ഒ.......ച്ച: മ്യാന്മറിലെ റോഹിങ്ക്യ വംശജര്‍: നമ്മുടെ അയല്‍രാജ്യമായ മ്യാന്മറിലെ, ബംഗ്ളാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യയാണ് അറാകന്‍. റോഹിങ്ക്യ വംശജരായ മുസ്ലിംകളാണ് ഈ പ്രവിശ്...
ക്ഷുഭിത യൌവനത്തില്‍ നിന്ന് ബുദ്ധമതത്തിന്‍െറ ശാന്തത യിലേക്കു ള്ള ദൂരം ചുള്ളിക്കാട് എഴുതി തീര്‍ത്തത് ഒരു ജന്മം കൊണ്ടായിരുന്നു. ജൂലൈ 30 ന് 56ാം വയസ്സിലേയ്ക്ക് കടക്കുമ്പോഴും യൌവനം ഒട്ടും ചോരാതെ അഗ്നി സ്ഫുരിക്കുന്ന കവിതകളിലൂടെ സ്മരണകളിലൂടെ മലയാള സാഹിത്യത്തില്‍ ചേക്കേറിക്കൊണ്ട് അഭിനേതാവായി ചലച്ചിത്രത്തിലും സീരിയലുകളിലും അഭിനയിച്ചു കൊണ്ട്. ഭൂതകാലത്തെക്കുറിച്ച് പാഴ്സ്മരണകളില്ലാതെ ഭാവിയെക്കുറിച്ച് ഉത്കണ്ഠയില്ലാതെ ഒരു ജന്മം ജീവിക്കുകയാണ്. കാറ്റത്തു ദിശയറിയാതെ പറക്കുന്ന പട്ടം പോലെ. ചോരതിളക്കുന്ന യൌവനത്തില്‍ നക്സല്‍ പ്രസ്ഥാനത്തിനു വേണ്ടി വിയര്‍പ്പൊഴുക്കി. അവര്‍ക്കായി കവിതകള്‍ ചൊല്ലി പട്ടിണിയേയും പരിവട്ടത്തെയും സഹയാത്രികരാക്കി. കഞ്ചാവിന്‍െറ ഉന്മാദവും മദ്യത്തിന്‍െറ ലഹരിയും, സിഗരറ്റിന്‍െറ പുകച്ചുരുകള് കണ്ടാനന്ദിച്ച് ലക്ഷ്യബോധമില്ലാതെ ജീവിച്ചു. പക്ഷെ വാക്കുകള്‍ക്ക് ദിശാബോധമുണ്ടായിരുന്നു എന്നും. അക്ഷരങ്ങള്‍ ആ തൂലികയില്‍ നിന്നും ഒഴുകുകയാണ് എന്നോ ഏതോ സാഗരത്തില്‍ ചെന്നുപതിക്കാനുള്ള ഒഴുക്കുവെള്ളത്തിന്െറ വേഗതയോടെ. കാത്തിരിപ്പ് മലയാളത്തെ പഠിപ്പിച്ച കവിയാണ് ചുള്ളിക്കാട്. അന്പത്തിയാറു വയസിസിനി...
