അപ്പിലുല്‍സവങ്ങള്‍
പ്രക്ഷേപണയോഗ്യമല്ലാത്ത ശബ്ദമെന്ന് പറഞ്ഞ് ആകാശവാണി തിരിച്ചയച്ച കുട്ടിയാണ് പിന്നീട് പടര്‍ന്നുപന്തലിച്ച് ഗന്ധര്‍വഗായകന്‍ ഡോ.കെ.ജെ യേശുദാസായത്. വിരൂപനായ ഒരു പുഴു മുനാഹരമായ ചിത്ര ശലഭമായി മാറുന്നതുപോലുള്ള ഒരു ജീവിതചക്രമാണ് ഒരു കലാകാരന്‍െറതും. പ്രതിസന്ധികള്‍ ഉണ്ടാവും.
അത് തരണം ചെയ്യനുള്ള പരിശീലനമാണ് കുട്ടികള്‍ക്ക് കൊടുക്കേണ്ടത്. എന്നാല്‍ നമ്മുടെ കലോല്‍സവവേദികളിലോ. മൂന്ന് വിധികര്‍ത്തക്കള്‍ വിചാരിച്ചാല്‍ ഒരു കുട്ടിയുടെ കലാജീവിതം തന്നെ ഇല്ലാതാക്കിക്കളായാം എന്ന ധാരണയിലാണ് രക്ഷിതാക്കള്‍. അപ്പീലും മറ്റുമായി കലോല്‍സവത്തില്‍ പതിവായ കൊലവെറി കാണുമ്പോള്‍ ആരാണ് കലയെ വെറുത്തുപോകാത്തത്. സത്യത്തില്‍ കലോല്‍സവത്തില്‍ അപ്പീലിന്‍െറ തന്നെ അവശ്യമുണ്ടോ. ലളിതകലാ, സംഗീത നാടക അക്കാദമിതൊട്ട് ദേശീയ ചലച്ചിത്ര പുരസ്ക്കാരംവരെയുള്ള രാജ്യത്തെ കാക്കത്തൊള്ളായിരം അവാര്‍ഡുകള്‍ക്ക് അപ്പീലുണ്ടാവാറുണ്ടോ. കൊടിയ വിവാദങ്ങള്‍ക്കിടയാക്കാറുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഫലത്തിലൊക്കെ വിധി നിര്‍ണയത്തെ ചോദ്യം ചെയ്യന്‍ വകുപ്പുണ്ടോ. കായികമേളകളെപ്പോലെ ടേപ്പ ്വെച്ച് അളക്കാവുന്നതല്ലല്ളോ, കല. അത് ഒരു പരധിവരെ വ്യക്തി നിഷ്ഠവുമായിരിക്കും. ഒരാള്‍ക്ക് ലോകോത്തരമെന്ന് കരുതുന്ന ഒരു സിനിമ മറ്റൊരാള്‍ക്ക് അറുബോറാകുന്നത് അതുകൊണ്ടാണ്. ഈ രീതിയില്‍ തന്നെ കണ്ടാല്‍പ്പോരെ കേരള സ്കൂള്‍ കലോല്‍സവത്തേയും. അതിനുപകരം അപ്പീലിനും അടിപിടിക്കും പോകുന്നത് അവനവന്‍െറ കഴിവില്‍ ആത്മവിശ്വാസവുമില്ലാത്തതുകൊണ്ട് കൂടിയാണ്. കോടതിയും ലോകായുക്തയും ഡി ഡിമാരും തോന്നിയപോലെ അപ്പീല്‍ അനുവദിക്കുമ്പോള്‍ സകല സമയക്രമവും തെറ്റി കലോല്‍സവം കുളമാവുകയാണ്. അതുകൊണ്ടുതന്നെ ജൂറിയൂടെ തീരുമാനം അന്തിമമാണെന്നും അപ്പീലില്ളെന്നുമുള്ള ധീരമായ തീരുമാനം എടുത്താലോ? ഒരു ചുക്കും സംഭവിക്കില്ല. പക്ഷേ അതിനുള്ള തന്‍റേടമാണ് അധികൃതര്‍ക്ക് വേണ്ടത്. ഇന്നലെ ചെയ്ത അബദ്ധം ഇന്നത്തെ ശാസ്വ്രും നാളത്തെ ആചാരവുമാവുന്ന കാലത്ത് കലോല്‍വത്തില്‍ കാലങ്ങളായി തുടരുന്ന ചില വേണ്ടാതീനങ്ങള്‍ ചുവടെ.എങ്ങനെയുണ്ടാവുന്നു ഈ ‘ചാന്തുപൊട്ടുകള്‍’
