന്ത്യയുടെ ജൈവവൈവിധ്യ കലവറയെ പോഷിപ്പിക്കുന്നു. മഞ്ഞും മഴയും മരവും മരുഭൂമിയും മഴക്കാടുകളും കടലും കണ്ടലും എല്ലാം ഒന്നിച്ചു കാണപ്പെടുന്ന ഏകരാജ്യം ഇന്ത്യയാണ്.
ജൈവവൈവിധ്യത്തിന്‍്റെ അടിസ്ഥാനത്തില്‍ ഇന്ത്യയെ പത്തു ജൈവഭൂമിശാസ്ത്ര മേഖലകളായി തിരിച്ചിരിക്കുന്നു. 1. തിബത്തന്‍ ഹിമാലയന്‍ മേഖല. 2. ഹിമാലയ പര്‍വതമേഖല. 3. മരുഭൂമി മേഖല. 4. പശ്ചിമഘട്ട മേഖല. 5. അര്‍ധ ഊഷര മേഖല. 6. ഉത്തരപൂര്‍വ ഇന്ത്യ (വടക്കുകിഴക്കന്‍ മേഖല). 7. ഡക്കാന്‍ പീഠഭൂമി മേഖല. 8. ഗംഗാസമതലം. 9. തീരപ്രദേശം. 10. ദ്വീപുകള്‍ (അന്തമാന്‍ നിക്കോബാര്‍ മേഖലകള്‍) എന്നിവയാണവ.
മൂന്നരക്കോടി വര്‍ഷത്തെ ജൈവികസാന്നിധ്യത്തിന്‍്റെ ഫലമാണ് ഇന്നത്തെ ജൈവവൈവിധ്യം. അതു നിലനില്‍ക്കേണ്ടത് ഏറ്റവും അധികം ആവശ്യം മനുഷ്യനാണ്. എന്നാല്‍, ജൈവവൈവിധ്യത്തിന് ഏറ്റവും അപകടം വരുത്തുന്നതും ഭീഷണിയും മനുഷ്യന്‍ മാത്രമാണ്. ശിലായുഗകാലത്തു കല്ലുകൊണ്ടു നിര്‍മിച്ച ആയുധം ഉപയോഗിച്ചു മരം മുറിച്ചിരുന്ന മനുഷ്യന്‍ ഭൂമിയുടെ വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിനു മലകള്‍ തന്നെ ഖനനം ചെയ്യാന്‍ തുടങ്ങി. അത്യാധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ചു മലകള്‍ മൊത്തമായും അവന്‍ ഇടിച്ചുനിരപ്പാക്കി താഴ്ന്ന പ്രദേശങ്ങള്‍ ഉയര്‍ത്തി പ്രകൃതിയെ വികലമാക്കി. ഇതിനെല്ലാം പുറമെ സസ്യസമ്പത്തും നശിപ്പിച്ചു.
നേരിടുന്ന ഭീഷണികള്‍
ഭൂമിയില്‍ ജീവന്‍ തുടങ്ങിയതു മുതല്‍ അഞ്ചു വലിയ വംശനാശവും നിരവധി ചെറിയ വംശനാശവും ജൈവവൈധ്യത്തിന്‍്റെ ശോഷണത്തിനു കാരണമായിട്ടുണെ്ടന്നാണു ശാസ്ത്രജ്ഞര്‍ പറയുന്നത്. 54 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് വന്‍ വിസ്ഫോടനത്തിലൂടെ ഭൂമിയില്‍ ബഹുകോശജീവികളുടെ വംശപരമായ പെരുപ്പം ഉണ്ടായതിനു ശേഷമാണ് ഇത്തരത്തില്‍ വംശനാശങ്ങളെ ജൈവവൈവിധ്യം അഭിമുഖീകരിച്ചത്. ദിനോസറുകളുടെ അന്ത്യത്തിനു കാരണമായെന്നു വിശ്വസിക്കുന്ന ആറര കോടി വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ക്രിറ്റേഷ്യസ് ടേര്‍ഷ്യറി വംശനാശമാണ് അവസാനമായുണ്ടായ കൊടിയ വംശനാശ സംഭവം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ജൈവവൈവിധ്യശോഷണം മനുഷ്യന്‍്റെ ആവിര്‍ഭാവത്തെ തുടര്‍ന്നുള്ളതാണ്. ഹോളോസീന്‍ വംശനാശം എന്നു പേരിട്ടിരിക്കുന്ന ഇത് ആവാസവ്യവസ്ഥയുടെ നാശം, ജനിതകവൈവിധ്യ ശോഷണം തുടങ്ങിയ പ്രത്യേകതകളോടു കൂടിയതാണ്.
