‘എസ്’ കത്തിയുടെ മറവില്‍ ഈ-മെയില്‍
പിറവം തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അയാള്‍ക്ക് തീവ്രവാദ ബന്ധണമുണ്ടായിരുന്നെന്ന് വരുത്തി തീര്‍ക്കാനും മാധ്യമങ്ങള്‍ക്ക് ‘രണ്‍ജിപണിക്കര്‍’ സ്റൈറലില്‍ മറ്റൊരു ‘എസ്’ കത്തിയുടെ വടിവൊത്ത തിരക്കഥ പണിത് കൊടുക്കാനും മിടുക്കു കാട്ടി നമ്മുടെ പൊലീസ്. (തലശ്ശേരിയിലെ മാലിന്യ പ്രശ്നത്തിനെതിരില്‍ സമരം ചെയ്യുന്നത് തീവ്രവാദ ബന്ധമുള്ളവരായതും ‘പിറവ’ത്തിന് ശേഷം തന്നെ) അതൊന്നുമല്ല്ള ഫലിതം, തീവ്രവാദ ബന്ധമുള്ള ഒരാള്‍ക്ക് കയറിപ്പറ്റാന്‍, അതും സുപ്രധാനമായ ഹൈടെക് സെല്ലില്‍ തന്നെ നുഴഞ്ഞുകയറാന്‍ പാകത്തില്‍ സുതാര്യമാണല്ളോ നമ്മുടെ പൊലീസ് സേനയും റിക്രൂട്ടിങ് ഏജന്‍സിയും എന്നോര്‍ക്കുമ്പോഴാണൊരു ഇത്.................? ഓര്‍മയില്ളേ, ആറ്റുകാല്‍ പൊങ്കാലയിട്ട സ്ത്രീകള്‍ക്ക് നേരെ കേസെടുത്തതും ആഭിന്തരമന്ത്രി അറിഞ്ഞിരുന്നില്ല. പിറവത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ആയതിനാല്‍ അവിടെയും പണി കിട്ടിയത് ഒരു എ.സി.പിക്കും രണ്ട് എസ്.ഐ മാര്‍ക്കും. നമ്മുടെ സര്‍ക്കാരിന്‍െറ ഒരു കാര്യം. നിയമം നടപ്പാക്കിയാലും ഉദ്യോഗസ്ഥര്‍ക്ക് തന്നെ ഗതികേടെന്നോര്‍ക്കുമ്പോഴാണ്, വള്ളത്തോളിന്‍െറ ആ കാവ്യം ഓര്‍മ്മ വരിക...‘ കേരളമെന്നു കേട്ടാല്‍ .............(ആര്‍ക്കെങ്കിലും അറിയുമോ ഒന്ന് പൂരിപ്പിക്കാന്‍)
പറഞ്ഞ് പറഞ്ഞ് കാടുകയറുകയല്ല.കഥയിലേക്ക് തിരിച്ച് വരുമ്പോള്‍ നമ്മള്‍ നില്‍ക്കുന്നത് തിരുവനന്തപുരം ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി വരാന്തയിലാണ്. ഹൈടെക്സെല്ലിലെ റിസര്‍വ് എസ്.ഐ ബിജുവിനെ ചൊവ്വാഴ്ച(20.312) പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കുന്നു കോടതി. സ്വാഭാവികമായും ഒരു ഇരയെ കിട്ടിയപ്പോള്‍ ദൃശ്യമാധ്യമക്കാര്‍ കാട്ടിക്കൂട്ടിയ സംഭവ വികാസങ്ങള്‍ വര്‍ണിച്ച് ബോറടിപ്പിക്കുന്നില്ല. ഇപ്പോ ഇറങ്ങുന്ന മലയാള സിനിമകളിലൊക്കെ ആഖ്യാതാക്കള്‍ ചാനല്‍ ‘റിപ്പോര്‍ട്ടി’കളാണല്ളോ. അറസ്റ്റിലായ എസ്.ഐക്ക് തീവ്രവാദ ബന്ധമുണ്ടെന്ന പൊലീസിന്‍െറ പ്രചാരണത്തിന് പിന്നാലെയാണ് കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങുന്നതെന്നാണ് പൊലീസ് തങ്ങളുടെ ‘പെറ്റു’കളായ ചാനലുകാരെ അറിയിച്ചത്.
