ലഹരിയുടെ ഉന്മാദം തേടുന്ന നഗരം
തെരഞ്ഞെടുപ്പു കാലത്ത് അടുത്തിടെയായി സംസ്ഥാനെത്ത് പ്രധാന പ്രചാരണ വിഷയങ്ങളിലൊന്നാണ് ലഹരിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും നയങ്ങളും. കഴിഞ്ഞ സർക്കാറിെൻറ അഞ്ച് വർഷത്തെ പ്രധാന ഭരണപരിഷ്കാരങ്ങളിലൊന്നായിരുന്നു മദ്യനയം. ഏറെ കോലാഹലങ്ങളും അതേസമയം പ്രശംസയും നേടിയ ആ മദ്യനയത്തിെൻറ െപാളിച്ചെഴുത്തിനെ കുറിച്ചാണ് പുതുതായി അധികാരത്തിൽ വന്ന പാർട്ടിയുടെ പ്രധാന ചർച്ച. അതെന്തങ്കിലുമാവെട്ട എന്നല്ല, മദ്യനയം നടപ്പാക്കി സംസ്ഥാനത്തെ മദ്യശാലകളും ഏതാനും ബീവറേജുകളും പൂട്ടിക്കഴിഞ്ഞതോടെ സംസ്ഥാനത്തെ ലഹരി ഉപയോക്താക്കളുടെ എണ്ണം കുറയുമെന്ന ധാരണ ശരിയായിരുന്നോ. ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് നാട്ടിൻപുറങ്ങളിൽ പോലും സുലഭമായ ബദൽ ലഹരി വസ്തുക്കളുടെ ‘പ്രവാഹം’.
മാഹിയിൽ നിന്നും മറ്റുമുള്ള വിദേശ മദ്യം ഒരു വശത്ത് കുത്തിയൊഴുകുേമ്പാൾ നാടൻ ചാരായത്തിൽ ആവശ്യത്തിന് നിറവും മണവും ചേർത്തുള്ള നാടൻ വിദേശമദ്യം മറുവശത്തുമുണ്ട്. 30 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് ദ്രാവക രൂപത്തിലുള്ള മദ്യത്തോട് ആസക്തിയെങ്കിൽ ചെറുപ്പക്കാർ കൂടുതലായും കഞ്ചാവിനെയാണ് ആശ്രയിക്കുന്നത്. കഞ്ചാവിൻറ പുക അതിഭയാനകമായ തോതിൽ നമ്മുടെ വിദ്യാലയങ്ങളിലും ചുറ്റുപാടിലും പടർന്ന പന്തലിച്ചിട്ടുണ്ട്.
നഗരമധ്യത്തിൽ നിന്ന് വരെ കഞ്ചാവ് ചെടികൾ എക്സൈസ് സംഘവും പൊലീസും പിടിച്ചെടുക്കുന്നത് മറ്റെന്തിെൻറ സാധ്യതയാണ് നമുക്ക് മുന്നിൽ തുറന്നിടുന്നത്. അനായാസമായി ഉപയോഗിക്കാമെന്നും തെളിവൊന്നുമില്ലാതെ കിറുങ്ങി നടക്കാമെന്നതിനാലും കുട്ടികൾ തെരഞ്ഞെടുക്കുന്നത് ഇൗ ‘ചാർളി’യാണ്. ഗുളിക രൂപത്തിലും മറ്റുമുള്ള വൈവിധ്യങ്ങളായ പല ലഹരി മരുന്നുകളും ന്യജനറേഷൻ പയ്യൻമാർക്ക് അറിയാം. അവരത് ആവശ്യത്തിന് സംഘടിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുമുണ്ട്. വിദ്യാർഥികളിലെ കുറ്റവാസന നിയന്ത്രിച്ച് നിയമത്തെ അനുസരിച്ച് ജീവിക്കുന്നവരാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർഥികൾക്കിടയിൽ സംസ്ഥാന പൊലീസ് നടപ്പാക്കിയ സ്റ്റഡേൻറ്സ് പൊലീസ് കേഡറ്റിെൻറ മാതൃക കോഴിക്കോട് നഗരത്തിൽ നിന്നാണ് ഡി.െഎ.ജി പി. വിജയൻ കണ്ടെത്തിയത്. ഇതൊരു സൂചനയായിരുന്നു, കുട്ടികൾക്കിടയിൽ വ്യാപകമായ ലഹരി ഉപയോഗത്തെ കുറിച്ച് രക്ഷിതാക്കളെയും അധ്യാപകരെയും ബോധവാന്മാരാക്കാനുള്ള ആദ്യപടിയായാണ് എസ്.പി.സിക്ക് തുടക്കമിട്ടത്. ഒപ്പം തന്നെ ഒൗവർ ചിൽഡ്രൻസ് ഒൗവർ റെസ്പോൺസിബിലിറ്റി (ഒ.ആർ.സി) എന്ന പേരിൽ സാമൂഹ്യ നീതി വകുപ്പും പദ്ധതി ആവിഷ്കരിച്ചു. പക്ഷെ, എല്ലാം അതിെൻറ തുടക്കത്തിെൻറ ആവേഷം മാത്രമായി ഒതുങ്ങിയോ. സംശയം സാധൂകരിക്കുന്നതാണ് അടുത്തിടെയായി പുറത്തുവരുന്ന വാർത്തകൾ.
