അവരെന്തിനാണ് എന്‍റ മകനെ കൊന്നത്?
അടിയന്തരവാസ്ഥ കാലത്ത് കൊല്ലപ്പെട്ട എന്‍ജിനീയറിങ് വിദ്യാര്‍ഥി രാജന്‍െറ അച്ഛന്‍ ഈച്ചരവാര്യരുടെ അന്വേഷണ വഴികളിലാണ് ബിഹാര്‍ സ്വദേശി ഹരീന്ദ്രകുമാര്‍ സിങ്മാന്‍. ആത്മീയ അന്വേഷണങ്ങള്‍ക്കിറങ്ങി പേരൂര്‍ക്കട മനോരോഗ ആശുപത്രിയിലെ സെല്ലില്‍ വെറും 23 ാം വയസില്‍ കൊല്ലപെട്ട മകന്‍ സത്നാംസിങിന്‍െറ മരണകാരണം തിരക്കി ഇറങ്ങിയതാണ് ഇദ്ദേഹവും. രാജന്‍െറ അച്ഛനെ പോലെ ഈ പിതാവും മലയാളികളോട് ഉത്തരം കിട്ടാത്ത ചോദ്യം ചോദിക്കുകയാണിന്ന്:- അവരെന്തിനാണ് എന്‍െറ മകനെ കൊന്നത്? 2012 ആഗസ്റ്റ് നാലിനാണ് മനോരോഗാശുപത്രിയില്‍ സത്നാം സിങ് ക്രൂരമായി കൊലചെയ്യപെട്ടത്. കേരളത്തില്‍ മകന്‍െറ ആത്മീയ വഴിയിലെ ഇടത്താവളമായിരുന്ന വര്‍ക്കല നാരായണ ഗുരുകുലവും അന്ത്യം സംഭവിച്ച പേരൂര്‍ക്കടയിലെ മനോരോഗാശുപത്രിയും സന്ദര്‍ശിച്ച ശേഷം പിതാവും സഹോദരനും അടങ്ങിയ കുടുംബം നീതി തേടി ഒടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അരികിലുമത്തെി. മലയാളികളുടെ പൊതുബോധത്തിന് കളങ്കമായ ആ കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണ വഴിയില്‍ താന്‍ കണ്ടത്തെിയ വസ്തുതകളും സ്വന്തം മകന്‍െറ വ്യത്യസ്തമായ ജീവിത വഴിയെ കുറിച്ചും പിതാവ് ഹരീന്ദ്രകുമാര്‍ സംസാരിക്കുന്നു...

‘‘കഴിഞ്ഞവര്‍ഷം ആഗസ്റ്റ് നാലിന് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയ സത്നാംസിങ്മാന്‍ എന്ന ഇരുപത്തിമൂന്നുകാരന്‍െറ ഹതഭാഗ്യനായ പിതാവാണ് ഞാന്‍. ലഖ്നോവിലെ ഡോ. രാം മനോഹര്‍ ലോഹ്യ ലോ യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയായിരുന്ന എന്‍െറ മകന്‍ ആത്മീയാന്വേഷകനായാണ് കേരളത്തിലത്തെിച്ചേര്‍ന്നത്. അമൃതാനന്ദമയി ദേവിയുടെ ആത്മീയാദര്‍ശങ്ങളില്‍ മോഹിതനായി വള്ളിക്കാവിലെ മഠത്തിലത്തെിയ സത്നാമിനെ ക്രൂരമായി മര്‍ദ്ദിച്ചശേഷം പൊലീസിന് കൈമാറുകയും കൊലപാതക ശ്രമത്തിന് കേസെടുത്ത് പൊലീസ് ജയിലടക്കുകയും ചെയ്തു. അവിടെനിന്ന് പേരൂര്‍ക്കട സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്കയച്ചു. എത്തിപ്പെട്ടിടങ്ങളിലൊക്കെ മനുഷ്യത്വരഹിതമായ മര്‍ദ്ദനങ്ങള്‍ക്കിരയാക്കികൊണ്ട് അവര്‍ സത്നാംമിനെ കൊലപ്പെടുത്തി.
