അടികൊണ്ട മാധ്യമ ഗുണ്ടകളെ തെരഞ്ഞ് അധ്യാപക സ്വാമിമാര്‍
![]() |
കോട്ടണ്‍ഹില്‍ സ്കൂളില്‍ നടന്ന ജില്ലാ കലോല്‍സവത്തില്‍ മാധ്യമപ്രവര്‍ത്തകരെ മര്ധിച്ച അധ്യാപകര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നടത്തതിയ പ്രതിഷേധത്തില്‍ നിന്ന് |
അനന്തപുരിയിലെ മാധ്യമ സുഹൃത്തുകളേ.... ഒരു രസകരമായ വാര്‍ത്തയുണ്ട്. സ്കൂപ്പും എക്സ്ക്ളൂസീവും ഒന്നുമല്ല. കുട്ടായ്മയുടെ സംഘശക്തിയുടെ അതിലെല്ലാം ഉപരി ജനങ്ങളുടെയും മാധ്യമങ്ങളുടെയും നന്മക്കും സത്യസന്ധതക്കും കിട്ടിയ അംഗീകാരം.
വിഷയം മറ്റൊന്നുമല്ല, ഓര്മ കാണുമല്ളോ ജില്ലാ കലോല്‍സവത്തിന് ജി.എസ്.ടി.യു യൂനിയനില്‍ പെട്ട ചില അധ്യാപകര്‍ മാധ്യമ പ്രവര്‍ത്തകരുടെ കാമറ അടിച്ച് തകര്‍ത്തതും നാല് പേരുടെ തല തല്ലി തകര്‍ത്തതും. എല്ലാം കഴിഞ്ഞ് പോണപോക്കില് മോന്തക്കിട്ടൊരു ചവിട്ടും തരാം എന്നു പറഞ്ഞപോലെ അശ്ളീല നോട്ടീസും ഫ്ളകസ് ബോര്‍ഡും പതിച്ചതും ഒന്നും ആരും മറന്നിട്ടില്ലല്ളോ.
ഇപ്പോ അവരുടെ കൊല കൊമ്പന്മാരായ നേതാക്കാന്മാര് പത്രപ്രവര്‍ത്തക യൂനിയന്‍െറ കാല് പിടിക്കുകയാണ്. തങ്ങളോട് ഒന്ന് കനിയേണമേ എന്ന്. മറ്റൊന്നുമല്ല, അധ്യാപകരാണെങ്കിലും അടിസ്ഥാനപരമായി അവരൊക്കെ വെറും മൂന്നാംകിട രാഷ്ട്രീയക്കാരണല്ളോ. ആ സ്വഭാവമാണല്ളോ അന്ന് കലോല്‍സവ വേദിയില്‍ തുറന്ന് കാട്ടിയതും. കുട്ടികള്‍ക്ക് നല്കുന്ന ചോറില്‍ ഒരു പുഴുവിനെ കണ്ടാല്‍ അത് ആരും അറിയാതെ ഒതുക്കി കളയണം. അതു റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയാല്‍ ഏത് കോത്താഴത്തെ ആളായാലും വേണ്ടില്ല തൊട്ടിക്കിട്ട് കിട്ടും. സൗകര്യം ഒത്തുകിട്ടിയാല്‍ കാമറ തല്ലി പൊളിക്കുകയും ചെയ്യും.
എന്നാല്‍ ഒരു സംസ്ഥാന സമ്മേളനവും ജില്ലാ സമ്മേളനവും ഒക്കെ നടത്തുന്നത് സ്വന്തം പടവും പേരും പത്രങ്ങളില്‍ വരാനല്ലാതെ കേരളത്തിലെ ബി.എഡ് ബിരുദ ധാരികള്ക്കെല്ലാം ജോലി നല്കാനൊന്നുമല്ലല്ളോ. സ്വന്തം പടങ്ങളെല്ലാം വന്നാലല്ളേ പെന്ഷന് പറ്റുമ്പോള്‍ ഒരു പഞ്ചായത്ത് ‘മന്ത്രി’ എങ്കിലും ആവാന്‍ പറ്റൂ. ഈ ഊച്ചാളി പത്രക്കാരെ തല്ലിച്ചതക്കാന്‍ വലിയ പണിയൊന്നുമില്ല. ഭരണവും പൊലീസും സ്വന്തം കീശയിലാണല്ളോ. എന്നാലും അവന്മാര് ചില സത്യങ്ങള്‍ തുറന്ന് പറയാന്‍ തുടങ്ങിയാല്‍ ഏതവനും കുടുങ്ങി പോകും അതാ പേടി.