മയക്കുമരുന്ന് മാഫിയകളെ കുറിച്ച് കൃത്യമായി മനസിലാക്കാനോ അടിവേര് അറുക്കാനോ എന്തുകൊണ്ടോ നമ്മുടെ പൊലീസിന് സാധിക്കുന്നില്ല. എസ്.പി.സിയും ഒ.ആർ.സിയും തുടങ്ങിയ കാലത്ത് സ്കൂളുകളിൽ പഠിച്ചവർ തന്നെയാണ് ഇപ്പോൾ കോളജ് പഠനവും തൊഴിലന്വേഷണവും മറ്റുമായി കാമ്പസിന് പറത്തും പൊതുസമൂഹത്തിലും പ്രധാന ലഹരി ഉപയോക്താക്കളെന്നത് ആ പദ്ധതികളുടെ പരാചയത്തിലേക്ക് വിരൽ ചൂണ്ടുന്നുേണ്ടാ.
സ്കൂൾ വിദ്യാർഥികളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ വിപണനം ശക്തമായിട്ടുണ്ട്. വിദ്യാർഥികൾക്കിടയിലെ പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച നിയമമാണ് സിഗരറ്റ്സ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്റ്റ് ആക്റ്റ് (കോട്പ) നിയമം.
കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ വിദ്യാലയങ്ങൾക്ക് സമീപം ലഹരി വസ്തുക്കൾ വിറ്റതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത് 20,000ത്തിലധികം കേസുകൾ. 4,600 ഓളം കേസുകൾ എക്സൈസ് വകുപ്പാണ് രജിസ്റ്റർ ചെയ്തത്. 15,000ത്തിലധികം കേസുകളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലും ഉള്ളത്. അടുത്തിടെ സംസ്ഥാനത്ത് ലഹരിമരുന്നുമായി പിടിയിലായവരിൽ ഏറെയും സ്കൂളുകൾക്ക് സമീപത്തുനിന്നാണ് എന്നത് സംസ്ഥാനത്ത് കൗമാരക്കാരെ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുന്നതെന്നതിന് തെളിവാണ്.
നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ പ്രതികളെ ഹാജരാക്കാറുണ്ടെങ്കിലും വളരെ പെട്ടെന്നുതന്നെ അവർ പുറത്തിറങ്ങി വീണ്ടും ഈ വിൽപന തുടരുകയാണെന്ന് എക്സൈസ് വൃത്തങ്ങൾ സമ്മതിക്കുന്നു. പല ജില്ലകളിലും ‘കോട്പ’ നിയമപ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യന്നില്ലെന്നത് മറ്റൊരു സത്യം.