ആഗസ്റ്റ് ഒന്നിന് വള്ളിക്കാവിലുള്ള അമൃതാനന്ദമയി മഠത്തില്‍നിന്നും പോലീസ് അറസ്റ്റ്ചെയ്ത സത്നാമിനെ അടുത്തദിവസം ദല്‍ഹിയില്‍നിന്നത്തെിയ സഹോദരന്‍ ബിമല്‍കിശോര്‍ കരുനാഗപ്പളളി പൊലീസ് സ്റ്റേഷനില്‍ നേരില്‍ സന്ദര്‍ശിച്ചിരുന്നു. ചില മാനസിക പ്രശ്നങ്ങളുള്ള സത്നാമിനെ സഹോദരന്‍െറ ജ്യാമ്യത്തില്‍ വിട്ടുകിട്ടുന്നതിനുള്ള അഭ്യര്‍ഥന നടത്തുകയും ചെയ്തു. എന്നാല്‍ കേരളാ പൊലീസ് ഈക്കാര്യങ്ങള്‍ ചെവിക്കൊള്ളാന്‍ കൂട്ടാക്കാതെ സത്നാമിനെ കസ്റ്റഡിയില്‍ വെച്ച് കൊലക്ക് കൊടുത്തു. മുകളില്‍നിന്നും വലിയതോതിലുള്ള സമ്മര്‍ദ്ദം ഉള്ളതിനാല്‍ സത്നാമിന് ജാമ്യം അനുവദിക്കാന്‍ കഴിയില്ലായെന്നാണ് പൊലീസ് അറിയിച്ചത്. കോടതിയില്‍ ഹാജരാക്കുന്ന വേളയില്‍ കുടുംബാംഗങ്ങളെ വിവരം അറിയിക്കാമെന്ന് ഉറപ്പുകൊടുത്തിരുന്ന പൊലീസ് അധികാരികള്‍, അതിനെന്നും തയ്യാറാകാതെ രഹസ്യമായി മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കി ജ്യാമ്യം നിഷേധിക്കുന്ന അവസ്ഥ സൃഷ്ടിച്ചു. യാതൊരുവിധ ആയുധങ്ങളോ മറ്റോ കൈവശമില്ലാതെയാണ് സത്നാമിനെ മഠത്തില്‍നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്റ്റേഷനില്‍നിന്നുതന്നെ ജ്യാമ്യത്തില്‍ ഇറങ്ങാന്‍ കഴിയുമായിരുന്ന ഈ കേസില്‍ ബാഹ്യസമ്മര്‍ദ്ദങ്ങളുടെ ഭാഗമായി ജ്യാമം നിഷേധിച്ചുകൊണ്ട് സത്നാമിനെ കൊലക്ക ്കൊടുക്കുകയായിരുന്നു.
നവോത്ഥാന മുന്നേറ്റങ്ങളിലൂടെയും സാംസ്കാരിക രംഗത്തുംസാമൂഹികരംഗത്തും ഉയര്‍ന്നുവന്ന ജനകീയ പോരാട്ടങ്ങളിലൂടെയും സാമൂഹികനീതിയിലേക്കും സമത്വത്തിലേക്കും ബഹുദൂരം സഞ്ചരിച്ചുകഴിഞ്ഞ ഒരു നാടാണ് കേരളമെന്ന് എനിക്കറിയാം. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍, അയ്യങ്കാളി, വാഗ്ഭടാനന്ദന്‍, സഹോദരന്‍ അയ്യപ്പന്‍, ഡോ. പല്‍പ്പു, വി.ടി ഭട്ടതിരിപ്പാട് തുടങ്ങിയ ആത്മീയാന്വേഷകരുടെയും നവോത്ഥാന നായകരുടെയും നാട്ടില്‍ എന്‍െറ മകന് ഈ ദുര്‍ഗതിയുണ്ടായത് എന്നെ ഞെട്ടിക്കുന്നു.
എന്‍െറ മകന്‍െറ അറുംകൊല കഴിഞ്ഞ് ഒരാണ്ട് പിന്നിടുമ്പോഴും സര്‍ക്കാറിനും അധികാരികള്‍ക്കും സത്നാം ഒരു ഓര്‍മയല്ളെങ്കിലും എന്നില്‍ നിരവധി സംശയങ്ങള്‍ ബാക്കിയുണ്ട്. ക്രൂരമര്‍ദ്ദനങ്ങളുടെ ഫലമായി കൊല്ലപ്പെട്ട സത്നാമിന്‍െറ ശരീരത്തില്‍ 77 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അതില്‍ ശരീരത്തിന് പുറത്ത് കാണുന്ന ഭൂരിപക്ഷം മുറിവുകളും നിസാരമായിരുന്നു. എന്നാല്‍ തലക്കുള്ളിലെ ആന്തരീക ക്ഷതത്തെക്കുറിച്ചും അതാണ് മരണകാരണമാകാമെന്ന സൂചനയും റിപ്പോര്‍ട്ടിലുണ്ട്. ഈ മുറിവുകള്‍ എവിടെ നിന്ന് സംഭവിച്ചതാണെന്ന കാര്യത്തില്‍ വിശദമായ പരിശോധന പൊലീസ് നടത്തിയിട്ടില്ല. ഇത് ബോധപൂര്‍വ്വമാണെന്ന് ഞാന്‍ കരുതുന്നു. ഈ ദുരൂഹത നീക്കേണ്ടതാണ്.
