അപകടം പതിവാകുമ്പോഴും സ്റ്റേഷന്‍ മാസ്റ്റര്‍മാരുടെ എണ്ണം കുറക്കുന്നു
അപകടം പതിവാകുമ്പോഴും സ്റ്റേഷന്‍ മാസ്റ്റര്‍മാരുടെ എണ്ണം കുറക്കുന്നു
അപകടങ്ങള്‍ തുടര്‍ക്കഥയാവുമ്പോഴും വിവിധ സ്റ്റേഷനുകളില്‍ നിന്ന് സ്റ്റേഷന്‍ മാസ്റ്ററുടെ (എസ്.എം)എണ്ണം കുറക്കാന്‍ നീക്കം. ഇതോടെ യാത്രക്കാരന് നേരിട്ട് ബന്ധപ്പെടാവുന്ന അധികാരികളൊന്നും സ്റ്റേഷനുകളില്‍ ഉണ്ടാകില്ല. ഡിവിഷന് കീഴില്‍ നിലവിലുള്ള 42 ഒഴിവുകള്‍ നികത്താതെയാണ് ഉള്ളവരുടെ എണ്ണം കുറക്കാന്‍ ഡിവിഷനല്‍ മാനേജര്‍ ശിപാര്‍ശ ചെയ്തത്. ഇതിനായി നിലവിലുള്ള സ്റ്റേഷന്‍ വര്‍ക്കിങ് റൂള്‍സില്‍ ഭേദഗതി വരുത്തി. നിലവിലുള്ള 416 തസ്തികകള്‍ക്ക് പുറമെ റെയിവേ ബോര്‍ഡ് അനുവദിച്ച 55 അധിക തസ്തികകള്‍ ഇല്ലാതാക്കാനാണ് ശ്രമം. ഡിവിഷന് കീഴിലെ വിവിധ സ്റ്റേഷനുകളിലായി 374 പേരാണ് ഇപ്പോഴുള്ളത്. നാഗര്‍കോവില്‍ മുതല്‍ ചെങ്കുളം വരെയുള്ള സ്റ്റേഷനുകളിലെ എസ്.എംമാര്‍ക്ക് വിശ്രമം പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് നിലവിലുള്ള തസ്തികകള്‍ വെട്ടി കുറക്കുന്നത്.
സ്റ്റേഷന്‍ മാസ്റ്റര്‍മാരെ പ്ളാറ്റ് ഫോം ചുമതലയില്‍ നിന്ന് ഒഴിവാക്കുകയാണ് ഭേദഗതിയിലെ സുപ്രധാന നിര്‍ദേശം. എറണാകുളം നോര്‍ത്ത്, സൗത്ത്, കൊല്ലം, നാഗര്‍കോവില്‍ സ്റ്റേഷനുകളിലുള്ളവരെ പ്ളാറ്റ്ഫോം ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ക്രമേണ ഇത് മറ്റിടങ്ങളിലും നടപ്പാക്കുന്നതോടെ യാത്രക്കാര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടാന്‍ സാധിക്കുന്ന അധികാരികളൊന്നും റെയില്‍വേ സ്റ്റേഷനുകളില്‍ ഉണ്ടാകില്ല. യാത്രക്കിടെ എന്തെങ്കിലും അസുഖമോ സറ്റേഷനുകളില്‍ അഗ്നിബാധ പോലുള്ള വന്‍ ദുരന്തമോ സംഭവിച്ചാലും രക്ഷാപ്രവര്‍ത്തനത്തിനും മറ്റും നേതൃത്വതം നല്‍കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരൊന്നും കാണില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിശീലനം സിദ്ധിച്ചവരാണ് എസ്.എമ്മുമാരായി നിയമിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ യാതൊരു പ്രവര്‍ത്തന പരിചയവുമില്ലാത്തവര്‍ക്ക് യാത്രക്കാരുടെ സുരക്ഷക്ക് ആവശ്യമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനോ ഏകോപിപ്പിക്കാനോ സാധിക്കില്ല.