ഇപ്പോള്‍ ലോക ജനസംഖ്യ 700ഓളം കോടിയാണ്. അടുത്ത 50 വര്‍ഷം കൊണ്ട് 900 കോടി ജനങ്ങള്‍ക്കുള്ള ജീവിതവിഭവങ്ങള്‍ കണെ്ടത്തേണ്ടി വരുമെന്ന് ഐക്യരാഷ്ര്ടസഭ അഭിപ്രായപ്പെട്ടിട്ടുണ്ട്. 1950 മുതല്‍ പ്രകൃതി വിഭവങ്ങള്‍ക്കുള്ള ഉപഭോഗം എക്കാലത്തേക്കാളും വലിയ തോതിലാണു വര്‍ധിക്കുന്നത്. ലോക ജനസംഖ്യ ഇക്കാലത്തിനിടെ ഇരട്ടിയായി വര്‍ധിച്ചു. ആഗോള സമ്പദ്രംഗം അഞ്ചിരട്ടി മെച്ചപ്പെട്ടു.
നമ്മുടെ വാസക്രമത്തിലുണ്ടായ മാറ്റം പരിസ്ഥിതിയുമായുള്ള ബന്ധത്തിലും മാറ്റമുണ്ടാക്കി. ഈ വൈവിധ്യം നശിച്ചാല്‍ അതു ഭക്ഷ്യ വിതരണത്തിനും വിനോദാവസരങ്ങള്‍ക്കും ഒൗഷധങ്ങള്‍ക്കും ഊര്‍ജോല്‍പ്പാദനത്തിനും ഭീഷണിയാവും. അനിവാര്യമായ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളുടെ താളംതെറ്റിക്കാനും ജൈവവൈവിധ്യങ്ങളുടെ തകര്‍ച്ച കാരണമാവും.
പ്രകൃതിവിഭവത്തേക്കാള്‍ എത്രയോ ഇരട്ടിയായാണു സസ്യ, ജന്തുജാലങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. പതിനായിരക്കണക്കിനു സസ്യജാലങ്ങളും ആയിരക്കണക്കിനു ജന്തുജാലങ്ങളും വംശനാശഭീഷണി നേരിടുന്നുവെന്ന് റെഡ്ഡാറ്റാ ബുക്കില്‍ പറയുന്നു. ഗ്രാമങ്ങളില്‍പ്പോലും കൂണുപോലെ മുളച്ചുവരുന്ന മൊബൈല്‍ ഫോണ്‍ ടവറുകള്‍ നമ്മുടെ അങ്ങാടിക്കുരുവികളെപ്പോലും അപ്രത്യക്ഷമാക്കി. ഭൂമിയിലെ പകുതിയിലേറെ വനസമ്പത്തും ഇല്ലാതായി. ആഗോളതാപനവും ജൈവവൈവിധ്യങ്ങളുടെ തകര്‍ച്ചയ്ക്കു കാരണമാണ്. ഭൂമിയുടെ രക്ഷാകവചമായ ഓസോണ്‍പാളിയുടെ വിള്ളല്‍ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ എളുപ്പം ഭൂമിയുടെ ഉപരിതലത്തില്‍ പതിക്കാനിടയാക്കി. ആഗോളതാപനം ഇതിനകം ആവാസകേന്ദ്രത്തെ ബാധിച്ചിരിക്കെ, ഇപ്പോഴത്തെ താപനില ഒരു ഡിഗ്രി വര്‍ധിച്ചാല്‍ പോലും പല ജീവജാലങ്ങളും നാശം നേരിടുമെന്നു ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ഹോട്ട് സ്പോട്ടുകള്‍
