പി.ജെ കുര്യനുവേണ്ടി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം ദുരുപയോഗം ചെയ്തെന്ന്

രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍


സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യനുവേണ്ടി ഉമ്മന്‍ചാണ്ടി  മുഖ്യമന്ത്രി സ്ഥാനം ദുരുപയോഗം ചെയ്തെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ഡോ. ടി.എന്‍ സീമ എം.പി. പി.ജെ കുര്യന് രാഷ്ട്രീയ സംരക്ഷണം നല്‍കുന്ന തരത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍. ഇതിലൂടെ മുഖ്യമന്ത്രിയുടേത് വെറും രാഷ്ട്രീയ നേതാവിന്‍െറ റോള്‍ മാത്രമായി ചുരുങ്ങി. ഒരു മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണ് ഉണ്ടായത്. നിശരാശാജനകവും പ്രതീക്ഷിക്കാത്തുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. 17 വര്‍ഷമായി സൂര്യനെല്ലി പെണ്‍കുട്ടി ഒരേ കാര്യം പറഞ്ഞു കൊണ്ടിരിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കുര്യനെ ന്യായീകരിച്ച മുഖ്യമന്ത്രിയോട് പെണ്‍കുട്ടി പറയുന്നത് കള്ളമാണ് എന്നാണോ നിങ്ങള്‍ പറയുന്നതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി ഉത്തരം പറയാതെ ഒഴിഞ്ഞുമാറി. പെണ്‍കുട്ടി പറയുന്നത് കള്ളമാണെന്നാണ് മുഖ്യമന്ത്രി പറയാതെ പറയുന്നത്          
                                               
                                                      

                                                                                                                 ഡോ. ടി.എന്‍ സീമ എം.പി. 
   

പി.ജെ കുര്യനും കേസില്‍ പ്രതിയാണെന്ന് ചൂണ്ടിക്കാട്ടി പീരുമേട് കോടതിയില്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തില്‍ പെണ്‍കുട്ടിയും കുടുംബവും ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. ഇത്രയും പീഡനങ്ങള്‍ അനുഭവിച്ചിട്ടും അവര്‍ ഇവിടത്തെ നീതിന്യായ വ്യവസ്ഥിതിയില്‍ പ്രതീക്ഷ പുലര്‍ത്തുന്നു എന്നത് അല്‍ഭുതമാണ്. ഈ സ്വകാര്യ അന്യായത്തിന്‍െറ തുടര്‍ നടപടികളെക്കുറിച്ച് തങ്ങള്‍ക്ക് പിന്നീട് വിവരങ്ങളൊന്നുമില്ളെന്നാണ് കുടുംബം പറയുന്നത്. ആ പരാതി വീണ്ടും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. എന്നാല്‍ പെണ്‍കുട്ടിയുടെ പരാതി കേള്‍ക്കാന്‍ പോലും തയ്യാറാവാതെ മുഖ്യമന്ത്രി സ്വന്തം പാര്‍ട്ടിക്കാരനായ ഉന്നത നേതാവിനെ പിന്തുണക്കാനും രാഷ്ട്രീയ സംരക്ഷണം നല്‍കാനുമായാണ് വാര്‍ത്താ സമ്മേളനം നടത്തിയത്. 
ഇടത് സര്‍ക്കാര്‍ കുട്ടിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല പിന്നെ ഞാനെന്തിനാണ് ചെയ്യുന്നത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്.  




മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ 


ഇത്രയും കാലമായിട്ടും പെണ്‍കുട്ടിക്ക് പുതിയതൊന്നും പറയാനില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഐസ്ക്രീം കേസില്‍ ഇരയായ പെണ്‍കുട്ടിയെ പോലെ സൂര്യനെല്ലി പെണ്‍കുട്ടിയും മൊയിമാറ്റി പറയണമെന്നാണോ മുഖ്യമന്ത്രി ഉദ്ദേശിക്കുന്നത്. മൊഴിമാറ്റിയതിന്‍െറ പേരിലാണ് ഐസ്ക്രീം കേസിലെ കുറ്റക്കാര്‍ ഇപ്പോഴും സ്വതന്ത്രരായി നടക്കുന്നത്. സൂര്യനെല്ലി കുട്ടിയുടെ കേസിലും ഇത് ആവര്‍ത്തികണമെന്നാണോ മുഖ്യമന്ത്രിയുടെ ഉദ്ദേശ്യം. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നതാണ് മറ്റൊരുവാദം. ഇത്രയും കാലം പീഡനം അനുഭവിച്ച പെണ്‍കുട്ടിക്കും കുടുംബത്തിനും എന്ത് രാഷ്ട്രീയമാണുള്ളതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. സ്വന്തം പാര്‍ട്ടിയിലെ ഉന്നത നേതാവിന് രാഷ്ട്രീയ പിന്തുണ നല്‍കുന്ന മുഖ്യമന്ത്രി സ്വന്തം ഉത്തരവാദിത്വം നിര്‍വഹിക്കുന്നില്ല. പെണ്‍കുട്ടിയുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കണം. സര്‍ക്കാര്‍ ഇരകള്‍ക്ക് അനുകൂലമായ ഇടപെടലാണ് നടത്തേണ്ടത്. ദല്‍ഹി സംഭവത്തിന് ശേഷം സുപ്രീംകോടതി സൂര്യനെല്ലി കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ വക്കീല്‍ ഹാജരാവാതെ ഒഴിഞ്ഞ് മാറിയത് കേസ് ഇപ്പോള്‍ പരിഗണിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു. 

കുര്യന്‍ തെറ്റുകാരനല്ളെങ്കില്‍ നിയമ നടപടി നേരിട്ട് സ്വന്തം സത്യസന്ധത തെളിയിക്കുകയാണ് വേണ്ടത്. വിചാരണ പോലും നേരിടാതെ ഒഴിഞ്ഞ് മാറുന്നത് എന്തിനാണ്. പീരുമേട് കോടതിയില്‍ സ്വകാര്യ അന്യായത്തില്‍ വിചാരണക്ക് ഹാജരാവാന്‍ പറഞ്ഞപ്പോള്‍ അന്ന് കേന്ദ്രമന്ത്രി ആയിരുന്ന അദ്ദേഹം അധികാരം ഉപയോഗിച്ച് അതില്‍ നിന്ന് ഒഴിഞ്ഞ് മാറുകയായിരുന്നു. തെറ്റുകാരനല്ളെങ്കില്‍ അതിന്‍െറ ആവശ്യമുണ്ടോ. പെണ്‍കുട്ടിയും കുടുംബവും തങ്ങളുടെ പരാതിയില്‍ ഉറച്ചുനില്‍ക്കുന സാഹചര്യത്തില്‍ ആ പരാതി ഗൗരവമായി പരിശോധിക്കണം. ആവശ്യമെങ്കില്‍ കേസില്‍ പുന$രന്വേഷണം നടത്തണം. പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി ലഭ്യമാക്കാന്‍ മഹിളാ അസോസിയേഷന്‍ തുടര്‍ന്നും സാധ്യമായതെല്ലാം ചെയ്യുമെന്നും അവര്‍ പറഞ്ഞു.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

എന്‍െറ പുഴ

കവിതയുടെ വേറിട്ട ശബ്ദം