മരണക്കളമാകുേമ്പാൾ റോഡുകൾ?
അപകട നിരക്കിെൻറ ഭയാനകമായ ഉയർച്ച നഗരത്തെ ഏറെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. കോടികൾ െചഴെിച്ച് ട്രഫിക് ബോധവത്ക്കരണവും വാഹന പരിശോധനയുമെല്ലാം ഒരു വശത്ത് തകൃതിയാകുേമ്പാഴും വർഷംതോറും ഉണ്ടാകുന്ന അപകടങ്ങളുടെയും മരണത്തിെൻറയും എണ്ണത്തിൽ മാത്രം കാര്യമായ മാറ്റമുണ്ടാകുന്നില്ല. പൊലീസ്, ട്രാഫിക് പൊലീസ്, മോേട്ടാർ വാഹന വകുപ്പ് തുടങ്ങി മൂന്ന് വിഭാഗങ്ങളുടെ ഭാഗത്ത് നിന്ന് ട്രാഫിക്, ഗതാഗത സംവിധാനങ്ങൾ കാര്യക്ഷമമാക്കാനുള്ള നടപടിയുണ്ട്. കൂടാതെ കോടികൾ ചിലവഴിച്ച് ജില്ലാ കലക്ടറുടെയും പൊലീസ് അധികൃതരുടെയും മോൽനോട്ടത്തിൽ പ്രവർത്തിക്കുന്ന റോഡ് സുക്ഷാ അതോറിറ്റിയുടെ പ്രവർത്തനവുമുണ്ട്. എന്നിട്ടും സിറ്റി പരിധിയിൽ കഴിഞ്ഞ വർഷം മാത്രം 1542 അപകടത്തിൽ 145 പേർ മരണപ്പെടുകയും 1682 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇത്രയും ജാഗ്രത പുലർത്തിയിട്ടും അപകട നിരക്ക് നിയന്ത്രണ വിേധയമാക്കാൻ ആവാത്തത് എന്തെന്ന അന്വേഷണത്തിന് ലഭിക്കുന്ന മറുപടി ഒന്നാണ്. വാഹനമോടിക്കുന്നവരുടെ ട്രാഫിക് സംസ്കാരത്തിെൻറ അപാകതയാണ് വിവിധ മേഖലകളിലുള്ളവർ ചൂണ്ടിക്കാട്ടുന്നത്. നി...