കല തെറ്റായി അഭ്യസിപ്പിക്കുന്നതിലൂടെ ജീവിതം തുലഞ്ഞുപോയവരുമുണ്ട്.ഇതിന്‍െറ ഏറ്റവും നല്ല ഉദാഹരണമാണ് നമ്മുടെ പുരുഷനര്‍ത്തകര്‍. ലാസ്യം സ്ത്രീക്കും താണ്ഡവം പുരുഷനുമെന്ന ഭരതമുനി സങ്കല്‍പ്പമാണ് അടിസ്ഥാനമെങ്കിലും സ്ത്രീകളെ അനുകരിക്കുന്ന രീതിയിലാണ് ഇവിടെ ഗുരുക്കന്‍മ്മാര്‍ പുരുഷ നര്‍ത്തകരെ പരിശീലിപ്പിച്ചടെുക്കുന്നത്. പ്രശസ്ത നര്‍ത്തകന്‍ ധനഞ്ജയന്‍ ആണ്‍കുട്ടികളുടെ കുച്ചുപ്പുടി കണ്ട് ഒരിക്കല്‍ അമ്പരപ്പോടടെ പറഞ്ഞു.‘‘ഇവിടെ ആടിയ ഭൂരിഭാഗം ആണ്‍കുട്ടികളും പെണ്‍കുട്ടികളെ അനുകരിക്കയാണ് ചെയ്തത്. നിങ്ങള്‍ സ്വന്തമായൊരു ശൈലി കണ്ടത്തെുകയാണ് വേണ്ടത്.എന്തിനാണ് എതു സമത്തും മുഖത്ത് ഒരു പുഞ്ചിരി ഒട്ടിച്ചുവെച്ചതുപോലുള്ള ഭാവം നിലനര്‍ത്തുന്നത്.തലയില്‍ കുടവും നിലത്തുതാലവും ഇല്ലാതെയും കുച്ചുപ്പുടി ചെയ്യം. എന്നാല്‍ ഇവിടെയുള്ള എല്ലാവരും ഒരേ പാറ്റണേിലാണ് ചെയ്തത്.’’ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ അനുകരിക്കുന്നത് അവരുടെ പില്‍ക്കാല ജീവിതത്തിലും മനോനിലയിലും ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.നടന്‍ വിനീത് ഒരിക്കല്‍ തുറന്നടിക്കയുണ്ടായി.നര്‍ത്തകന്‍െറ സ്ത്രൈണമായ ശരീരഭാഷ ആദ്യകാല സിനിമാജീവിതത്തില്‍ തനിക്ക് ദോഷംചെയ്തെന്ന്. ഏറെ ബോധപൂര്‍വം പരിശ്രമിച്ചതനുശേഷം അതില്‍ നിന്ന് പുറത്തുകടന്നതെന്നും വിനീത് ചൂണ്ടിക്കാട്ടുന്നു. നമ്മുടെ നര്‍ത്തകരാവട്ടെ നടത്തത്തിലും സംസാരത്തിലും പോലും സ്ത്രീകളെ അനുകരിക്കുന്നതാണ് തോന്നുന്നത്.