ആഗസ്റ്റ് ഒന്നിന് വള്ളിക്കാവിലെ മഠത്തില്‍ നിന്നാണ് സത്നാമിനെ കേരളാ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കൊലപാതക ശ്രമത്തിന് കേസെടുത്ത പോലീസ് സത്നാമിനെ ജയിലടക്കുകയും ചെയ്തു. അവിടെ നിന്ന് പേരൂര്‍ക്കട സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്കാണ് സത്നാമിനെ അയച്ചത്. ആഗസ്റ്റ് നാലിന് സത്നം മൃഗീയമായി കൊലചെയ്യപ്പെട്ടു. വള്ളിക്കാവില്‍നിന്നും അറസ്റ്റ് ചെയ്യപ്പെട്ട സത്നംസിങ്ങ് മരണസമയം വരെ കേരളസര്‍ക്കാരിന്‍െറ കസ്റ്റഡിയില്‍ തന്നെയായിരുന്നു. അതുകൊണ്ട് സത്നംസിങ്ങിന്‍െറ മരണത്തിന്‍െറ ഉത്തരവാദിതത്തില്‍നിന്നും കേരള സര്‍ക്കാരിന് ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയില്ല. ഇതുസംബന്ധിച്ച് നീതിപൂര്‍വ്വകമായ ഒരു അന്വേഷണം ഉണ്ടാകേണ്ടതുണ്ട്.
മാതാ അമൃതാനന്ദമയിയെ കൊല്ലാന്‍ ശ്രമിച്ചു എന്ന കുറ്റാരോപണത്തോടെ ഇന്ത്യന്‍ ശിക്ഷാനിയമം 307 ാം വകുപ്പനുസരിച്ചാണ് കുറ്റം ചുമത്തിയത്. ഇത്രയും ഗൗരവമുള്ള വകുപ്പ് ഉള്‍പ്പെടുത്തി സത്നാമിനെ അറസ്റ്റ് ചെയ്തിട്ടും അമൃതാനന്ദമയിയോ അല്ളെങ്കില്‍ വള്ളിക്കാവ് മഠത്തിലെ ഏതെങ്കിലും പ്രധാനികളെയോ സാക്ഷികളായിട്ടുപോലും കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് ചില കുറ്റവാളികളെ സഹായിക്കാനാണെന്ന് ഞാന്‍ സംശയിക്കുന്നു.
മാനസികാരോഗ്യകേന്ദ്രത്തില്‍ അഡ്മിറ്റ് ചെയ്യേണ്ട രീതിയില്‍ ഗൗരവമുള്ള മാനസിക രോഗങ്ങളൊന്നും സത്നാമിനുണ്ടായിരുന്നില്ല. ശാന്തനും വായനാശീലക്കാരനുമായ അവന്‍ ഒരാളെപ്പോലും ഇതേവരെ ശാരീരികമായി കയ്യേറ്റം ചെയ്തിട്ടില്ല. ഇത് സംബന്ധിച്ച് ഇന്ത്യലൊരിടത്തും ഒരു കേസുപോലും നിലവിലില്ല. ചിലപ്പോഴുണ്ടാകുന്ന മാനസിക വിഹ്വലതകള്‍ ചെറിയ ഒൗഷധങ്ങള്‍കൊണ്ട് തന്നെ മാറിപ്പോയിരുന്നതുമാണ്. ഈ സാഹചര്യത്തില്‍, സത്നാമിനെ കൊലചെയ്യുന്നതിന് മുന്‍കൂട്ടി നടന്ന ഗൂഢാലോചനയാണ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയക്കുന്നതിന് കാരണമായതെന്നു ഞാന്‍ സംശയിക്കുന്നു
ഈ സാഹചര്യത്തില്‍, ഐ.ജി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കള്ളയണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. മഠത്തിലെയും പൊലീസിലെയും മാനസികാരോഗ്യ കേന്ദ്രത്തിലെയും ഉന്നതരായ കുറ്റവാളികളെ രക്ഷിക്കുന്നതിന് വേണ്ടി താഴെ തട്ടിലുള്ള ആറുപേരുടെ മീതെ കുറ്റാരോപണം നടത്തുകയാണ് അതില്‍ ചെയ്തിട്ടുള്ളത്. കേരളത്തിന്‍െറ ആഭ്യന്തരമന്ത്രിയും, പൊലീസിലെ ഉന്നതരും അമൃതാനന്ദമയി മഠവുമായി ഉറ്റബന്ധം പുലര്‍ത്തുന്നതിനാല്‍ കേരള പൊലീസിന്‍െറ അന്വേഷണം ഒരു രീതിയിലും തൃപ്തികരമല്ല. അതുകൊണ്ട്, നീതിപൂര്‍വ്വവും സ്വതന്ത്രവുമായ അന്വേഷണം നടത്തുന്നതിന് സത്നാമിന്‍െറ കൊലപാതകക്കേസ് സി.ബി.ഐ ക്ക് വിടണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു.
