അടുത്തിടെ ഡോ. സെബാസ്റ്റ്യന്‍ പോളിന്‍െറ പ്രസംഗം കേട്ടു. മാധ്യമ പ്രവര്‍ത്തനം ഹിംസാത്മകമാകുന്നു എന്നായിരുന്നു കാതല്‍. അടുത്തിടെയായി കേരളത്തിലുണ്ടായ പല മാധ്യമ ആക്രമണങ്ങളും എണ്ണിയെണ്ണി പറഞ്ഞു. ന്യൂമാന്‍ കോളജിലെ അധ്യാപകന്‍െറ കൈവെട്ടലില്‍ എത്തിയ മാധ്യമാക്രമണം അതിലൊന്നായിരുന്നു. ഐ.എസ്.ആര്.ഒ ചാരക്കേസ് തുടങ്ങി പട്ടിക നീണ്ട്പോകുന്നു.
കേള്‍വിക്കാരനായ ഒരു മധ്യവയസ്കന്‍െറ ചോദ്യം മറ്റൊന്നുമായിരുന്നില്ല. മാധ്യമങ്ങളുടെ ഈ നരവേട്ടക്കെതിരെ വായനര്ക്ക് എന്ത് ചെയ്യാനാവും എന്ന്. മാധ്യമ കുത്തകയായ റൂപര് മര്ഡോകിന്െറ ‘കഥ’യാണ് ഉദാഹരിച്ചത്. വായനക്കാര്‍ അതീവ ജാഗ്രതയോടെ വേണം മാധ്യമങ്ങളെ സമീപിക്കാവൂ എന്നത് കട്ടായം. സ്വന്തം വിശ്വാസ്യത നഷ്ടപ്പെട്ടതോടെ മര്‍ഡോകിന് പോലും ജനങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങേണ്ടി വന്നു. ഈ ഉദാഹരണത്തെ അവലംബിക്കുകയാണെങ്കില്‍ മലയാളത്തിലെ അച്ചടി,ദൃശ്യ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടേണ്ടത് വായനക്കാരാണെന്നും അതിന് എത്രമാത്രം കരുത്തരാണ് അവര്‍ എന്നും തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഈ അവസരത്തില്‍ തന്നെ ആലപ്പുഴയില്‍ നിന്ന് വരുന്ന മാവോ ബന്ധം ആരോപിച്ച് അറസ്റ്റിലായ രാജേഷിന്‍െറ ‘കഥ’യെ മാധ്യമങ്ങള്‍ സമീപിച്ച രീതിയും ഓര്‍ക്കണം. ദല്‍ഹിയില്‍ സോഷ്യല്‍ മീഡിയയുടെ പ്രേരണയാല്‍ മധ്യവര്‍ഗ യുവാക്കള്‍ തെരുവിലിറങ്ങുന്ന സാഹചര്യത്തില്‍ നമുക്ക് മലയാളത്തിലെ മാധ്യമങ്ങളെ അച്ചടക്കം പഠിപ്പിക്കാനെങ്കിലും വെര്‍ച്വല്‍ പോരാട്ടത്തിന് ഇറങ്ങിക്കൂടെ, ആരെങ്കിലും തയ്യാറാകുമോ അതിനൊക്കെ..........
Comments
Post a Comment