ജൈവവൈവിധ്യത്തിനു സംരക്ഷണം നല്‍കുന്നതിനായി ഉഷ്ണ, സമശീതോഷ്ണമേഖലാ വനങ്ങളെ ജൈവവൈവിധ്യ കലവറ അഥവാ ഹോട്ട് സ്പോട്ടുകള്‍ എന്ന രീതിയില്‍ തിരിച്ചിട്ടുണ്ട്. ലോക ജൈവവൈവിധ്യത്തിന്‍്റെ 0. 5 ശതമാനം തനതു സസ്യങ്ങള്‍ ഈ ഭാഗത്തുണ്ടായിരിക്കണം, ആകെ സസ്യവിഭാഗങ്ങളില്‍ 70 ശതമാനം നഷ്ടപ്പെട്ടിരിക്കണം എന്നീ രണ്ടു വ്യവസ്ഥകളാണ് ഇതിനുള്ളത്. 1988ല്‍ ഇംഗ്ളീഷ് ജീവശാസ്ത്രകാരന്‍ ഡോ. നൊര്‍മന്‍ മിയേഴ്സ് ആണ് ഈ ആശയം ആവിഷ്കരിച്ചത്. ഇതനുസരിച്ചു ലോകത്ത് 36 ജൈവവൈവിധ്യ കലവറകളുണ്ട്. ഇന്ത്യയില്‍ പശ്ചിമഘട്ടവും പൂര്‍വഹിമാലയന്‍ പ്രദേശവും ഹോട്ട്സ്പോട്ടുകളാണ്. ജീവജാലങ്ങളുടെ സ്ഥാനികത്വം (ഒരു പ്രത്യേക നാട്ടില്‍ കൂടുതലായി കണ്ടുവരുന്ന ഇനങ്ങള്‍) കൂടുതലായി അനുഭവപ്പെടുന്നത് ഉഷ്ണമേഖലാ പ്രദേശത്താണ്. അതിനാല്‍ അവിടെ കൂടുതല്‍ സംരക്ഷണം ആവശ്യമായിവരുന്നു.
പശ്ചിമഘട്ടം
ലോകത്തെ ജൈവവൈവിധ്യ പ്രധാനമായ 10 കേന്ദ്രങ്ങളിലൊന്നാണ് ഡക്കാന്‍ പീഠഭൂമിയുടെ പടിഞ്ഞാറന്‍ അതിരിലൂടെ അറബിക്കടലിനു സമാന്തരമായി സ്ഥിതിചെയ്യുന്ന പശ്ചിമഘട്ട പര്‍വതനിര. വടക്ക് കാംബേ ഉള്‍ക്കടല്‍ മുതല്‍ നീലഗിരി വരെ ഇടമുറിയാത്ത പര്‍വതനിരയാണു പശ്ചിമഘട്ടം. ഇതിനു ശേഷം പാലക്കാട് ചുരമാണ് ഈ പര്‍വതനിരകളിലെ പ്രധാനപ്പെട്ട ഒരു വിടവ്. ജൈവവൈവിധ്യത്തിലെ പ്രാധാന്യം സൂചിപ്പിക്കുന്നതിനു പശ്ചിമഘട്ടം ഉള്‍പ്പെട്ട ജൈവമേഖലയ്ക്കു ഹോട്ട് സ്പോട്ട് ബഹുമതി ലഭിച്ചിട്ടുണ്ട്. അനുകൂലമായ താപനിലയും വന്‍തോതിലുള്ള വര്‍ഷപാതവും ഈ വനങ്ങളെ കൂടുതല്‍ പരിപോഷിപ്പിക്കുന്നു. 2012 ജൂലൈയില്‍ റഷ്യയിലെ സെന്‍്റ്പീറ്റേഴ്സ്ബര്‍ഗില്‍ ചേര്‍ന്ന ലോകപൈതൃകസമിതി യോഗം പശ്ചിമഘട്ടത്തെ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സഹ്യാദ്രി, സഹ്യപര്‍വതം എന്നീ പേരുകളിലും അറിയപ്പെടുന്ന പശ്ചിമഘട്ടത്തിന് 1,600 കി..മീ. ദൈര്‍ഘ്യവും 1,60,000 ച.കി.