ഞാനെന്തു പറയാൻ....

For advertisement related queries, contact 9447448969
Skip Navigation Links
ഞാനെന്തു പറയാൻ....
Posted on Sunday, January 13, 2013
ഡെല്‍ഹിയില്‍ കൂട്ട ബലാൽസംഘത്തിന് ഇരയായ പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രിതിഷേധിച്ച് തലസ്ഥാനത്ത് സംഘടിപ്പിച്ച ഒരു വനിതാ കൂട്ടായ്മ കവർ ചെയ്യാൻ ഞാൻ പോയിരുന്നു. തിരുവനന്തപുരത്തെ വൈ-യൂനി എന്ന സംഘടനയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വിവിധ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥി, വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു. അദ്ധ്യാപകരും സാമൂഹ്യ പ്രവര്‍ത്തകരുമായ ജി. അരുണിമയും ജെ. ദേവികയും ചടങ്ങിൽ പങ്കെടുത്തിരുന്നു.
     ഇതില്‍ ദേവിക ടീച്ചര്‍ ഉന്നയിച്ച ഒരു കാര്യം ആലോചനാ വിഷയമായി. ‘ലൈംഗിക കാര്യങ്ങളില്‍ ഉള്‍പ്പെടെ പരസ്യമായി ആനന്ദിക്കാനുള്ള അവകാശത്തിനായി നാം പോരാടണം, സംസ്കാരചിത്തരായി പെരുമാറാനും ആനന്ദിക്കാനുമുള്ള അവകാശം വേണം’  എന്നിങ്ങനെ പോകുന്നു അവരുടെ വാദങ്ങള്‍. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ പരിപാടിയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷമായിരുന്ന പ്രബുദ്ധരായ വിദ്യാര്‍ഥിനികള്‍ ആരും ആ പരമാര്‍ശത്തിലെ വലിയ അപകടത്തെ കുറിച്ച് ഒന്നും ചോദിച്ചില്ല.
     എന്റെ സംശയം മറ്റൊന്നായിരുന്നു - സ്ത്രീകള്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടക്കുന്ന അമേരിക്കയില്‍ ‘സംസ്കാര ചിത്തരായ’ ആളുകളും ദേവിക ടീച്ചര്‍ പറഞ്ഞത് പോലെ പരസ്യമായി ആനന്ദിക്കാനുള്ള അവസരവും ഉണ്ടല്ളോ എന്നിട്ടും എന്തേ അങ്ങിനെ. ആരും ചോദിച്ചില്ല അവരെ പോലുള്ളവര്‍ പറയുന്നത് അതുപോലെ വിഴുങ്ങി വായനക്കാരുടെ വായിലേക്ക് വെച്ച് കൊടുക്കലാണല്ളോ നമ്മുടെ പണി.
     ഒരു അധ്യാപിക പെണ്‍കുട്ടികള്‍ ധാരാളമായി പങ്കെടുത്ത ഒരു പൊതു പരിപാടിയിലാണ് ഇത്തരം പിന്തിരിപ്പന്‍ ന്യായങ്ങള്‍ എഴുന്നള്ളിച്ചത്. അവരുടെ ഉള്‍പ്പെടെ എത്രയോ കുട്ടികള്‍ക്ക് മൂല്യബോധമുള്ള അറിവും സംസ്കാരവും പറഞ്ഞ് കൊടുക്കേണ്ടവരാണ് ഇത്തരം വിടുവായത്തരങ്ങള്‍ പറയുന്നത് എന്നതും ഖേദകരമാണ്. താന്‍ പറഞ്ഞ വാക്കുകള്‍ ഉയര്‍ത്തുന്ന പ്രത്യാഘാതം ഒന്നും ചിന്തിക്കാതെ തട്ടി വിട്ട ഈ വായാടിത്തം.... ഞാനെന്തു പറയാന്‍?
Sudheer V

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം