ദുരന്തനിവാരണത്തില്‍ ‘മാലാഖ സ്പര്‍ശ’വുമായി ഏയ്ഞ്ചല്‍സ്

തിരുവനന്തപുരം: ദുരന്തനിവാരണത്തില്‍ ‘മാലാഖ സ്പര്‍ശ’വുമായി ഏയ്ഞ്ചല്‍സ് സംഘം അനന്തപുരിയിലുമത്തെി. കോഴിക്കോട് ആസ്ഥാനമായി ജില്ലാകലക്ടര്‍ പി.ബി സലീമിന്‍െറ നേതൃത്വതതില്‍ ആരംഭിച്ച ആരോഗയ്യ സന്നദ്ധസംഘം ‘ഏയ്ഞ്ചല്‍സ്’ ആണ് ദുരന്ത നിവാരണത്തില്‍ ജനകീയ പങ്കാളിത്തവും കുട്ടുത്തരവാദിത്വവും ആവശ്യമാണെന്ന പാഠവുമായി തിരുവനന്തപുരത്തുമത്തെിയത്. റവന്യൂവകുപ്പിന്‍െറ സുരക്ഷായനം ദുരന്തനിവാരണ പരിപാടിയോടനുബന്ധിച്ച് നടന്ന പ്രദര്‍ശനത്തിലാണ് ഏയ്ഞ്ചല്‍സ് കുട്ടായ്മ വേറിട്ട സന്ദേശവുമായി ജനശ്രദ്ധ നേടിയത്. ദുരന്ത നിവരണത്തില്‍ നിരവധി പേര്‍ക്ക് സംഘം പരിശീലനം നല്‍കി.
2011 ഫെബ്രുവരി 18ന് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമാണ് ഏയ്ഞ്ചലസിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വാഹനാപകടങ്ങളില്‍ പെടുന്നവര്‍ക്കായി അടിയന്തര ശുശ്രൂഷ നല്‍കുക എന്ന ലക്ഷ്യത്തോടെ ഏതാനും ആംബുലന്‍സുകളുമായി തുടങ്ങിയ പദ്ധതിയാണ് ആക്റ്റീവ് നെറ്റ്വര്‍ക്ക് ഗ്രൂപ്പ് ഓഫ് എമര്‍ജന്‍സി ലൈഫ് സേവേഴ്സ്്(ഏയ്ഞ്ചല്‍സ്). കോഴിക്കോട് മിംസ് ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗം തലവന്‍ ഡോ. വേണുഗോപാലാണ് ആശയം മുന്നോട്ട് വെച്ചത്. ക്രമേണ അപകടങ്ങളും ദുരന്തങ്ങളും ഉണ്ടാകുമ്പോഴും അത്യാസന്ന ഘട്ടങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്ന സന്നദ്ധ സംഘടനയായി വളരുകയായിരുന്നു ഏയ്ഞ്ചല്‍സ്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സംഘടനകള്‍ തുടങ്ങിയവര്‍ ഏയ്ഞ്ചലസില്‍ കണ്ണിചേര്‍ന്നു. കോഴിക്കോട് ആരംഭിച്ച സംഘടന ഇപ്പോള്‍ വയനാട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിച്ചു. അതാത് ജില്ലാ കലക്ടര്‍മാരാണ് പദ്ധതിയുടെ ചെയര്‍മാന്‍മാര്‍.
അപകട മേഖലകളിലെ രക്ഷാപ്രവര്‍ത്തനം, അപകടമുണ്ടാകാതിരിക്കാനുള്ള ബോധവത്കരണം, ആംബുലന്‍സുകളുടെ കൂട്ടായ്മയും നവീകരണവും, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ശാസ്ത്രീയ പരിശീലനം, ആംബുലന്‍സുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കുന്ന എമര്‍ജന്‍സി ടെക്നീഷ്യന്‍ കോഴ്സ്(ഇ.എം.സി.ടി), പൊതുജനങ്ങള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് പ്രായോഗിക പരിശീലനം നല്‍കുന്ന ഫസ്റ്റ് റെസ്പോന്‍സ് പ്രൊവൈഡര്‍ കോഴ്സ് (എഫ.ആര്‍.പി.സി), ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും അടിയന്തര ആരോഗ്യ പരിരക്ഷയില്‍ പ്രായോഗിക പരിശീലനം നല്‍കുന്ന അഡല്‍റ്റ്/ പീഡിയാട്രിക് എമര്‍ജന്‍സി മെഡിസിന്‍ പ്രൊവൈഡ് കോഴ്സ് (എ/പി-ഇ.എം.പി.സി), സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ അടിയന്തര മെഡിക്കല്‍ വിഭാഗം ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഏയ്ഞ്ചല്‍സ് ഏറ്റെടുക്കുന്നത്.
അലോപതി, ആയുര്‍വേദം, ഹോമിയോ, ദന്ത വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍, ആംബുലലന്‍സ് ഡ്രൈവര്‍മാര്‍, അഭിഭാഷകര്‍, ബിസിനസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിലെ നാനാതുറകളില്‍ പെട്ടവരാണ് ഏയ്ഞ്ചല്‍സിന്‍െറ പ്രവര്‍ത്തകരും ഭരണസമിതിയും. വനിതകള്‍, അമ്പത് വയസ് കഴിഞ്ഞവര്‍, സാമൂഹ്യ പ്രതിബദ്ധതയുള്ള ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരുടെ പ്രത്യക കൂട്ടായ്മകളും ഏയ്ഞ്ചല്‍സിന്‍െറ കീഴിലുണ്ട്.
കോഴിക്കോട് ജില്ലാ ജനറല്‍ ആശുപത്രിയില്‍ നിന്ന് വിരമിച്ച ഡോ. മെഹ്റൂഫ് രാജാണ് സംഘത്തിന്‍െറ ഫൈനാന്‍സ് ഡയറക്ടര്‍. മുക്കം സി.എച്ച്.സിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.കെ കൃഷ്ണദാസിന്‍െറയും സന്നദ്ധപ്രവര്‍ത്തകന്‍ മുസ്തഫ കനിവിന്‍െറയും നേതൃത്വത്തിലാണ് സംഘം തിരുവനന്തപുരത്ത് രക്ഷാപ്രവര്‍ത്തനത്തിന്‍െറ പ്രധാന്യവും ബാലപാഠങ്ങളും നല്‍കിയത്. വിദ്യാര്‍ഥികളായ കൊയിലാണ്ടി സി. ജബീര്‍, ബാലുശേരി കെ.കെ അനൂപ്, ചേളന്നൂര്‍ എന്‍.സി സഹീര്‍, ഈങ്ങാപുഴ സ്വദേശിയും ആംബുലന്‍സ് ഡ്രൈവറുമായ കെ.എം ജമാലുദ്ദീന്‍ എന്നിവരും സംഘത്തിലുണ്ട്.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം