ചിദംബര സ്മരണ
ജീവിതം ഒരു മഹാത്ഭുതമാണ് ഒരിയ്ക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങള്‍ക്കാ യ് എപ്പോഴുംകാത്തുവെയ്ക്കുന്നു.ജീവിതത്തെ കുറിച്ചുള്ള ബാലചന്ദ്രന് ചുള്ളിക്കാടിന്‍െറ കാഴ്ചപ്പാടുകളാണിത്. അനുഭവങ്ങളുടെ തീവ്രതയില്‍ നിന്നാണ് സര്‍ഗ്ഗാത്മകത ഉരുവം കൊള്ളുന്നത്. അതു കവിതയാകാം ഗദ്യമാവാം. ഒരു ഗദ്യം കൊണ്ട് എങ്ങനെ കവിത രചിക്കാമെന്ന് ചിദംബര സ്മരണയിലൂടെ ബാലചന്ദ്രന് ചുള്ളിക്കാട് നമുക്ക് കാട്ടിത്തരുന്നു. കഥകളിലൂടെ അല്ല സ്വന്തം അനുഭവങ്ങളിലൂടെ. കവിത യക്ഷകലയാണ്. അത് നിന്‍െറ അവസാനത്തെ തുള്ളിച്ചോരയും ഊറ്റിക്കുടിക്കും. ഒരു തുള്ളി കണ്ണീരുപോലും മണ്ണില്‍ വീഴാതെ സഹിക്കാന്‍ പഠിക്കണം. സഹനമാണ് ജീവിതം. ചിദംബരസ്മരണ എന്ന അനുഭവക്കുറിപ്പിലെ എന്റെ ഗുരുനാഥന് എന്ന കഥയിലെ വാചകങ്ങളാണിവ. അവസാനമായി ഗുരു ശിഷ്യനു കൊടുക്കുന്ന ഉപദേശം. ബാലചന്ദ്രന് ചുള്ളിക്കാട് എന്ന പ്രതിഭയ്ക്കപ്പുറത്ത് ഒരു പച്ച മനുഷ്യനായി അദ്ദേഹത്തെ അറിയാന്‍ ഈ അനുഭവക്കുറിപ്പുകളിലൂടെയാവും. നമ്മുടെ കണക്കുകൂട്ടലുകളെ പാടെ തകര്‍ത്തുകൊണ്ടാണ് ചിലതെല്ലാം ജീവിതത്തില്‍ സംഭവിക്കുക. മറ്റുള്ളവരെപറ്റിയുള്ള നമ്മുടെ മുന്‍ധാരണകള്‍ പാടെ അപ്രസക്തമാക ുന്ന നിമിഷങ്ങള്‍. നമ്മിലെ തന്നെ മ...








Comments
Post a Comment