തിലകന് വെള്ളിത്തിരയുടെ സംഭ്രമങ്ങള്‍
തിലകന് മറുഭാഗത്ത് നില്ക്കുമ്പോള് നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍ മാത്രമല്ല വെള്ളിത്തിരയുടെ മുന്നിലെ ഇരുണ്ട വെളിച്ചത്തില്‍ ഇരിക്കുന്ന പ്രേക്ഷകരും വല്ലാത്തൊരു സംഭ്രമത്തിന് അടിപ്പെടാറുണ്ടെന്നതാണ് നേര്. ഒറ്റപ്പെടുത്തലുകള്‍ക്കും ശകാരങ്ങള്‍ക്കും തെല്ലുപോലും ഉലക്കാനാവാത്ത ‘കള്ള് വര്‍ക്കി’യും ‘ചാക്കൊ മാഷും’ ‘രാമന് പെരുന്തച്ചനും’ ഒക്കെയായി തിരക്കഥയില്‍ നിന്ന് എഴുന്നേറ്റ് വരുന്ന തിലകന്റ നഷ്ടം അറിയാനിരിക്കുകയാണ് ഇനി മലയാള സിനിമാ ലോകം.
![]() | ||||||||||||
തിലകന് |
![]() |
കെ.ജി ജോര്‍ജ് |
പെരിയാറിന് ശേഷം ആ വര്‍ഷം തന്നെ ‘ഗന്ധര്‍വക്ഷേത്ര’ത്തില്‍ അഭിനയിച്ചു. കോലങ്ങള്‍, യവനിക, പഞ്ചവടിപ്പാലം ഒരു കുടക്കീഴില്, തമ്മില്‍തമ്മില്‍, യാത്ര, ജോര്‍ജുകുട്ടി c/o ജോര്‍ജുകുട്ടി, ഒരിടത്ത്, അകലങ്ങളില്‍, ചിലമ്പ്, ഇരകള്‍, വര്‍ണം, വരവേല്‍പ്പ്, ചാണക്യന്, മതിലുകള്‍, ഗോഡ്ഫാദര്, സന്ദശേം, കടവ്, സ്വരൂപം, ദൈവത്തിന്‍െറ വികൃതികള്‍, മണിച്ചിത്രത്താഴ്, ആഗ്നേയം, മിന്നാരം, സ്ഫടികം, സിദ്ധാര്‍ഥ, മഴ, ഏകാന്തം. എല്ലാ സിനിമകളിലും വൈവിധ്യമാര്‍ന്ന പകരംവെക്കാനില്ലാത്ത പ്രകടനമായിരുന്നു തിലകന്റേത്.
1981 ല്‍ കെ.ജി ജോര്‍ജിന്‍െറ യവനികയാണ് തിലകന് എന്ന നടന് മലയാള ചലച്ചിത്ര ലോകത്ത് കൃത്യമായ ഒരു സ്ഥാനം അടയാളപ്പെടുത്തിയത്. 1987ല്‍ ‘കോല’ങ്ങളിലെ കള്ളുവര്ക്കിയാണ് കരിയറില്‍ വിജയം ഉറപ്പാക്കിയ കഥാപാത്രം. ‘88ല്‍ പ്രതാപ് പോത്തന്‍െറ ഋതുഭേദങ്ങളിലൂടെ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ആദ്യമായി ലഭിച്ചു. ‘94 ല്‍ ‘സന്താനഗോപാല’ത്തിലും 98 ല്‍ ‘ഗമന’ത്തിലും സംസ്ഥാന സര്‍ക്കാറിന്‍െറ മികച്ച നടനുള്ള പുരസ്കാരവും.
![]() |
പി.ജെ ആന്റണി |
എം.ടിയുടെ തിരക്കഥയില്‍ അജയന് സംവിധാനം ചെയ്ത ‘പെരുന്തച്ചനി’ലെ സമാനതകളില്ലാത്ത അഭിനയം തിലകനെ അന്താരാഷ്ട്ര പ്രശസ്തനാക്കി.പക്ഷേ 1990 ലെ ദേശീയ ചലച്ചിത്ര പുരസ്കാര നിര്‍ണ്ണയത്തില്‍ രാമന് പെരുന്തച്ചന് ഒന്നാമതത്തെിയെങ്കിലും ക്രൂരമായി അവഗണിക്കപ്പെട്ടു. ഒട്ടേറെ മലയാള ചലച്ചിത്രങ്ങള്‍ക്ക് പുറമെ ക്ഷത്രിയന്, ആയുധപൂജ, സുയേച്ച എം.എല്‍.എ, നീ വെന്നുണ്ട ചെല്ലം, മേട്ടുക്കുടി തുടങ്ങി 11 തമിഴ് സിനിമകളിലും മദര്‍ ഇന്ത്യ എന്ന കന്നഡ സിനിമയിലും തിലകന് അഭിനയിച്ചു.
തിലകന്‍െറ അഭിനയപാടവം ബിഫോര്‍ ദി റെയ്ന്‍സ് എന്ന ഹോളിവുഡ് സിനിമയിലൂടെ പുറംലോകവുമറിഞ്ഞു. സന്തോഷ് ശിവന്‍െറ സംവിധാന മികവിലിറങ്ങിയ അത് 1930 കളിലെ നായര്‍ കുടുംബത്തിന്‍െറ കഥ പറയുന്നതായിരുന്നു. ഡാന്‍ വെരേറ്റയുടെ കഥക്ക് കാത്തി റബിന്െറ തിരക്കഥ. ലിനാസ് റോഷെ, രാഹുല്‍ബോസ്, നന്ദിതാ ദാസ്, ലിയോപോള്‍ഡ് ബെനഡിക്ട് തുടങ്ങിയവര്ക്കോപ്പമായിരുന്നു അഭിനയം.
Comments
Post a Comment