ആതമവിചാരങ്ങള് അങ്ങിനെ പോട്ടെ. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഉണ്ടായ കാര്യങ്ങള്‍ ബഹുകേമായിരുന്നു. ചില സംസ്ഥാന നേതാക്കള്‍ വന്ന് കേണപേക്ഷിച്ചു. ഞങ്ങട പരിപാടി ബഹിഷ്കരിക്കരുതേ.... ഞങ്ങ നല്കിയ കള്ള കേസുകളെല്ലാം പിന്വലിക്കാമേ... എന്നിങ്ങനെ. തീര്‍ന്നില്ല, കലോല്‍സവ വേദിയില്‍ ഇറക്കിയ അശ്ളീല സാഹിത്യത്താല്‍ സമ്പുഷ്ടമായ നോട്ടീസ് അവര്‍ തന്നെ ഇറക്കിയതാണെന്ന് സമ്മതിച്ചു. പക്ഷെ, മാധ്യമ പ്രവര്‍ത്തകരെ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫ്ളക്സ് ഇറക്കിയത് അവരല്ലത്രെ. എന്നാല്‍ പൊലീസില്‍ ആദ്യം കേസ്കൊടുത്ത ആ മഹാന്മാര് പറയുകയാണ് പരിചയമുള്ള ചില മാധ്യമ പ്രവര്‍ത്തകരുടെ പേര് പൊലീസിനോട് പറഞ്ഞ് പോയിട്ടുണ്ടത്രെ. നിങ്ങള്‍ വിചാരിക്കും പോലെ നേരിട്ടങ്ങ് പറഞ്ഞതല്ല. ചില തന്ത്രത്തിലുള്ള വര്ത്തമാനമുണ്ടല്ളോ സാധാരണ മാഷന്മാര്ക്കൊന്നും പിടിയില്ലാത്ത, അതിനിടെ അറിയാതങ്ങിനെ പുറത്ത് വന്നതാ.
വേറൊരു കാര്യം അധ്യാപകരാണ് നമ്മുടെ കുട്ടികള്‍ക്ക് അങ്ങിനെ പറഞ്ഞാല്‍ ഇന്ത്യയുടെ കുട്ടികള്‍ക്ക് സത്യവും നന്മയും ഓതികൊടുക്കേണ്ട അധ്യാപകര്‍ - അവര്‍ പ്രതിചേര്‍ക്കാന്‍ പറഞ്ഞവരില്‍ പലരും കലോല്‍സവ വേദിയുടെ നാലയലകത്ത് വരാത്തവരാണ് എന്നുള്ളതാണ്. എങ്ങിനെയുണ്ട് എന്‍െറ സത്യസന്ധത....
പിന്നെ ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട് നടന്ന ഒരു വാര്‍ത്താ സമ്മേളനത്തില്‍ ജി.എസ്.ടി.യു ഉണ്ടെങ്കില്‍ ഇരിക്കില്ളെന്ന കട്ടായം അറിയിച്ചു പത്രപ്രവര്‍ത്തക യൂനിയന്‍ ഭാരവാഹികള്‍. അടുത്ത് നെയ്യാറ്റിന്‍കരയില്‍ ലവന്മാരുടെ ജില്ലാ സമ്മേളനവും കോട്ടയത്ത് സംസ്ഥാന സമ്മേളനവും നടക്കുന്നുണ്ടെന്ന വിവരം എല്ലാവര്ക്കും അറിയാമല്ളോ. ആയതിനാല്‍ കാര്യങ്ങളുടെ പോക്ക് ഒന്നു മനസിലാക്കാന്‍ വേണ്ടി മഹത് വ്യകതികളുടെ ശ്രദ്ധയിലേക്ക്..........
Comments
Post a Comment