Posts

Showing posts from August, 2014

ഓര്‍മ്മപ്പുഴയിലെ ഓളങ്ങള്‍

Image
bent pipe palam iruvazhinji puzh ജൂണിലെ കോരിച്ചൊരിയുന്ന മഴയത്ത് പാടവരമ്പുകള്‍ കടന്ന് ചെറിയ സ്കൂളിന്‍്റെ അരികിലൂടെ വേണം വല്ല്യസ്കൂളിലത്തൊന്‍. ഏഴാം ക്ലാസില്‍ നിന്നും ഏട്ടിലേക്ക് ജയിച്ചതാണ്. ഇതുവരെ പഠിച്ച ഗവ: എല്‍.പി സ്കൂളിലെ ചോര്‍ന്നൊലിക്കുന്ന ഒലപ്പുര ഇന്നും ഓര്‍മ്മതെറ്റായി ബാക്കി നില്‍ക്കുന്നുണ്ട്. മുതിര്‍ന്നവരുടെ ഇടയില്‍ കൊച്ചു പയ്യായി പതുങ്ങിയിരിക്കുന്നതിന്‍്റെ ആളലുണ്ട്; അകത്ത് നെഞ്ചിന്‍ കൂട്ടില്‍. പുത്തനുടുപ്പും പുസ്തകകെട്ടും നല്‍കുന്ന പരിമളമോര്‍ക്കുമ്പോള്‍ ആ ഭീതി മാഞ്ഞുപോകുന്നു. തുലാമഴയിലെ ഇളവെയില്‍ പോലെ. രവിക്ക് ഒരു കുടയുണ്ടായിരുന്നു. മടക്കിക്കുടയുടെ അകശീലയില്‍ വെള്ള അക്ഷരത്തില്‍ അവന്‍്റെ പേര്; ഉള്ളില്‍ മായാതെ.... കിടന്നു. ഏഴിലെ പോലല്ല എട്ടില്‍, കാത് പൊന്നാക്കുന്ന കണക്കിന്‍്റെ വാര്യര് മാഷ്; ഇംഗ്ലീഷിന്‍്റെ മാത്യൂ സാറ്... സ്കൂള്‍ തുറക്കലിന്‍്റെ തലേന്നും അയലത്തെ ചേച്ചി പേടിപ്പിച്ചിരുന്നു; ട്യൂഷന് പോയപ്പോള്‍. മധ്യവേനലവധിക്ക് രവിയുടെ കൂടെ കശുമാങ്ങ പെറുക്കാനെന്ന നാട്യത്തില്‍ അയലത്തെ കുന്നിന്‍ പുറത്ത് പോയി അണ്ടി കട്ടതിനാണ് ആദ്യമായി അമ്മയുടെ അടി കിട്ടിയത്. അന്ന് പക...

അവളെന്‍െറ മണിയറയില്‍ വിവസ്ത്രയായി....

Image
അധിനിവേശത്തിന്‍െറ ഭൂമിശാസ്ത്രം തേടി അലഞ്ഞിട്ടുട്ട് ഒത്തിരി. തിരഞ്ഞതെല്ലാം കണ്ടത്തൊം എന്ന വ്യാമോഹമൊന്നും ഇല്ലായിരുന്നു ആദ്യമേ; എങ്കിലും വെറുതെ വെറുതെയൊരു മോഹത്തിന് നോക്കിയതാണ്... അല്ളെങ്കിലും ഉണക്കമീനിന് പൂച്ച കാവലിരിക്കില്ലല്ളോ? പുകചുറ്റിയ കണ്ണുകളില്‍; ‘ആ’ കണ്ണുമായി ഞാന്‍ വരും വെറും കൈയ്യാടെ. ആദ്യം അവരെന്നെ അറിയാത്തതായി നടിക്കും പിന്നെ അവരെന്നെ അംഗീകരിക്കാതിരിക്കും അതും കഴിഞ്ഞ് ഞാനൊന്ന് കണ്ണിട്ടു കാണിക്കും പുകചുറ്റിയ ആ പഴയ കണ്ണുകള്‍ കൊണ്ട് തന്നെ.... അതും കഴിഞ്ഞ് മന്ത്രവും മംഗല്ല്യവും കഴിച്ച് തലയിലെ ഉറുമാലയിക്കുമ്പോള്‍ അവളെന്‍െറ മണിയറയില്‍ വിവസ്ത്രയായി.... ഉപ്പ വീട്ടില്‍ ഓട്ട കീശയുമായി.... അപ്പോള്‍ ഞാനെന്‍െറ കട്ടിമീശയില്‍ തെരുപ്പിടിപ്പിച്ചു രസിച്ചു.