നിയമ വിദ്യാര്‍ഥിയായിരുന്ന എന്‍െറ മകനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത് എന്തിനാണെന്ന് മാത്രം അറിഞ്ഞാല്‍ മതി. ആ പാതകം ചെയ്യാന്‍ ഉന്നതരുടെ സ്വാധീനവും സമ്മര്‍ദ്ദവും ഉണ്ടായിരുന്നതായി ഉറച്ച് വിശ്വസിക്കുന്നുണ്ട്. സത്യം കണ്ടത്തെി എന്‍െറ മകന്‍ ഭീകരവാദി ആയിരുന്നില്ളെന്നും സാധുവായൊരു ആതമീയാന്വേഷകനായിരുന്നെന്നും തെളിയിച്ചാല്‍ മതി. കഴിഞ്ഞ മെയ് 30 നാണ് ബിഹാറിലെ ഷെര്‍ഗാട്ടിയില്‍നിന്നും അവനെ കാണാതാകുന്നത്. ജൂലൈ 31 ന് വള്ളി ക്കാവിലെ അമൃതാനന്ദ മയി മഠത്തില്‍ നിന്ന് കേരള പൊലീസ് കസ്റ്റഡിയിലെടുക്കുന്നത് വരെ എന്‍െറ മകനെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു’’.
ആത്മീയ വഴിയിലേക്ക്:
വേദനയുമായി സ്വന്തം മകന്‍െറ കൊലയാളികളെ അന്വേഷിച്ചിറങ്ങിയ ആ അചഛന്‍ സംസാരിക്കുന്നു. ‘‘മെയ് 30നാണ് സത്നാം ഗൃഹസ്ഥാശ്രമം വിട്ടുള്ള ആത്മീയ യാത്ര ആരംഭിച്ചത്. എ.ടി.എം കാര്‍ഡും ഫെയ്സ്ബുക്ക് അക്കൗണ്ടും ഉള്‍പ്പെടെ സര്‍വ്വതും ഉപേക്ഷിച്ചു. ചില്ലറ മാത്രം വരുന്ന ചെറിയ സംഖ്യയാണ് കൂടെ കരുതിയത്. വീട്ടില്‍ നിന്നും 40 കിലോമീറ്റര്‍ ദൂരത്തുള്ള ഗയയിലേക്ക് നടന്ന് പോയി. ഞങ്ങള്‍ തടയാതിരുന്ന ആത്മീയാന്വേഷണം തന്നെയാണ് സത്നാമിന്‍െറ ജീവനെടുത്തത്.
