എട്ടുകാലി മമ്മൂഞ്ഞൂമാരായ വിധികര്‍ത്താക്കള്‍
എട്ടുകാലി മമ്മൂഞ്ഞൂമാരായ വിധികര്‍ത്താക്കള്‍
സംസ്ഥാന കലോല്‍സവം അതിന്‍െറ എല്ലാ പകിട്ടോടുകുടി തന്നെ കൊടിയിറങ്ങി. മലയിറങ്ങിയ കലയുടെ പൂരത്തിന്‍െറ പിന്നാമ്പുറത്ത് ഒന്ന് ചൂളമടിച്ച് കറങ്ങി നടന്നാല്‍ കേള്‍ക്കുന്ന കഥകള്‍ എന്തെല്ലാമാണ് വിധികര്‍ത്താക്കളും അപ്പീല്‍ കമ്മറ്റിയും എല്ലാമായി പുകിലോട് പുകില്- തിരുവനന്തപുരം ജില്ലാകലോല്സവത്തിന്െറ പശ്ചാതലത്തില്‍ നടത്തിയ ചില അന്വേഷണങ്ങള്‍
സത്യം പറഞ്ഞാല്‍ എട്ടുകാലി മമ്മൂഞ്ഞൂമാരാണ് ഈ വിധികര്‍ത്താക്കള്‍. എവിടെയെങ്കിലും സ്കൂള്‍ കലോല്‍സവത്തിന് കൊടി ഉയരുന്നതും കാത്തിരിക്കും. കലോല്വത്തിന്െറ എല്ലാ ചുമതലയും തങ്ങള്‍ക്കാണെന്നും കരുതി അടി മേടിച്ചും ആവശ്യത്തിന് പണം സമ്പാദിച്ചും കഴിഞ്ഞ് കൂടുകയാണ് പ്രധാന ജോലി. വഴിയേ പോകുന്ന വയ്യാവേലികളെല്ലാം തലേലേറ്റാന് പെരുത്ത ഇഷ്ടമാണ്. പൊന്‍കുരിശ് തോമായും ഒറ്റക്കണ്ണന്‍ പോക്കരുമെല്ലാം അടങ്ങുന്ന സദസില്‍ അല്പം ഗമകിട്ടാന് വേണ്ടിയാണ് എല്ലാം. അടിസ്ഥാനപരമായിട്ട് ആണും പെണ്ണുമായ എല്ലാ മമ്മൂഞ്ഞുമാരും പാവങ്ങളാണ്. ഒരാളെ പോലും സ്വന്തമായി എടാ, പോടാ പോലും വിളിക്കാന്‍ പോലും അറിയാത്തവര്‍. പിന്നെ ഇങ്ങിനെ മമ്മൂഞ്ഞുമാരായി നടന്നാല്‍ പേരും പ്രശസ്തിയും വല്ലതും കിട്ടിയാല്‍ കേമമായെന്ന് കരുതി മീശ പിരിക്കുന്നതാണ്. കുട്ടത്തില്‍ ഏതാനും പെണ്സിങ്കങ്ങളുമുണ്ട്. തമ്മില്‍ കാണുമ്പോള്‍ ഇവര്‍ക്കൊന്നും അത്ര വലിയ പിരിശമൊന്നും തോന്നില്ളെങ്കിലും എവിടെയെങ്കിലും ഒരു പെണ്ണിന് ഗര്ഭമായെന്ന് അറിഞ്ഞാല്‍ ‘അത് ഞമ്മളാണ്’ എന്ന് പറഞ്ഞ് ഏറ്റെടുക്കും. അതിനോടൊപ്പം സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കും നല്‍കും മുന്തിയ പരിഗണന. അരങ്ങ് തകര്‍ക്കുന്ന കലാപരിപാടിക്കിടെ ഉറക്കവും ഇടക്കിടെ ആത്മാവിന് ശാന്തിനല്കലും രണ്ടെണ്ണം ‘വീശലും’ ഒന്നും മുറതെറ്റാതെ നടക്കും.
തിരുവനന്തപുരം റവന്യൂ ജില്ലാ കലോല്‍സവത്തിലെ നാടക മല്‍സരത്തിനിടെ വിധികര്‍ത്താക്കള്‍ മുന്നും ഉറങ്ങിപ്പോയതില്‍ പുലിവാലില്‍ നിന്ന് തലയൂരാന്‍ പടിച്ചപണി പതിനെട്ടും പയറ്റേണ്ടിവന്നു. ജനുവരി നാലിന് ഉച്ചക്ക് മൂന്നരക്ക് ആരംഭിക്കേണ്ട നാടകം അന്ന് രാത്രി 11 ന് തന്നെ ആരംഭിക്കാന്‍ കഴിഞ്ഞതിനെ ഭാഗ്യം എന്നല്ലാതെ എന്ത് പറയാനാണ്. അടുത്ത ദിവസം രാവിലെ ഏഴിനെങ്കിലും മല്‍സരം അവസാനിച്ചത് മഹാഭാഗ്യം.