സമൂഹത്തിൽ ഗുരുതര രീതിയിൽ ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപിക്കുന്നുവെന്നാണ് കേസുകളുടെ എണ്ണം വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ സാമൂഹിക സുരക്ഷ വകുപ്പിെൻറ കൗൺസിലർമാർ നടത്തിയ പരിശോധനകളിൽ ൈപ്രമറിതലം മുതലുള്ള കുട്ടികൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടത്തെിയിട്ടുണ്ട്. ലഹരി വസ്തുക്കൾക്ക് പുറമെ വിദ്യാലയങ്ങൾക്ക് സമീപം അനധികൃത മദ്യവിൽപനയും നടക്കുന്നുണ്ട്.
കോട്പ നിയമപ്രകാരം 2013 ഒക്ടോബർ മുതൽ 2016 വരെ കോഴിക്സികോട്റ്റി പൊലീസ് പരിധിയിൽ ആയിരത്തോളം കേസാണ് രജിസ്റ്റർ ചെയ്തത്. നിയമം നിലവിൽ വന്ന 2012 ഒക്ടോബർ മുതയുള്ള മൂന്ന് മാസം കൊണ്ട് 77 കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ കഴിഞ്ഞ നാല് വർഷത്തിനിടെ ഏറ്റവും കൂടതൽ കേസ് എടുത്തത് 2015ലായിരുന്നു. 331 കേസാണ് ആ വർഷം പൊലീസ് രജിസ്റ്റർ ചെയ്തതെങ്കിൽ തൊട്ടുമുമ്പത്തെ വർഷമായ 2014ൽ 314 കേസ് രജിസ്റ്റർ ചെയ്തു. 2013ൽ 183 കേസും 2016ൽ 164 കേസും രജിസ്റ്റർ ചെയ്തു.
box item
2012 (ഒക്ടോബർ മുതൽ)^ 77
2013^ 183
2014^ 314
2015^ 331
2016^ 164
കോട്പ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം പൊതുസ്ഥലത്തെ പുകവലി ശിക്ഷാർഹമാണ്. അഞ്ചാം വകുപ്പ് പ്രകാരം പുകയില ഉൽപ്പന്നങ്ങളുടെ പരസ്യവും പ്രചാരണവും ശിക്ഷാർഹമാമണ്. ആറ് (എ) വകുപ്പ് പ്രകാരം പ്രായപൂർത്തിയാവാത്തവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തുന്നത് ശിക്ഷാർഹമാണ്. ആറ് (ബി) പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറ് മിറ്ററർ ചുറ്റളവിൽ പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തുന്നത് ശിക്ഷാർഹമാണ്. നിയമപരമായ മുന്നറിയിപ്പില്ലാത്ത പുകയില ഉൽപ്പന്നങ്ങളുടെ വിൽപന ഏഴാം വകുപ്പ് പ്രകാരം ശിക്ഷാർഹമാണ്.
നിയമം ഇങ്ങനെയൊക്കെയാണെങ്കിലും നഗരത്തിലും പരിസരങ്ങളിലും സ്കൂൾ പരിസരത്തും അല്ലാതെയും നിരോധിത പുകയില ഉൽപ്പന്നങ്ങൾ സുലഭമാണ്. ഹാൻസ് പോലുള്ള ഉൽപ്പന്നങ്ങൾ ടൺകണക്കിന് ദിവസവും റെയിൽവേ സ്റ്റേഷൻ വഴി നഗരത്തിലെത്തുന്നതായി പൊലീസ് തന്നെ സമ്മതിക്കുന്നുണ്ട്. അപൂർവ്വം ചില സംഭവങ്ങൾ പിടിക്കപ്പെടുന്നുണ്ടെന്നല്ലായത ഇത്തരം ഉൽപ്പന്നങ്ങളുടെ ലഭ്യത കുറക്കാനായിട്ടില്ല. നിയമം മൂലം നിരോധിച്ചെങ്കിലും ഹാൻസ് പോലുള്ള