‘ധിം തരികിട തോം, വാടോ പോടൊ എന്ന് മിമിക്രിക്കാരെക്കൊണ്ട് കളിയാക്കിപ്പിക്കുന്ന രീതിയിലുള്ള ഉച്ചാരണശൈലിയുള്ള ‘ചാന്തുപൊട്ടു ഗുരുക്കന്‍മ്മാര്‍’ ഏത് കലോല്‍സവങ്ങളിലെയും അരോചക കാഴ്ചയാണ്. സത്യത്തില്‍ കേരളത്തില്‍ മാത്രമെ ഇത്തരമൊരു അവസ്ഥയുള്ളൂ എന്ന് തോന്നുന്നു. ഉത്തരേന്ത്യയില്‍നിന്ന് വരുന്ന പുരുഷനര്‍ത്തകര്‍ ആരുംതന്നെ അരോചകമായ ഇത്തരം ഭാഷയില്‍ സംസാരിക്കയോ പമ്മിക്കുണുങ്ങി നടക്കാറോ ഇല്ല.110 ശതമാനം പുരുഷന്‍മ്മാര്‍ തന്നെയാണവര്‍. അപ്പോള്‍ നമ്മൂടെ പ്രശ്നം തെറ്റായ രീതിയില്‍ പഠിക്കുന്നതുകൊണ്ടുതന്നെ ഉണ്ടാകുന്നതാണെന്ന് വ്യക്തമാണ്. തികഞ്ഞ പുരുഷ ലക്ഷണങ്ങളുള്ള സാക്ഷാല്‍ പരമശിവനാണ് ലോകത്തിലെ എറ്റവും വലിയ നര്‍ത്തകനെന്ന് ഐതീഹ്യം. കുട്ടികളുടെ മാനസികാരോഗ്യം കൂടി വര്‍ധിപ്പിക്കാനാണ് കലോല്‍സവങ്ങളൈന്നാണ് വെപ്പെങ്കിലും ഒരു പരിഷ്ക്കാര കമ്മറ്റിയും, കുട്ടികളുടെ മാനസികാരോഗ്യം തകര്‍ക്കുന്ന ഇത്തരം പ്രവണതകള്‍ പ്രതിരോധിക്കുന്നതെങ്ങനെയെന്ന്ചര്‍ച്ച ചെയ്തിട്ടില്ല. എന്തായാലും മിമിക്രിക്കാര്‍ക്കും ‘ചാന്തുപൊട്ട് ’സിനമക്കും നന്ദി പറയണം .പഴയ സ്ത്രൈണ അധ്യാപകരെ പരിഹാസം ഭയന്ന് വിദ്യാര്‍ഥികള്‍ കൈയൊഴിയുകയാണ്. കോഴിക്കോട് കലോല്‍സവത്തില്‍ പുതിയ ഹൈടെക് ഗുരുക്കന്‍മാരെയാണ് കാണാനായത്. ലാപ്ടോപ്പില്‍ നൃത്തതിന്‍െറ കോറിയോഗ്രാഫിയുമായി വിദ്യാര്‍ഥികളെ ഇവര്‍ പരിശീലിപ്പിക്കുന്നു.നൃത്തവേദികളിലെ ‘വര്‍ണവിവേചനം’
ക്ഷേത്രകല, മാപ്പിള കല, പൗരാണിക ക്രിസ്തീയ കലാരൂപം എന്നിങ്ങനെയൊക്കയുള്ള വിവധ ഉപ ശീര്‍ഷകങ്ങളില്‍ രേഖപ്പെടുത്തുന്ന കലകളുടെ സാമുദായിക ഘടന തകര്‍ത്ത ുകൊടുത്തത് നമ്മുടെ സ്കൂള്‍ കലോല്‍സവങ്ങള്‍ കൂടിയാണ്. കലകളില്‍ തികഞ്ഞ മതേതരത്വം ഇവിടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. (എന്നിട്ടും ചില മാധ്യമങ്ങളുടെ ചൊരുക്ക് തുരീന്നില്ല.മുസ്ലിം പെണ്‍കുട്ടി മോഹിനിയാട്ടം അവതരിപ്പിച്ചു, കഥകളിയില്‍ മാപ്പിള ബാലന്‍ തുടങ്ങിയ തലക്കെട്ടുകള്‍ ഇപ്പോഴുമുണ്ട്. ഷക്കീല മുതല്‍ മമ്മൂട്ടിവരെയുള്ള നൂറായിരം ചലച്ചിത്രതാരങ്ങള്‍ ഉള്ള ഇക്കാലത്ത് ഒരു മുസ്ലീം പെണ്‍കുട്ടിയെ നൃത്തം പഠിച്ചതിന് ഊരുവിലക്കിയെന്ന കഥയാണ് ഇപ്പോഴും ഹ്യൂമന്‍ ഇന്‍ട്രസ്റ്റിംങ് സറ്റോറിയായി നിലനില്‍ക്കുന്നത്). വര്‍ണത്തിന്‍െറ കാര്യത്തില്‍ ഇപ്പോളും ഇവിടെ യാഥാസ്തിക സമീപനം തുടരുകയാണ്.