ഇടക്കിടെ ഉറങ്ങിപോയപ്പോള്‍ നാടക പ്രേക്ഷകരായി ഉണ്ടായിരുന്ന ഏതാനും രക്ഷിതാക്കളും അധ്യാപകരും ഉണര്‍ത്തിയില്ലായിരുന്നെങ്കില്‍ വലഞ്ഞേനെ. നാടകം നടക്കുമ്പോള്‍ ഇനിയും ഉറങ്ങേണ്ട എന്ന് കരുതി ഓരോ നാടകവും കഴിയുമ്പോള്‍ മുന്ന് പേരും ചേര്‍ന്ന മൂത്രമൊഴിക്കാനും പുകവലിക്കാനും അല്പം ‘സേവിക്കാനും’ പുറത്ത് പോയതായി പരാതി. ഉറങ്ങിയാലും കുറ്റം ഉറങ്ങാതിരിക്കാനുള്ള മരുന്ന് കുടിച്ചാലും കുറ്റം. മനുഷ്യരാണല്ളോ സ്വാഭാവികമായും ഉറങ്ങിപ്പോകുമെന്ന പരിഗണന നല്‍കാത്തത് പോട്ടെ ‘ഭയങ്കര’ നാടകങ്ങളും സിനിമകളും ഒക്കെയായി സഹകരിക്കുന്ന ബുദ്ധിജീവികള്‍ക്ക് അല്പം ബൗദ്ധിക ചിന്തകള്‍ വരണമെങ്കില്‍ ഇശതാക്കെ വേണമെന്നറിയില്ല ആര്‍ക്കും. ഒന്നും അറിയാതെ അഭിനയിക്കാനത്തെുന്ന കുട്ടികള്‍ക്ക് എല്ലാവര്ക്കും ഒന്നാം സ്ഥാനവും എ ഗ്രേഡും നല്കാനെങ്ങനെ കഴിയും. പ്രശസ്തരും കൂട്ടുകാരുമായ നാടകക്കാര് പഠിപ്പിച്ച ‘കിടിലന്‍’ നാടകം ഏതെന്ന് അറിയാതെയല്ല ഇവിടെ വരെയത്തെിയത്. നെയ്യാറ്റിന്‍കര ഉപജില്ലയില്‍ നിന്നത്തെിയ കരുണന് മാഷിന്‍െറ കുട്ടികള്‍ക്ക് ഒന്നാം സ്ഥാനം നല്‍കണമെന്ന് തുടങ്ങുന്നതിന് മുമ്പ് തന്നെ വേണ്ടപ്പെട്ടവര്‍ പറഞ്ഞതാണ്. വേണ്ട വിധത്തില്‍ കണ്ടിട്ടുമുണ്ട്. ഒന്നാം സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞാല്‍ പിന്നെ 12 ഉപജില്ലയില്‍ നിന്നുള്ള 11 നാടകങ്ങളും ഉറക്കമിളച്ച് കാണേണ്ടതുണ്ടോ. ആനൂകാലിക പ്രസക്തവും അവതരണ ശൈലിയില്‍ പുതുയുമുള്ള പ്രമേയങ്ങള്‍ അവതരിപ്പിച്ച് എന്ന് അവകാശപ്പെടുന്ന നാടകക്കാര്ക്കൊന്നും മികച്ച ഗുരുനാഥന്മാരില്ലാത്തത് ആരും പറയില്ല. നാടകം തുടങ്ങി 10 മിനിറ്റിനുള്ളില്‍ അവതരണത്തില്‍ പിഴക്കുന്നതും കര്ട്ടന് ഇടുന്നതും പുതുമയുള്ള കാര്യമൊന്നുമല്ല. വിധികര്‍ത്താക്കളായ ഞങ്ങളുടെ അനുമതിയുണ്ടായിരുന്നല്ളോ അതിനൊക്കെ. പിന്നെങ്ങിനെ കുറ്റംപറയാനൊക്കും. ഇടക്കല്പം ഉറങ്ങി പോയാലും കരുണന് മാഷ് ആ പിള്ളാരെ നന്നായി പഠിപ്പിക്കുമെന്ന് അറിഞ്ഞുതന്നെയാണ് അവര്‍ക്ക് ഒന്നാം സ്ഥാനം കൊടുത്തത്.
Read & Share on Ur Facebook Profile: http://boolokam.com/archives/84923#ixzz2J0mhrAzW
Comments
Post a Comment