ലഹരി പദാർഥങ്ങളുടെ പരസ്യമായ വിൽപന മാത്രമാണ് കുറഞ്ഞത്. കടകളിൽ മാലപോലെ തൂക്കിയിട്ടായിരുന്നു പണ്ടൊെക്ക വിൽപന. അന്ന പായ്ക്കറ്റിന് അഞ്ച് രൂപ യുണ്ടായിരുന്ന ഹാൻസിന് രഹസ്യമായി വിൽപന നടത്തുന്നതിനാൽ 50 രൂപവരെ ഇൗടാക്കുന്നതായി വ്യാപാരികൾ സമ്മതിക്കുന്നു. ഇതര സംസ്ഥാനക്കാർക്കായിരുന്ന് ഇത്തരം പുകയിലകളോട് അഭിനിവേഷമെങ്കിൽ ഇപ്പോൾ സ്കൂൾ വിദ്യാർഥികളുൾപ്പെടെ സ്ഥിരം ഉപയോക്താക്കളാണ്. സിഗരറ്റ് വലി പോലെ പരസ്യമാകില്ലെന്നതും ചുണ്ടിനടിയിൽ തിരുകിയാൽ ആരുമറിയാതെ ക്ലാസ് മുറിയിൽ ഇരിക്കാമെന്നതും കുട്ടികളെ ഇതിന് അടിമകളാക്കുന്നു. ഇവയുടെ നിരന്തമായ ഉപയോഗത്താൽ വായയിൽ കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് ഇടയാകുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
നാർകോടടക്സ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസ് (എൻ.ഡി.പി.എസ്) നിയമമാണ് കഞ്ചാവ് ഉൾെപ്പടെയുള്ള ലഹരി വസ്തുക്കൾ കൈവശം വെക്കുന്നനതും വിൽപന നടത്തുന്നതും തടയാനുള്ള പ്രധാന നിയമം. കഴിഞ്ഞ പത്ത് വർഷത്തിനിടെ നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത് 2015ലാണ്. നാർകോട്ടിക്സ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസ് (എൻ.ഡി.പി.എസ്) നിയമപ്രകാരം 2015ൽ മാത്രം 363 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൊട്ടുടത്ത വർഷം 2016ൽ 269 കേസും 2014ൽ 210 കേസും രജിസ്റ്റർ ചെയ്തു. ഇതേകാലയളവിൽ ഏറ്റവും കൂടുതൽ അബ്കാരി കേസ് രജിസ്റ്റർ ചെയ്തത് 2010ലാണ്. 1251കേസ്. തൊട്ടുടത്ത വർഷം 1046 കേസും എടുത്തു. 2012ൽ759 കേസാണെങ്കിൽ 2015ൽ 726 കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം മാത്രം 650 കസ് ഇൗ നിയമപ്രകാരം എടുത്തിട്ടുണ്ട്.
അടുത്ത കാലത്തായി വിദ്യാർഥികൾക്കിടയിലും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിഉപയോഗം ക്രമാതീധമായി വർധിച്ചിട്ടുണ്ട്. വർധിച്ച എൻ.ഡി.പി.എസ് കേസുകളുടെ എണ്ണം സൂചിപ്പിക്കുന്നത് ഇതാണ്. ഇൗ വർഷം ഇതുവരെ നഗരത്തിൽ നിന്നും റൂറലിൽ നിന്നുമായി നൂറ് കിലോ കഞ്ചാവെങ്കിലും എക്സൈസും പൊലീസും ചേർന്ന് പിടികൂടിയിട്ടുണ്ട്. പിടികൂടിയതിലും ഏത്രയോ അധികം പുതുതലമുറക്കിടയിൽ പുകഞ്ഞ് തീർന്നു എന്നത് രക്ഷിതാക്കളും അധ്യാപകരും പൊലീസുമെല്ലാം ജാഗ്രതയോടെ കാണേണ്ടിയിരിക്കുന്നു.