കലോല്‍സവ നൃത്തവേദികളില്‍ കറുപ്പുനിറമുള്ളവര്‍ക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്ന് തോന്നിക്കുന്നപോലെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഉത്തരേന്ത്യയിലും ലോകത്തിന്‍െറ പല ഭാഗങ്ങളിലും കറുത്ത നര്‍ത്തകര്‍ പേരെടുക്കുമ്പോള്‍ ഇവിടെ നാടോടി നൃത്തത്തിനുപോലും വെളുത്തു തുടുത്തകുട്ടികള്‍ കറുത്തചായം തേച്ചിറങ്ങകേയാണ്. അംഗവടിവ് അംഗലാവണ്യം എന്നൊക്കെ നൃത്തത്തില്‍ പറയുന്നത് ആകാര സൗന്ദര്യമായി ഇവിടെ ചുരുക്കപ്പെടുന്നു. അധ്യാപകര്‍ നിര്‍ബന്ധിച്ചാലും പങ്കടെുപ്പിക്കാന്‍ രക്ഷിതാക്കള്‍ സമ്മതിക്കാറില്ളെന്ന് നൃത്താധ്യാപകര്‍ പറയുന്നു. ക്ളാസിക്കല്‍ നൃത്തകലകള്‍ക്ക് കിട്ടുന്ന പ്രാധാന്യം നാടന്‍ ഇനങ്ങള്‍ക്ക് കിട്ടുന്നുമില്ല.ഓട്ടന്‍ തുള്ളലില്‍ വളരെക്കുറച്ച്പേരാണ് പറയന്‍ തുള്ളല്‍ അവതരിപ്പിക്കാറ്. ഒരു മേച്ളകലയെന്നോണമാണ് ഇതിനോടുള്ള സമീപനം. തെയ്യും തോറ്റവും പടയണിയും തുമ്പിതുള്ളലും അടക്കമുള്ള ദ്രാവിഡ ഇനങ്ങള്‍ കലോല്‍സവത്തില്‍ എത്തിക്കാനും ചര്‍ച്ചകള്‍ പരോഗമിക്കേണ്ടതുണ്ട്. ഈ ഇനങ്ങളില്‍ ആദ്യത്തെ കുറച്ചുകാലം മാത്രമേ മല്‍സരാര്‍ഥികളുടെ കുറവ് അനുഭവപ്പെടുകയുള്ളൂ. കലോല്‍സവത്തില്‍ ഒരിനം പെടുത്തിയാല്‍ ആ കലാരൂപത്തിന്‍െറ വളര്‍ച്ചയും പെട്ടയിരിക്കും. കാസര്‍കോട്ടെ ചില വിദ്യാലയങ്ങളില്‍ ഒതുങ്ങിനിന്ന യങ്കഗാനത്തിന് ഇത്തവണ പത്ത് ടീമീകളാണ് ഉണ്ടായിരിക്കുന്നത്. കലോല്‍സവത്തിനുവേണ്ടിമാത്രമായി ഏകദേശം ആറായിരത്തോളം നാടകങ്ങളാണ് കോരളത്തില്‍ ഒരുങ്ങുന്നതെണ് ഏകദേശ കണക്ക്. ക്ളാസിക്കല്‍ നൃത്ത രൂപമാകട്ടെ ഏതാണ്ട് ഇരുപതിനായിരത്തോളവും വരും. ഇത്രയും വലിയൊരു സാധ്യതയിലേക്ക് എന്തുകൊണ്ട് നമ്മുടെ നാടന്‍ കലകളെകൂടി ഉള്‍പ്പെടുത്തിക്കുടാ.