അതോ അവര്‍ സ്വമേധയാലൊരു തിരക്കഥ തയ്യാറാക്കാന്‍ മടിക്കുന്നവരാണെന്ന് വിശ്വസിക്കാതിരിക്കാന്‍ മാത്രം മണ്ടന്‍മാരല്ലല്ളോ മലയാളികള്‍. (ഭാഷാ ശൈലിക്ക് കടപ്പാട് മാക്സിന്‍െറ പരിഭാഷകര്‍). ഞായറാഴ്ച(18.3.12) ഓഫീസില്‍ വിളിച്ച് വരുത്തി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ബിജുവിനെ അന്നുതന്നെ മജിസ്ട്രേറ്റിന്‍െറ വസതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. അതൊരു നീതിയായിരുന്നു. വര്‍ഗ സ്നേഹം കാണിക്കുന്നതില്‍ നായകള്‍ ്മാത്രമല്ല മിടുക്കര്‍ എന്‍ പറയാം. അല്ളെങകില്‍ ഒന്ന് ആലോചിച്ച് നോക്കൂ പണ്ട് എന്‍െറ കുട്ടിക്കാലത്ത് കേട്ട കഥയാണ് രാജന്‍ എന്നൊരു എന്‍ജിനീയറിങ് വിദ്യാര്‍ഥിയും അയാളുടെ അച്ഛനൊരു വാര്യരും. അതുപോലൊക്കെ ചെയ്യാന്‍ കേരള പൊലീസ് മാന്വലില്‍ സാധയതയുണ്ടല്ളോ. ആ സ്ഥാനത്ത് ാ്വന്തം കൂട്ടത്തില്‍ പെട്ടവനായത് കൊണ്ട് ബിജു എസ്.ഐ ക്ക് രണ്ട് മാസം മെഡിക്കല്‍ ലീവെടുക്കാനും സ്നേില്‍ വിളിച്ച് വരുത്തി അറസ്റ്റ് സീന്‍ ‘ക്രിയേറ്റ്’ ചെയ്യാനും അവസരം കിട്ടിയല്ളോ. മാത്രമല്ല കോടതി അവധി ദിവസമായ ഞായറാഴ്ച അറസ്റ്റ് ചെയ്യപ്പെട്ടിട്ടും അദ്ദേഹത്തെ മജസ്ട്രേറ്റിന് കാണാന്‍ പറ്റിയല്ളോ. ഒരു സാധാരണക്കാരനായിരുനെങ്കില്‍ എന്‍െറ ഈ ശ്വരാ അന്ന് മജിസ്ട്രേറ്റിനായിരിക്കുമോ ഏമാന്‍മാര്‍ക്കായിരിക്കുമോ എന്നറിയില്ല വെടിയിറച്ചിയുടെ വറുത്തമണം ഓര്‍ത്തെടുത്ത ഉറങ്ങാനേ സമയം കാണൂ.......ഭാഗ്യം.
സമൂഹത്തിലെ നാനാതുറകളില്‍ പെട്ടവരുടെ ഇ-മെയില്‍ ചോര്‍ത്താന്‍ നിര്‍ദേശം നല്‍കിയ ഒരു എസ്.പിയുണ്ട് തീവ്രവാദ ബന്ധമുള്ളവര്‍പോലും ജോലി ചെയ്യുന്ന ആ സേനയില്‍. പക്ഷെ ഇക്കാര്യത്തില്‍ ആ മന്യദ്ദേഹത്തിനെതിരെ യാതൊരു നടപടി എടുക്കാന്‍ ആര്‍ക്കും ‘ടെയിം’ കിട്ടിയില്ല. ഇ-മെയില്‍ ചോര്‍ത്തലിന് വിധേയരായവരെ കൂടി ചോദ്യം ചെയ്ത് സര്‍ക്കാരിന് പറ്റിയ വീഴ്ച മൂടിവെക്കാന്‍ ശ്രമിക്കുകയാണെന്ന് പറയുന്നത് ഒരു രോഗമാണോ ഡോക്ടര്‍?
Comments
Post a Comment