കേരളത്തിലത്തെിയ സത്നാം അമൃതാനന്ദമയീ മഠത്തിലത്തെുന്നതിന് മുമ്പ് രണ്ടാഴ്ചയോളം വര്‍ക്കല നാരയണ ഗുരുകുലത്തില്‍ താമസിച്ചിട്ടുണ്ട്. ഗുരുകുലത്തില്‍ താമസിച്ച സമയത്തൊന്നും സത്നാം അസ്വാഭാവികമായി ഒന്നും പ്രവര്‍ത്തിച്ചിരുന്നില്ളെന്നും ശാന്തനായിരുന്നു എന്നുമാണ് ഗുരുകുലത്തിലെ സ്വാമി മുനിനാരായണ പ്രസാദ് പറഞ്ഞത്. മുനിയോടൊപ്പം തിരുവനന്തപുരം താജ് ഹോട്ടലില്‍ നടന്ന ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത സത്നാം നല്ല ചോദ്യങ്ങള്‍ ഉന്നയിച്ച് എല്ലാവരുടെയും ശ്രദ്ധ നേടിയിരുന്നത്രെ. ഗുരുകുലത്തില്‍ നിന്നും പോയ സത്നാമിനെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു എന്ന വാര്‍ത്തയാണ് പിന്നീട് അറിഞ്ഞതെന്നാണ് മുനി പറഞ്ഞു. ജൂലൈ 31 ന് കടുത്ത മര്‍ദ്ദനത്തിന് ശേഷമാണ് വള്ളിക്കാവ് അമൃതാനന്ദമയിമഠത്തിലെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ സത്നാമിനെ വള്ളിക്കാവിലെ പൊലീസ് ഒൗട്ട് പോസ്റ്റില്‍ ഏല്‍പ്പിച്ചത്. മാരകമായി പരിക്കേറ്റ സത്നാമിനെ കരുനാഗപ്പിള്ളി താലൂക്കാശുപത്രിയിലത്തെിച്ച പൊലീസിനോട് സത്നാമിന് ആന്തരിക ക്ഷതമുണ്ടെന്ന് ഡ്യൂട്ടി ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. ഒപ്പം മാനസികാസ്വാസ്ഥ്യങ്ങളുമുണ്ടെന്നും അതിനാല്‍ ഉടനെ രണ്ട് ചികിത്സയും കിട്ടുന്ന ഒരു ആശുപത്രിയിലേക്ക് സത്നാമിനെ ചികിത്സക്ക് വിധേയനാക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സത്നാംസിങ് പൊലീസ് കസ്റ്റഡിയിലായ വിവരമറിഞ്ഞ് ദല്‍ഹിയിലുണ്ടായിരുന്ന വലിയചഛന്‍െറ മകന്‍ ബിമല്‍ കിഷോര്‍ ഉടനെ കേരളത്തിലത്തെുകയും സത്നാമിനെ ജാമ്യത്തിലെടുക്കാന്‍ നിയമ നടപടികള്‍ക്ക് ശ്രമിക്കുന്നതിനുമിടയിലാണ് സത്നാംസിങ് മരണപ്പെട്ടത്. പൊലീസ് കസ്റ്റഡിയില്‍ സത്നാമിനെ കണ്ട ബിമല്‍ കിഷോര്‍ ബിഹാര്‍ പൊലീസുമായി കേരള പൊലീസിനെ ബന്ധപ്പെടുത്തുകയും മന$ശാസ്ത്രപരമായി രോഗിയാണെന്ന് തെളിവുകള്‍ നിരത്തുകയും ചികിത്സക്ക് സാഹചര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ജാമ്യാപേക്ഷ തയ്യാറാക്കുന്നതിനിടയിലാണ് പൊലീസ് ജയിലിലേക്കും മാനസിക രോഗാശുപത്രിയിലേക്കും മാറ്റിയതും കൊല്ലപ്പെട്ടതും. സത്നാംസിങിന്‍െറ മരണം ആശ്രമാധിപതിയെ കൊല്ലാന്‍ ശ്രമിച്ച മതതീവ്രവാദിയുടെ ഏറ്റുമുട്ടല്‍ മരണമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് അധികാരികളും ഒട്ടു മിക്ക മാധ്യമങ്ങളും ശ്രമിച്ചത്.
ആ അചഛന്‍െറ വാക്കുകള്‍ അവസാനിക്കുന്നിടത്ത് നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. മരണത്തിലെ ദുരൂഹത നീക്കാന്‍ മറ്റൊരന്വേഷണം വേണമെന്ന് ബന്ധുക്കള്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവും, സി.പി.എം സെക്രട്ടേറിയേറ്റും ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നാളിതുവരെ കേരള സര്‍ക്കാരില്‍നിന്നും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. അതിനിടെയാണ് സത്നാമിന്‍െറ പിതാവും ബന്ധുക്കളും വീണ്ടും കേരളത്തിലത്തെി പുതിയ പ്രതീക്ഷകളുമായി മുഖ്യമന്ത്രിയെ കണ്ടത്. മുമ്പൊരു പിതാവ് നമ്മോട് ചോദിച്ചത് പോലെ ഇദ്ദേഹവും ആവര്‍ത്തിക്കുന്നു ‘അവരെന്തിനാണ് എന്‍െറ മകനെ കൊന്നത്.’
Comments
Post a Comment