മീ. വിസ്തൃതിയുമുണ്ട്. കേരളത്തിനു പുറമെ ഗുജറാത്ത്, മഹാരാഷ്ര്ട, ഗോവ, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും ഇതു വ്യാപിച്ചുകിടക്കുന്നു. നിരവധി നദികള്‍ പശ്ചിമഘട്ടത്തില്‍നിന്നു പടിഞ്ഞാറോട്ട് അറബിക്കടലിലേക്കും കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലേക്കുമായി ഒഴുകുന്നു. പടിഞ്ഞാറേക്ക് വളരെ വേഗത്തിലൊഴുകുന്നതും കിഴക്കോട്ട് സാവകാശം ഒഴുകുന്നവയുമാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡം ഗോണ്ട്വാന എന്ന മഹാഭൂഖണ്ഡത്തിന്‍്റെ ഭാഗമായിരുന്ന കാലത്താണ് പശ്ചിമഘട്ടം രൂപപ്പെട്ടതെന്നാണു വിശ്വാസം. ഏഴുകോടി വര്‍ഷമെങ്കിലും പഴക്കമുണെ്ടന്നാണു ചരിത്രം.
ഇന്ത്യയില്‍ ഹിമാലയത്തിനു പുറത്തുള്ള ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി പശ്ചിമഘട്ടത്തിലാണ്. 2.7 കിലോമീറ്റര്‍ ആണ് ആനമുടിയുടെ ഉയരം. ലോകത്തെ ഏറ്റവും മികച്ച മഴക്കാടുകളിലൊന്നായ സൈലന്‍്റ്വാലി ദേശീയോദ്യാനം, വരയാടുകളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള ഇരവികുളം ദേശീയോദ്യാനം, പെരിയാര്‍ കടുവസംരക്ഷിത പ്രദേശം തുടങ്ങിയ ദേശീയോദ്യാനങ്ങളും പശ്ചിമഘട്ടത്തിലാണ്. ജന്തുവൈവിധ്യത്തിനു പുറമേ 1500ഓളം കാട്ടുപൂക്കളും ഇവിടെയുണ്ട്. തേക്ക്, ഈട്ടി, ചന്ദനം, ഈറ്റ എന്നിങ്ങനെ വിലപിടിച്ച മരങ്ങള്‍പശ്ചിമഘട്ടത്തിലെ വനങ്ങളിലുണ്ട്.
കേരളത്തിലെ ജൈവ-സാമ്പത്തിക-പാരിസ്ഥിതിക മാറ്റങ്ങളെല്ലാം നിയന്ത്രിക്കുന്നതു പശ്ചിമഘട്ടമാണ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റിന്‍്റെ ഗതി പശ്ചിമഘട്ടം നിയന്ത്രിക്കുന്നതുകൊണ്ടാണ് കേരളമുള്‍പ്പെടെയുള്ള പ്രദേശത്തു മഴ ലഭിക്കുന്നത്. കേരളത്തിനു പുറമെ, കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും മിക്ക നദികളുടെയും വൃഷ്ടിപ്രദേശം പശ്ചിമഘട്ടമാണ്. കേരളത്തിലെ ബഹുഭൂരിഭാഗം നദികളുടെ ഉദ്ഭവവും പശ്ചിമഘട്ടത്തില്‍നിന്നാണ്.