box item
എൻ.ഡി.പി.എസ്
2010^ 106, 2011^ 106, 2012^ 57, 2013^ 102, 2014^ 210, 2015^ 363, 2016^ 269
അബ്കാരി കേസുകൾ
2010^ 1251, 2011^ 1046, 2012^ 759, 2013^ 444, 2014^ 502, 2015^ 726, 2016^ 650
^^^^^^^^^^^^^
എക്സൈസ് വകുപ്പിെൻറ വിവിധ പരിശോധനകളിലായി ഡിസംബർ മാസത്തിൽ മാത്രം ജില്ലയിൽ 638 കേസുകളിലായി 163 പേർ പിടിയിലായി. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകളുടെ ഉപയോഗം തടയാൻ എക്സൈസ് വകുപ്പ് നടപ്പാക്കിയ ‘ഓപറേഷൻ ഭായി’ പരിശോധനയിൽ 51.45 കിലോ പുകയില ഉത്പന്നങ്ങളും ഒമ്പത് വാഹനങ്ങളും പിടിച്ചെടുത്തു. എക്സൈസ് ഡിവിഷനിൽ 940 റെയ്ഡും 23 കമ്പയിൻറ് റെയിഡും നടത്തി. ഇതിനെ തുടർന്ന് 201 അബ്കാരി കേസും 10 എൻ.ഡി.പി.എസ് കേസും കോട്പ ആക്ട് പ്രകാരമുള്ള 427 കേസും എടുത്തു. 163 പ്രതികളെ അറസ്റ്റ് ചെയ്തു. വിവിധ കേസുകളിലായി 31.01 ലിറ്റർ ചാരായവും 345.7 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും 231.05 ലിറ്റർ മാഹി വിദേശമദ്യവും 3975 ലിറ്റർ വാഷും 0.825 കിലോ കഞ്ചാവും 7.8 ലിറ്റർ ബിയറും 51.45 കിലോ പുകയില ഉത്പന്നങ്ങളും ഒമ്പത് വാഹനങ്ങളും പിടിച്ചെടുത്തു. മദ്യത്തിെൻറ ഗുണ നിലവാരം പരിശോധനക്കായി 702 തവണ വിവിധ ലൈസൻസ്ഡ് സ്ഥാപനങ്ങൾ പരിശോധിച്ച് 274 സാമ്പിളുകൾ ശേഖരിച്ച് രാസപരിശോധനക്ക് അയച്ചു. ഈ കാലയളവിൽ 16,700 വാഹനങ്ങളും ജില്ലയിലെ വിവിധ റെയിൽവെ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് 34 തവണ െട്രയിൻ പരിശോധനയും നടത്തി.
മദ്യ ഉപഭോഗം കുറഞ്ഞെങ്കിലും മെഡിക്കൽ സ്റ്റേറുകളിൽ ലഭ്യമായ മരുന്നുകൾ മയക്കുമരുന്നുകളാക്കി ഉപയോഗിക്കുന്ന പ്രവണതയും വർധിക്കുന്നു. ബ്യൂപ്രിനോർഫിൻ ഫിനാർഗൻ, പെത്തഡിൻ, മോർഫിൻ, നൈേട്രാ സെപാം, ലോറസെപാം, ഡൈക്ലോഫിനാക്, ഫെനാമിൻ, േപ്രാമിത്തേസിൻ, പെൻറാസോസൈൻ, മോർഫെറിഡിൻ, ഡൈസഫാം തുടങ്ങിയ മരുന്നുകളാണ് ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത്.
ഇത്തരം മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മാത്രമേ വിൽപന നടത്താൻ പാടുള്ളൂ എങ്കിലും പല മെഡിക്കൽ സ്റ്റേറുകളും നിയമവിരുദ്ധമായി ഇവ വിൽക്കുന്നുണ്ട്. ഈ മരുന്നുകളുടെ അനധികൃത വിൽപന തടയുന്നതിനായി എക്സൈസ് വകുപ്പിന് അധികാരം നൽകിയിട്ടുണ്ടെങ്കിലും സാധാരണഗതിയിൽ എക്സൈസ് ഉദ്യോഗസ്ഥർ ആരും തന്നെ മെഡിക്കൽ സ്റ്റേറുകളിൽ പരിശോധന നടത്താറില്ല. ഡ്രഗ്സ് ആൻറ് കോസ്മെറ്റിക് നിയമ പ്രകാരം നിയോഗിക്കപ്പെട്ട ഡ്രഗ്സ് ഇൻസ്പെക്ടർമാർ അവരുടെ അധികാര പരിധിയിൽ വരുന്ന മെഡിക്കൽ ഷോപ്പുകളിൽ നിരന്തര പരിശോധന നടത്തി മരുന്നുകളുടെ ദുരുപയോഗമോ അമിത വിൽപനയോ നടക്കുന്നിെല്ലന്ന് ഉറപ്പുവരുത്തണമെന്നാണ് നിർദേശമെങ്കിലും പലപ്പോഴും പാലിക്കപ്പെടാറില്ല.
