മധ്യനിരയുടെ കാവലാള്‍
1980കളാണു ടി.സി.സുധീഷ് എന്ന മധ്യനിര ബാറ്റ്സ്മാന്റെ കാലഘട്ടം. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഈറ്റില്ലമായ തലശേരിയില്‍ ജനനം. രഞ്ജി ട്രോഫിയില്‍ അഞ്ചു വര്‍ഷം പാഡണിഞ്ഞു. ക്ളോസ് ഇന്‍ പൊസിഷനിലെ മികച്ച ഫീല്‍ഡര്‍. റിസര്‍വ് ബാങ്ക് ഒാഫ് ഇന്ത്യ തിരുവനന്തപുരം ഒാഫിസില്‍ സ്പെഷ്യല്‍ അസിസ്റ്റന്റ്.
. ടേക്കിങ് ദി ഗാര്‍ഡ്
തലശേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിലും ഗവ.ബ്രണ്ണന്‍ കോളജിലും പഠനം. കോളജിലെത്തിയപ്പോഴാണു ക്രിക്കറ്റിനെ ഗൌരവമായി കണ്ടത്.
. ജൂനിയര്‍ കേരള
1976ല്‍ അണ്ടര്‍ 19 സംസ്ഥാന ടീമില്‍ അംഗം. അണ്ടര്‍ 22, അണ്ടര്‍ 25 ടീമുകളിലായി 1984 വരെ കളിച്ചു. ബ്രണ്ണന്‍ കോളജ് ക്യാപ്റ്റനായിരിക്കെ 1981ല്‍ കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍ കോളജ് കിരീടം. തലശേരി ബ്രദേഴ്സ് ക്ളബ് നായകനായി എ ഡിവിഷന്‍ ലീഗ് ചാംപ്യന്‍ പട്ടം.
. ചെന്നൈ ലീഗ്
നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷനില്‍ ജോലി ലഭിച്ചു. ടീം ക്യാപ്റ്റനായിരുന്നു. 1985 മുതല്‍ 89 വരെ ചെന്നൈ വൈഎംഎ ഫസ്റ്റ് ഡിവിഷന്‍ ലീഗില്‍ കളിച്ചു.
. ആര്‍ബിഐ
റിസര്‍വ് ബാങ്ക് ഒാഫ് ഇന്ത്യ തിരുവനന്തപുരം ഒാഫിസില്‍ ജോലി ലഭിച്ചത് 1989ല്‍. 89 മുതല്‍ 2000 വരെ ടീമിലുണ്ടായി. നായകനുമായിരുന്നു. ഒാള്‍ ഇന്ത്യാ റിസര്‍വ് ബാങ്ക് ടീമില്‍ നാലു വര്‍ഷം അംഗമായിരുന്നു.
. രഞ്ജി ട്രോഫി
1984-85ല്‍ കര്‍ണാടകക്കെതിരെ
എസ്.രമേഷിന്റെ നായകത്വത്തില്‍ അരങ്ങേറ്റം. 19 മല്‍സരങ്ങള്‍. 31 ഇന്നിങ്ങ്സുകളിലായി 560 റണ്‍സ്. 18 ക്യാച്ച്. മികച്ച സ്കോര്‍ 84, 198687ല്‍ കര്‍ണാടകക്കെതിരെ. 89ല്‍ കര്‍ണാടകക്കെതിരെ അവസാന മല്‍സരം.
. കവര്‍ഡ്രൈവ്
സേലം ലിറ്റില്‍ ഫ്ളവര്‍ സ്റ്റേഡിയത്തില്‍ തമിഴ്നാടിനെതിരെ 1987ലെ മല്‍സരം ഒാര്‍മയില്‍ മറക്കാനാവാത്തത്. ഇരു ടീമുകളിലെ ആരും അര്‍ദ്ധ സെഞ്ച്വറി കാണാത്ത മല്‍സരമായിരുന്നു അത്. വണ്‍ ഡൌണ്‍ ആയി ഇറങ്ങി ആദ്യ ഇന്നിങ്സില്‍ 26ഉം രണ്ടാം ഇന്നിങ്സില്‍ പുറത്താവാതെ 42 റണ്‍സുമെടുത്തു. ടീം പരാജയപ്പെട്ടെങ്കിലും റോബിന്‍ സിങ്, ടി.എ.ശേഖര്‍, ബി.അരുണ്‍, എസ്.വാസുദേവന്‍ എന്നിവര്‍ക്കെതിരെ പിടിച്ചു നിന്നു.
അതേ വര്‍ഷം കര്‍ണാടകക്കെതിരെ തിരുവനന്തപുരത്ത് കരിയറിലെ മികച്ച സ്കോര്‍84 കണ്ടെത്തി. അഞ്ചു ടെസ്റ്റ് കളിക്കാര്‍ അണിനിരന്നിട്ടും മല്‍സരം സമനിലയിലാക്കിയതില്‍ അഭിമാനം. 1988ല്‍ കോട്ടയത്ത് ആന്ധ്രക്കെതിരെ നേടിയ 70 റണ്‍സ് രണ്ടാമത്തെ മികച്ച സ്കോര്‍.
. എതിര്‍നിര
ജി.ആര്‍.വിശ്വനാഥ്, റോജര്‍ ബിന്നി, ബ്രിജേഷ് പട്ടേല്‍, സയ്യിദ് കിര്‍മാനി, കെ.ശ്രീകാന്ത്, മുഹമ്മദ് അസറുദ്ദീന്‍, വെങ്കട്ട് രാഘവന്‍, വി.ബി.ചന്ദ്രശേഖര്‍, എല്‍.ശിവരാമകൃഷ്ണന്‍, ഡബ്ള്യു.വി.രാമന്‍, റോബിന്‍ സിങ്, ശിവലാല്‍ യാദവ്, അര്‍ഷദ് അയൂബ്, എസ്.വിശ്വനാഥ്, ടി.എ.ശേഖര്‍, പി.കെ.റാത്തോഡ്, കാള്‍ട്ടന്‍ സല്‍ദാന. . .നീളുന്നു ടെസ്റ്റ് താരങ്ങളായ എതിരാളികള്‍.
. ഔട്ട് ഫീല്‍ഡ്
1994ല്‍ അണ്ടര്‍ 15, അണ്ടര്‍ 19 ടീം സെലക്ടറായി. തുടര്‍ന്ന് അണ്ടര്‍ 22 ടീം സെലക്ടര്‍. 200003, 200912 കാലഘട്ടത്തില്‍ രഞ്ജി ട്രോഫി സെലക്ടറായിരുന്നു.

Comments
Post a Comment