ഈണങ്ങളുടെയും തമ്പുരാന്‍ ഈ ഗന്ധര്‍വ ഗായകന്‍
യേശുദാസ് എന്ന സംഗീത സംവിധായകനെക്കുറിച്ചു സാധാരണക്കാര്‍ക്കു വലിയ അറിവില്ല. എന്നാല്‍, അദ്ദേഹം ഇൌണം നല്‍കിയ പാട്ടുകള്‍ ഇവരുടെ ചുണ്ടിലുണ്ട്. ആ ഇൌണത്തിന്റെ സ്രഷ്ടാവ് ആരെന്ന് തിരിച്ചറിയില്ലെന്നേയുള്ളൂ.
ഗാനമേളകളുടെ പ്രിയപ്പെട്ട പാട്ടാണ് യേശുദാസിന്റെ റസൂലേ നിന്‍ കനിവാലേ...(സഞ്ചാരി1981). ബോബന്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത സഞ്ചാരിയിലെ ഏഴു പാട്ടിനും ഇൌണം യേശുദാസിന്റേതാണ്. ഖവ്വാലിയും മാപ്പിള സംഗീതവും സൂഫിയും ഒക്കെ ചേര്‍ത്ത് ഒരു ഫ്യൂഷന്‍പോലെ യേശുദാസ് നടത്തിയ പരീക്ഷണം വന്‍ വിജയമായി. സൂപ്പര്‍ ഹിറ്റായ ഇൌ ഗാനത്തിന്റെ രചന യൂസഫലി കേച്ചേരി.
യേശുദാസിലെ സംഗീത സംവിധായകന്റെ റേഞ്ച് വ്യക്തമാക്കുന്ന സിനിമ അഴകുള്ള സെലീന(1973)യാണ്. പ്രഗല്‍ഭനായ കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത ഇൌ ചിത്രത്തിന്റെ ഗാനരചന വയലാറിന്റേത്. ഇതിലെ ഏഴു പാട്ടും വളരെ വ്യത്യസ്തമായ ശൈലി ദീക്ഷിക്കുന്നു. യേശുദാസിനു പാശ്ചാത്യ സംഗീതത്തിലുള്ള അറിവു വ്യക്തമാക്കുന്നതാണ് അദ്ദേഹം തന്നെ പാടിയ ഡാര്‍ലിങ് ഡാര്‍ലിങ് നീയൊരു ഡാലിയ... എന്ന ഗാനം. വെസ്റ്റേണ്‍ ശൈലിയില്‍ മലയാളത്തില്‍ ചെയ്ത ആദ്യപാട്ടായി ഇതു പരിഗണിക്കാം.
ഇതില്‍ ബി. വസന്തയുമൊത്ത് യേശുദാസ് പാടിയ പുഷ്പഗന്ധി... മലയാളത്തിലെ മികച്ച യുഗ്മഗാനങ്ങള്‍ക്കൊപ്പമുണ്ട്. ഇൌ ഗാനത്തിലെ തബലയുടെ പ്രയോഗം ശ്രദ്ധേയമാണ്. യേശുദാസിന്റെയും പി. സുശീലയുടെയും മികച്ച മെലഡികളായ മരാളികേ...യും
താജ്മഹല്‍ നിര്‍മിച്ച രാജശില്‍പ്പി...യും ഇതേ ചിത്രത്തിലേതാണെന്നറിയുമ്പോഴാണു സംഗീത സംവിധായകനെന്ന നിലയില്‍ ദാസിന്റെ റേഞ്ച് വ്യക്തമാകുന്നത്.
1973ല്‍ ജീസസിനു വേണ്ടി ഭരണിക്കാവ് ശിവകുമാര്‍ എഴുതിയ ഗാഗുല്‍ത്താ മലകളേ... ഹൃദ്യമായ ശോകം നല്‍കി ദാസ് ആലപിച്ചു. 1981ല്‍ താറാവിലെ തക്കിടു മുണ്ടന്‍ താറാവ്...(ഒഎന്‍വി) ഏറെ ജനകീയമായ ഗാനമാണ്. അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ പൂച്ചസന്യാസിയിലെ ഇവനൊരു സന്യാസി പൂച്ചസന്യാസി...(മങ്കൊമ്പ് ഗോപാലകൃഷ്ണന്‍)യും ഹിറ്റായി.
വേഗം കുറഞ്ഞ, അല്‍പ്പം വിഷാദഛവിയുള്ള ഇൌണത്തോടാണ് യേശുദാസിനു പ്രിയമെന്ന് അദ്ദേഹം ഇൌണം നല്‍കിയ അമ്പതോളം ഗാനങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാവും. ശ്രീകുമാരന്‍ തമ്പി സംവിധാനവും ഗാനരചനയും നിര്‍വഹിച്ച മാളിക പണിയുന്നവര്‍(1979) എന്ന ചിത്രത്തിലെ അമ്പിളിപ്പൂമലയില്‍... എന്ന ഗാനം ശ്രദ്ധിക്കൂ. പാട്ട് ആവശ്യപ്പെടാത്ത ശോകത്തിലാണ് അതിന്റെ ഹമ്മിങ്. പ്രണയ ഗാനങ്ങളിലും എവിടെനിന്നോ ഒരു ശോക ഛായ യേശുദാസിന്റെ ഇൌണങ്ങള്‍ക്കു ലഭിക്കുന്നു.
ചിലപ്പോള്‍ അതു വളരെ സുന്ദരമാവുന്നു. സംഗീതത്തിന്റെ സ്കൂള്‍ പരിഗണിച്ചാല്‍ ദാസിന്റെ ചായ്വ് ദേവരാജനോടാണെന്നതു സ്പഷ്ടമാണ്. അതു മനഃപൂര്‍വമാകണമെന്നില്ല. ദേവരാജന്റെ കീഴില്‍ നൂറുകണക്കിനു പാട്ടുകള്‍ പാടിക്കഴിഞ്ഞാണു ദാസ് സംഗീത സംവിധായകനാവുന്നത്. പാട്ടു പഠിപ്പിച്ചു പാടിപ്പിക്കുന്ന ദേവരാജന്‍ ശൈലി മറ്റൊരാളുടെ സംഗീത ബോധത്തെ സ്വാധീനിക്കുക സ്വാഭാവികം മാത്രം.
തീക്കനല്‍(1976വയലാര്‍), ഉദയം കിഴക്കുതന്നെ(1974രചന: ശ്രീകുമാരന്‍ തമ്പി), അഭിനയം(1981കെ. വിജയന്‍), മൌനരാഗം(1983ശ്രീകുമാരന്‍ തമ്പി, ഗോപകുമാര്‍), കനകച്ചിലങ്ക കിലുങ്ങി കിലുങ്ങി (1985മങ്കൊമ്പ്, പൂവച്ചല്‍, കെ. വിജയന്‍) തുടങ്ങിയവയും യേശുദാസ് ഇൌണം നല്‍കിയ ചിത്രങ്ങളാണ്.

Comments
Post a Comment