പുതിയ മദ്യനയം നടപ്പിലാക്കിയശേഷം മദ്യവിൽപനയിൽ നല്ലരീതിയിൽ തന്നെ കുറവുണ്ടായിട്ടുണ്ട്. എന്നാൽ സംസ്ഥാനത്ത് കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട കേസുകൾ വൻതോതിൽ വർധിക്കുന്നതായി എക്സൈസ് വകുപ്പിെൻറ കണക്കുകൾ വ്യക്തമാക്കുന്നു.
കഞ്ചാവ് ബീഡി, കഞ്ചാവ് ചെടി, ബ്യൂപ്രിനോർഫിൻ, ബ്രൗൺഷുഗർ, ഹാഷിഷ് ഓയിൽ, നൈട്രാസെപാം ടാബ്ലെറ്റ്, ഡയസാപാം ഇൻജക്ഷൻ ആംപ്യൂൾ, ചരസ്, ഫിനർഗൺ, ഓപിയം, എൽഎസ്ഡി, ലോറാസെപാ ടാബ്ലെറ്റ്, ഹെറോയിൻ തുടങ്ങിയ മയക്കുമരുന്നുകളും പിടിച്ചടെുത്തിട്ടുണ്ട്.
നിരോധിത പുകയില
ഇതര സംസ്ഥാനക്കാരാണ് പ്രധാനമായും പുകയില ഉൽപ്പന്നങ്ങൾ എത്തിക്കുന്നത്. പുകയിലപൊടി, 30 പാക്കറ്റ് പുകയില നൈസ് പൗഡർ, എട്ട് പാക്കറ്റ് പുകയില മിഠായി, അഞ്ച് പാക്ക് തമ്പാക്ക് എന്നീ നിരോധിത വസ്തുക്കളാണ് കടത്തിക്കൊണ്ടു വരുന്നത്.
1,320 പാക്കറ്റുകളിലായി 52 കിലോ പുകയില ഉൽപ്പന്നങ്ങളുമായി വ്യാഴാഴ്ച മീഞ്ചന്ത ആർട്സ് കോളജ് പരിസരത്തു നിന്നാണ് മൂന്നംഗ ഇതര സംസ്ഥാന സംഘം പിടിയിലായത്. മംഗളൂരുവിൽ നിന്ന് പാർസൽ സർവിസ് വഴിയാണ് പുകയില ഉൽപന്നങ്ങൾ ഇവർ കേരളത്തിലെത്തിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ടാണു പുകയില ഉൽപന്നങ്ങൾ എത്തിക്കുന്നത്. സംസ്ഥാനത്ത് അഞ്ചിരട്ടി വിലയ്ക്കാണ് ഇവ വിൽക്കുന്നത്.
വിദ്യാർഥികളിലെ ലഹരി ഉപയോഗവും മറ്റ് ചൂഷണവും തടയുന്നതിനായി രൂപവത്ക്കരിച്ച ഇടിമിന്നൽ ഷാഡോ ടീമിെൻറ നേതൃത്വത്തിൽ നഗരത്തിൽ വീണ്ടും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. നടക്കാവ് പണിക്കർ റോഡിൽ ആറാം ഗേറ്റിന് സമിപം അബ്ദുള്ളകോയയുടെ കടയിൽ നിന്നാണ് 840 പായ്ക്കറ്റ് ഹാൻസ് കണ്ടെടുത്തത്.
വിൽപനക്കായെത്തിച്ച 3500 പായ്ക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളാണ് സംഘം പിടികൂടിയത്. ഓട്ടോറിക്ഷയിൽ വിതരണത്തിനായി കൊണ്ടുവന്ന 500ഓളം പായ്ക്കറ്റ് നിരോധിത പുകയിലയുമായി ഓട്ടോെഡ്രെവറും വിതരണക്കാരനം പിടിയിലായിരുന്നു.