ജോലി ഭാരം കാരണം റെയില്‍വേ ബോഡ് അധികമായി അനുവദിച്ച 55 തസ്തികകള്‍ ഇല്ലാതാക്കാനാണ് പരിഷ്കാരം കൊണ്ടുവരുന്നത്. ഇതില്‍ നിന്ന് 36 തസ്തികകള്‍ സറണ്ടര്‍ ചെയ്യാന്‍ തയ്യാറാണെന്ന് ഡി.ആര്‍.എം ദക്ഷിണ റെയിവേ ആസ്ഥാനത്തേക്ക് കത്തെഴുതിയിട്ടുണ്ട്. മറ്റ് തസ്തികകളിലും സമാനമായി സറണ്ടര്‍ ചെയ്യാന്‍ തയ്യാറാണെന്നാണ് ഡി.ആര്‍.എം അറിയിച്ചിട്ടുണ്ട്. എസ്.എമ്മുമാരുടെ ബാക്കി വരുന്ന 19 തസ്തികകള്‍ ഇല്ലാതാക്കാനുളള ശ്രമവും നടക്കുന്നുണ്ട്. സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ ഇനി മുതല്‍ കാബിനില്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് പറയുന്നതോടൊപ്പം ഇവരെകൊണ്ട് തന്നെ ടിക്കറ്റ് വിതരണം നടത്തിക്കാനുള്ള ഭേദഗതി വരുത്താനും ശ്രമം നടക്കുന്നുണ്ട്. ഓരോ സ്റ്റേഷന്‍ വഴി കടന്ന് പോകുന്ന മുഴുവന്‍ ട്രെയിനുകളുടെയും യാത്രക്ക് സൗകര്യമൊരുക്കുകയും പാതകള്‍ സുതാര്യമാക്കുകയും ഉള്‍പ്പെടെയുള്ള അതീവ ജാഗ്രത ആവശ്യമുള്ള സുരക്ഷാ ജോലിക്കിടെ യാത്രക്കാര്‍ക്ക് ടിക്കറ്റ് വിതരണത്തിന്‍െറ ചുമതലകൂടി വരുമ്പോള്‍ ട്രെയിന്‍യാത്ര അക്ഷരാര്‍ഥത്തില്‍ അരക്ഷിതാവസ്ഥയിലാകും.
ചെലവ് ചുരുക്കലിന്‍െറ ഭാഗമായി റെയില്‍വേ ബോഡില്‍ ജീവനക്കാരുടെ എണ്ണം കുറക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും തിരുവനന്തപുരം ഡിവിഷനില്‍ ഇതിനുള്ള ശ്രമം ത്വരിതഗതിയിലാണ്. ജീവനര്‍ക്ക് വിശ്രമം ലഭിക്കാത്തതിനെ തുടര്‍ന്ന് അടുത്തിടെയായി തിരുവനന്തപുരം ഡിവിഷനില്‍ രണ്ട് വണ്ടികള്‍ പാളം തെറ്റുകയും കൊച്ചുവേളിയില്‍ ഒരു വണ്ടി സിഗ്നല്‍ തെറ്റുകയും ചെയ്തിരുന്നു. ജീവനക്കാരുടെ എണ്ണം കുറക്കുന്നതിനെതിരെ ദക്ഷിണ റെയില്‍വേ മസ്ദൂര്‍ യൂനിയന്‍ സമരപ്രഖ്യാപനം നടത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഗാര്‍ഡുമാരുടെ നിസഹകരണം മൂലം നിരവധി ചരക്ക് വണ്ടികളുടെ നീക്കം താറുമാറായിരുന്നു. സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്ക് ആവശ്യമായ വിശ്രമവും അവധിയും ലഭിക്കാതെ ജോലി ചെയ്യേണ്ടി വന്നാല്‍ നാഗര്‍കോവില്‍ ചെങ്കുളം സ്റ്റേഷനുകള്‍കിടയിലും വന്‍ദുരന്തം സംഭവിക്കാനിടയുണ്ട്.
Read & Share on Ur Facebook Profile: http://boolokam.com/archives/84808#ixzz2J0lh1vxm
Comments
Post a Comment