പൂച്ചയ്ക്കാര് മണികെട്ടും?

For advertisement related queries, contact 9447448969
Skip Navigation Links

പൂച്ചയ്ക്കാര് മണികെട്ടും?
Posted on Sunday, January 13, 2013
യടുത്തിടെ ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ പ്രസംഗം കേൾക്കാനിടയായി. മാധ്യമ പ്രവര്‍ത്തനം ഹിംസാത്മകമാകുന്നു എന്നായിരുന്നു പ്രസംഗത്തിന്റെ കാതല്‍. അടുത്തിടെയായി കേരളത്തിലുണ്ടായ പല മാധ്യമ ആക്രമണങ്ങളും എണ്ണിയെണ്ണി അദ്ദേഹം പറഞ്ഞു. ന്യൂമാന്‍ കോളജിലെ അധ്യാപകന്റെ കൈവെട്ടലില്‍ എത്തിയ മാധ്യമാക്രമണം അതിലൊന്നായിരുന്നു. ഐ.എസ്.ആര്‍.ഒ ചാരക്കേസ് തുടങ്ങി പട്ടിക നീണ്ട്പോകുന്നു.
അവിടെ കേള്‍വിക്കാരനായിരുന്ന ഒരു മധ്യവയസ്കന്റെ ചോദ്യം മറ്റൊന്നുമായിരുന്നില്ല. മാധ്യമങ്ങളുടെ ഈ നരവേട്ടക്കെതിരെ വായനര്‍ക്ക് എന്ത് ചെയ്യാനാവും എന്ന്.
     അതിന് മറുപടിയായി മാധ്യമ കുത്തകയായ റൂപ്പര്‍ മര്‍ഡോകിന്റെ ‘കഥ’യാണ് സെബാസ്റ്റ്യൻ പോൾ ഉദ്ധരിച്ചത്. വായനക്കാര്‍ അതീവ ജാഗ്രതയോടെ വേണം മാധ്യമങ്ങളെ സമീപിക്കേണ്ടത്. സ്വന്തം വിശ്വാസ്യത നഷ്ടപ്പെട്ടതോടെ മര്‍ഡോകിന് പോലും ജനങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങേണ്ടി വന്നു. ഈ ഉദാഹരണത്തെ അവലംബിക്കുകയാണെങ്കില്‍ മലയാളത്തിലെ അച്ചടി,ദൃശ്യ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടേണ്ടത് വായനക്കാരാണെന്നും അതിന് എത്രമാത്രം കരുത്തരാണ് അവര്‍ എന്നും തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
     ഈ അവസരത്തില്‍ തന്നെ ആലപ്പുഴയില്‍ നിന്ന് വരുന്ന മാവോ ബന്ധം ആരോപിച്ച് അറസ്റ്റിലായ രാജേഷിന്റെ ‘കഥ’യെ മാധ്യമങ്ങള്‍ സമീപിച്ച രീതിയും നാം മലയാളികൾ ഓര്‍ക്കണം. ഡെല്‍ഹിയില്‍ സോഷ്യല്‍ മീഡിയയുടെ പ്രേരണയാല്‍ മധ്യവര്‍ഗ യുവാക്കള്‍ തെരുവിലിറങ്ങുന്ന സാഹചര്യത്തില്‍ നമുക്ക് മലയാളത്തിലെ മാധ്യമങ്ങളെ അച്ചടക്കം പഠിപ്പിക്കാനെങ്കിലും വെര്‍ച്വല്‍ പോരാട്ടത്തിന് ഇറങ്ങിക്കൂടേ, ആരെങ്കിലും തയ്യാറാകുമോ അതിനൊക്കെ? ഇവർക്ക് മണികെട്ടാൻ ജനം തെരുവിൽ ഇറങ്ങുന്ന കാലം വിദൂരമല്ല. അതിനായി നമുക്ക് കാത്തിരിക്കാം.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

എന്‍െറ പുഴ

കവിതയുടെ വേറിട്ട ശബ്ദം