അവര്‍ മിണ്ടാതെ മാര്‍ക്കിട്ട് മുങ്ങട്ടെ

ഇന്‍സ്റ്റന്‍റായി പഠിക്കുന്നതിന്‍െറഎല്ലാ അപകടങ്ങളും കലോല്‍സവ കളികള്‍ക്കുണ്ട്. മിക്കവരും അധ്യാപകര്‍ തല്ലിക്കുട്ടുന്നത് മിമിക്രി ചെയ്യകയാണ്.രക്ഷിതാക്കളുടെയും ഗുരുവിന്‍െറയും സഹായമില്ലാതെ താന്‍ എന്താണ് ചെയ്തതെന്ന് വിശദീകരിക്കാന്‍ കഴിയുന്നവര്‍ വിരളം. വിദ്യാര്‍ഥികളുടെ പ്രതിഭയേക്കാര്‍ കൂടുതല്‍ പുറമെനിന്നുള്ളവരുടെ സഹായമാണെന്ന് കണ്ടത്തെിയതോടെ യാണ് ടാബ്ളോ ഒഴിവാക്കിയത്. എന്നാല്‍ മറ്റിനങ്ങളിലും ബാഹ്യ ശക്്തികളുടെ സ്വാധീനം ശക്തമാണ്. ഒരേ പാറ്റണേിലുള്ള നാടകം നോക്കുക. ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധിയെന്ന് പറഞ്ഞ് തുടങ്ങി, വിവധ സ്ത്രീപീഢനങ്ങളിലൂടെ കടന്നുപോയി ഇതെന്ത് കേരളമെന്ന് അവസാനിക്കുന്ന സംഘ നൃത്ത നാടോടി നൃത്ത വേദികളില്‍ നിറയുന്നത് തനിയാവര്‍ത്തനങ്ങള്‍ മാത്രമാണ്. കഥാ കവിതാ മല്‍സരങ്ങള്‍ തന്നെ നോക്കുക. ഒരു പ്രത്യകേ രീതിയില്‍ സെറ്റു ചെയ്തു വെച്ചതുപോലുള്ള രചനകളാണ് സമ്മാനാര്‍ഹമാവുന്നത്. നാലഞ്ചുവര്‍ഷം മുമ്പ് ജില്ലാ സ്കൂള്‍ കലോല്‍സവത്തിലെ കഥ കോപ്പിയടിച്ചാണ് സംസ്ഥാന സ്കൂള്‍ കലോല്‍സവ വിജയിയാതെന്നുവരെ ആരോപണം ഉയര്‍ന്നിരുന്നു. അനന്തത ,വിദൂരത, അപാരത തുടങ്ങിയ അക്കാലത്തെ സബ്ജറ്റുകള്‍ക്കനുസരിച്ച പാറ്റണ്‍േ രചനകളാണിവയെന്ന് ചുരുക്കം. പുതിയ പാഠ്യ പദ്ധതിക്ക് നന്ദി പറയുക. അതിലെ വിഷയ വൈവിധ്യം രചനാവിഷയങ്ങളെയും കാര്യമായി മാറ്റിതിരിക്കുന്നു. അതുകൊണ്ട് പഴയ രീതി ഇപ്പോള്‍ നടപ്പില്ല. ഇത്തരം കാര്യങ്ങള്‍ മനസിലാക്കാനായി മല്‍സരത്തിനുശേഷം കുട്ടികളുമായി വിധികര്‍ത്താക്കള്‍ക്ക് കാര്യങ്ങള്‍ ചോദിച്ചറിയാമെന്ന വകുപ്പും കലോല്‍സവ പരിഷ്ക്കരണത്തിന്‍െറ ആദ്യഘട്ടത്തില്‍ ചര്‍ച്ചയില്‍ വന്നിരുന്നെകിലും, പ്രായോഗികമല്ളെന്നായിരുന്നു തീരുമാനം. ഏറ്റവും രസം വിധികര്‍ത്താക്കള്‍ ഒന്നും മിണ്ടരുതെന്നാണ് പുതിയ കല്‍പ്പനതയത്രേ. മുമ്പൊക്കെ വൈജയന്തികാശിയെപ്പോലുള്ള വിധികര്‍ന്നാക്കള്‍ മുഴുവന്‍ നൃത്തവും വിശകലനം ചെയ്തശേഷംപൊതുവെ ഉറച്ച അഭിപ്രായം പറഞ്ഞ്പോരായ്മകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മുമ്പൊക്കെ ഫലപ്രഖ്യാപനം നടത്തിയിരുന്നത്. ഇപ്പോള്‍ എല്ലാവരും മിണ്ടാതെ മാര്‍ക്കിട്ട് മുങ്ങുന്നു.
കല്ലടെുക്കുന്ന തുമ്പികള്‍


Comments
Post a Comment