മാധവ് ഗാഡ്ഗില്‍ റിപോര്‍ട്ട്
പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം സംബന്ധിച്ച് പഠിച്ച രാജ്യത്തെ അറിയപ്പെടുന്ന ശാസ്ത്രജ്ഞനാണ് പ്രഫ. മാധവ് ഗാഡ്ഗില്‍. 2010 മാര്‍ച്ചില്‍ നിയോഗിക്കപ്പെട്ട ഗാഡ്ഗിലിന്‍്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പശ്ചിമഘട്ടത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച,് 14 കൂടിക്കാഴ്ചകളും സര്‍ക്കാര്‍ ഏജന്‍സികളുമായി എട്ട് കൂടിയാലോചനകളും പൗരസമൂഹവുമായി 40 കൂടിയാലോചനകളും നടത്തി 2011 ആഗസ്തില്‍ 300 പേജ് വരുന്ന റിപോര്‍ട്ട് കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിച്ചു. ഈ റിപോര്‍ട്ട് പ്രകാരം മൂന്നു മേഖലകളായിട്ടാണു പശ്ചിമഘട്ടത്തെ തിരിച്ചിരിക്കുന്നത്. മേഖല ഒന്നു പൂര്‍ണമായും സംരക്ഷണം വേണ്ട പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നു. അവിടെ വികസനപ്രവര്‍ത്തനങ്ങളൊന്നും അനുവദിക്കാന്‍ പാടില്ലാത്തതാണ്. പ്രസ്തുത റിപോര്‍ട്ട് പ്രകാരം മേഖല ഒന്ന് സംരക്ഷിക്കപ്പെടുകയാണെങ്കില്‍ കേരളത്തിലെ കാടുകള്‍ സംരക്ഷിക്കപ്പെടും. മേഖല രണ്ടില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നിയന്ത്രണങ്ങളോടെയാവാമെന്നു പറയുന്നു. മേഖല മൂന്നില്‍ നിയന്ത്രണങ്ങളില്‍ അല്‍പ്പം ഇളവു വരുത്തിയിരിക്കുന്നു. നിബിഡവനങ്ങളും കടുവ സംരക്ഷണ കേന്ദ്രങ്ങളും നദികളുടെ ഉദ്ഭവസ്ഥാനങ്ങളും മേഖല ഒന്നിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വയനാട്, മൂന്നാര്‍, പെരിയാര്‍, അഗസ്ത്യമല തുടങ്ങി 18 അതീവ പരിസ്ഥിതി പ്രധാന മേഖലകള്‍ കേരളത്തിലുണെ്ടന്ന് റിപോര്‍ട്ടില്‍ പറയുന്നു. പശ്ചിമഘട്ടത്തെ മുഴുവനായും അതീവ പരിസ്ഥിതിമേഖലയായി പ്രഖ്യാപിക്കണം, സംരക്ഷണത്തിനു പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി രൂപീകരിക്കണം, പഞ്ചായത്ത്, ജില്ലാതലങ്ങളിലെ സമിതികളുടെ മേല്‍നോട്ടത്തിലായിരിക്കണം സംരക്ഷണപ്രവര്‍ത്തനങ്ങള്‍, ഇവിടങ്ങളില്‍ കീടനാശിനികളുടെയും പ്ളാസ്റ്റിക്കിന്‍്റെയും ഉപയോഗം നിരോധിക്കണമെന്നും റിപോര്‍ട്ടില്‍ ശുപാര്‍ശചെയ്യുന്നു.
ഐശാ മെഹ്ബിന്‍
Comments
Post a Comment