ഏത്രനാളായി ഒരു പുസ്തകം വായിച്ച് കരഞ്ഞിട്ട് എന്ന് പറഞ്ഞാല്‍ വിചാരിക്കും ആളുകള്‍ വായിക്കുന്നതും സിനിമ കാണുന്നതുമെല്ലാം കണ്ണീരിന് വേണ്ടിയാണെന്ന്. അങ്ങിനെയല്ല, വായനയുടെ അനുഭവത്തെ ആത്മാവില്‍ അറിയാന്‍ കഴിഞ്ഞു. അത്രതന്നെ. ഒരു വാരികയില്‍ വായിച്ച പുസ്തക റിവ്യൂവില്‍ നിന്നാണ് ‘യതീമിന്‍െറ നാരാങ്ങാമിഠായി’യെ കുറിച്ച് അറിഞ്ഞത്. അപ്പോള്‍ തന്നെ ആ പുസ്തകം സ്വന്തമാക്കാന്‍ വലിയ മോഹം തോന്നിയത് മറ്റൊന്നും കൊണ്ടായിരുന്നില്ല. ആ പുസ്തകത്തില്‍ എട്ട് അധ്യായങ്ങളിലും മുഖ്യപരാമര്ശം ‘എന്‍െറ’കൂടി പുഴയായ ഇരുവഴിഞ്ഞിയായിരുന്നു. പ്രവാസം എന്ന വലിയ വാക്ക്കൊണ്ടൊന്നും വിശേഷിപ്പിക്കാന്‍ പറ്റില്ളെങ്കിലും ഏറെക്കാലമായി അന്യദേശങ്ങളില്‍ രാപാര്ക്കുന്നതിനാല് ‘എന്‍െറ പുഴ’ എനിക്ക് നഷ്ടമായി തുടങ്ങിയിട്ടുണ്ട്. പുഴയെ കുറിച്ച് വിശേഷിച്ച് ഇരുവഴിഞ്ഞിയെ കുറിച്ച് ‘ഞങ്ങള്‍’പുഴയോരവാസികള്‍ക്ക് എപ്പോഴും ഒരുപാട് പറയാനുണ്ടാകും. പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകളും കാര്യങ്ങളും. അപ്പോപിന്നെ അങ്ങിനെ ഒരു പുഴയെ കുറിച്ചുള്ള അക്ഷരങ്ങള്‍ തേടിപുറപ്പെടുന്നതില് അത്ഭുതമില്ലല്ളോ. കണ്ണീരിനെകുറിച്ച് പറയുമ്പോള്‍ ഞങ്ങള്‍ക്കത് പുഴയെകുറിച്ചുള്ളത്...
അലങ്കാരങ്ങളുടെ ആഡംബരമില്ലാതെ പ്രശസ്തിയ്ക്കായുള്ള നെട്ടോട്ടമില്ലാതെ വാക്കുകളുടെ ശാന്തതകൊണ്ട് അക്ഷരങ്ങള്‍ക്ക് പ്രാണനേകിയ കവയിത്രി. രണ്ട് ദശാബ്ദങ്ങളായി മലയാളകവിതയില്‍ നിറഞ്ഞു നില്ക്കുന്ന വിജയലക്ഷ്മിക്കിന്ന് പിറന്നാള്‍ ദിനം.ബാലചന്ദ്രന് ചുള്ളിക്കാടിന്‍െറ ഭാര്യ എന്നതിലപ്പുറം വിജയലക്ഷ്മി അറിയപ്പെടുന്നത് ബാലാമണിയമ്മയ്ക്കും സുഗതകുമാരിയ്ക്കും ശേഷം മലയാളത്തില്‍ കേട്ട വേറിട്ട ശബ്ദമായാണ്. നിന്നെക്കുറിച്ചെഴുതാനോ? നിലാവിന്‍െറ പൊന്മഷിവേണമെനിക്കീ പ്രപഞ്ചവും മിന്നല്‍, ഇടിമുഴക്കങ്ങള്‍ മഴ വെയില് നിന്നെക്കുറിച്ചെന്‍ വികാരമാണൊക്കെയും സമര്‍പ്പണം എന്ന കവിതയിലെ വരികളാണിവ. വാക്കുകളിലെ ലാളിത്യം ആര്‍ദ്രത ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് അതിലുണ്ട്. കവിതകളില്‍ കൂടുതല്‍ ശ്രദ്ധിക്കുമ്പോഴും ഒരിയ്ക്കലും അയിത്തം കല്പിച്ചിട്ടില്ല കഥകള്‍ക്ക്. കഥയിലായാലും കവിതയിലായാലും വാക്കുകളുടെ ഒഴുക്ക് നമ്മെ അത്ഭുതപ്പെടുത്തും. കവിത മഴ പോലെ പെയ്തൊഴിയുന്നു. പ്രണയവും മാതൃത്വവും കവിതകളില്‍ വിഷയങ്ങളാവുന്നുണ്ടെങ്കിലും അതിലൊക്കെ അപ്പുറം ജീവിതത്തില്‍ സംഭവിക്കുന്ന ഗൌരവമേറിയ കാര്യങ്ങളും ...
Comments
Post a Comment