നഗരപരിധിയിൽ വിദ്യാർഥികളിൽ പുകയില ഉപയോഗം വർധിച്ചു വരുന്നതായി ശ്രദ്ധയിൽപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ നഗരത്തിൽ പരിശോധന ഈർജിതമാക്കിയിട്ടുണ്ട്. വിദ്യാർഥികൾക്കിടയിലുള്ള ലഹരി ഉപയോഗവും അവർക്കു നേരെയുള്ള മറ്റു ചൂഷണങ്ങളും തടയുന്നതിനായി കസബ സി.ഐ പി. പ്രമോദിെൻറയും വനിതാ സി.ഐ ഷാൻറിയുടേയും മേൽനോട്ടത്തിലാണ് ഇടിമിന്നൽ സംഘം പ്രവർത്തിക്കുന്നത്.
ലക്ഷം രൂപ വിലവരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. വലിയങ്ങാടിയിൽ ഉത്തരേന്ത്യക്കാർ താമസിക്കുന്ന വീടുകളിൽ നിന്നാണ് ഉത്തർ പ്രദേശ് സ്വദേശികളിൽ നിന്ന് ഒരു ലക്ഷം രൂപ വിലവരുന്ന വിവിധ പുകയില ഉൽപ്പന്നങ്ങൾ ടൗൺ പൊലീസ് പിടികൂടിയത്. സംഭവത്തിൽ യു.പി സ്വദേശികളായ ശിവസമൂജ്, സച്ചിൻ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ രണ്ട് കേസ് രജിസ്റ്റർ ചെയ്തു. രണ്ട് വീടുകളിലായി നടത്തിയ റെയ്ഡിലാണ് ചാക്കുകളിൽ സൂക്ഷിച്ച ഉൽപ്പന്നങ്ങൾ പിടികൂടിയത്. വിവിധ തരത്തിലുള്ള 500 ഓളം പാക്കുകളാണ് കണ്ടെത്തിയത്.
അടുത്തിടെയായി നഗരത്തിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപന തകൃതിയാണ്. ഇതര സംസ്ഥാനക്കാരെ ഉദ്ദേശിച്ചാണ് വൻതോതിൽ െട്രയിൻ വഴി ഇറക്കുമതി ചെയ്യുന്നത്. കഴിച്ച ദിവസം വിൽപ്പനക്കായി ഓട്ടോറിക്ഷയിൽ കൊണ്ടുപോവുമ്പോൾ ഏഴുലക്ഷം രൂപയുടെ പുകയില ഉൽപ്പന്നങ്ങൾ പുതിയങ്ങാടിയിൽ പിടികൂടിയിരുന്നു. 20,000 പാക്കറ്റ് ഹാൻസ്, 150 പാക്ക് കൂൾ ലിപ്പ് എന്നിവയാണ് പിടികൂടിയത്. മഹാരാഷ്ട്ര, ബംഗാൾ, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ജോലിക്കായെത്തിയവർക്ക് വേണ്ടിയാണ് ഇവ കൊണ്ടുവരുന്നതെന്ന് പൊലീസ് പറയുന്നു.
നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിന് െട്രയിൻമാർഗം എത്തിച്ച 40,000 രൂപയോളം വിലയുള്ള പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കോഴിക്കോട് റെയിൽവേ സ്റ്റേഷെൻറ മൂന്നാം പ്ലാറ്റ് ഫോമിെൻറ വടക്കുഭാഗത്ത് ആളില്ലാത്ത നിലയിൽ കണ്ടെത്തിയ രണ്ട് ചാക്ക് പുകയിൽ ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.
ഹാൻസ് ഉൽപ്പന്നങ്ങൾ കെട്ടുകളായി ഏതോ െട്രയിനിൽ കൊണ്ടുവന്നിറക്കി ആളില്ലാത്ത സമയം നോക്കി കടത്തിക്കൊണ്ടുപോകുകയാണ് പതിവ്. െട്രയിനിൽ പാർസൽ കയറ്റി അയക്കുന്നതിനും പാർസൽ വാങ്ങുന്നതിനും തിരിച്ചറിയൽ കാർഡോ മറ്റ് തിരിച്ചറിയൽ രേഖകളോ റെയിൽവേ ആവശ്യപ്പെടാത്തതിനാൽ പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിയാത്ത അവസ്ഥയുണ്ട്.

Comments
Post a Comment