മുക്കം ചോരയിലെഴുതുന്ന ചരിത്രം

ഗെയിൽ പൈപ്പ്​ ലൈൻ വിരുദ്ധസമരവും ഭരണകൂട ഇടപെടലും
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
പുരയിടങ്ങളും വീടും തകർത്ത്​ ഗെയിൽ വാതക പൈപ്പ്​ ലൈൻ  സ്​ഥാപിക്കുന്നതിനെതിരെ കോഴിക്കോട്​ മുക്കം നിവാസികൾ ചെറുത്തുനിൽപിലാണ്​. പൊലീസ്​ അടിച്ചമർത്തലുകളെ അതിജീവിച്ചും സ്ത്രീകൾ ഉൾ​െപ്പടെയുള്ളവർ സമരം തുടരുന്നു. മുക്കത്ത്​ എന്താണ്​ നടക്കുന്നത്​ എന്ന്​ ​അന്വേഷിക്കുന്നു.



അധികാരം കൊണ്ട്​ ജനകീയ സമരത്തെ അടിച്ചമർത്തുക എന്നത്​ ഭരണകൂടങ്ങളുടെ പൊതുഭാഷയാണെന്ന്​ ചരിത്രം അടയാളപ്പെടുത്തുന്നു. കേരളത്തിലും ഇതെത്രയോ തവണ ആവർത്തിച്ചിരിക്കുന്നു. സ്വന്തം മണ്ണ്​ കവർന്നെടുക്കാതിരിക്കാൻ  തെരുവിലെ പൊള്ളുന്ന വെയിലിലേക്കിറങ്ങിയ കോഴിക്കോട്​ മുക്കം എരഞ്ഞിമാവിലെ സ്​​ത്രീകളടക്കമുള്ള ജനത സർക്കാർ കണക്കിൽ  തീവ്രവാദികളാണിന്ന്​. ഗെയിൽ പദ്ധതിക്കെതി​െര പോരാടുന്നവരെ അടിച്ചമർത്താനുള്ള ഭരണകൂട നീക്കങ്ങൾക്ക്​ മുന്നിൽ ​ ഇവിടത്തെ ജനത മുട്ടുമടക്കാൻ ഒട്ടുമേ തയാറല്ല.

ഠഠഠ

മലപ്പുറം^ കോഴിക്കോട്​ ജില്ലയുടെ കിഴക്കൻ അതിർത്തി ഗ്രാമമാണ്​ എരഞ്ഞിമാവ്​. കൊയിലാണ്ടി^എടവണ്ണ സംസ്​ഥാനപാതയിൽ മലപ്പുറം ജില്ലയുടെ തുടക്കം ഇവിടെ നിന്നാണ്​. കൊടിയത്തൂർ പഞ്ചായത്തിൽ പെടുന്ന എരഞ്ഞിമാവിനോട്​ തൊട്ട്​ കിടക്കുന്നത്​ കീഴു​പറമ്പ്​ പഞ്ചായത്തിലെ വാലില്ലാപുഴ. മുക്കം ഭാഗത്തേക്ക്​ വരു​േമ്പാൾ തൊട്ടടുത്തായി, സംസ്​ഥാനപാത കടന്നുപോകുന്ന വലിയപറമ്പ്​, നെല്ലിക്കാപറമ്പ്​ എന്നീ രണ്ട്​ അങ്ങാടികൾക്ക്​ ഇടയിലാണ്​ സർക്കാർപറമ്പ്​. കാരശ്ശേരി പഞ്ചായത്തിലെ 14ാം വാർഡ്​​. തദ്ദേശ സ്​ഥാപനങ്ങളുടെ രേഖകളിൽ സർക്കാർ പറമ്പ്​ കോളനി എന്നറിയപ്പെടുന്ന ഇവിടേക്ക്​ സംസ്​ഥാന പാതയിൽനിന്ന്​ പരമാവധി ഒരു കിലോമീറ്റർ ദൂരം. ജനകീയാസൂത്രണ കാലത്ത്​ കാരശ്ശേരി പഞ്ചായത്ത്​ എൽ.ഡി.എഫ്​ ഭരണസമിതി പരീക്ഷണാടിസ്​ഥാനത്തിൽ റ​ബറൈസ്​ഡ്​ റോഡ്​ നിർമിച്ചത്​ ഇൗ കോളനിയിലേക്കായിരുന്നു. ഇപ്പോഴും പഞ്ചായത്തി​െൻറ ഭരണം സി.പി.എമ്മി​െൻറ നേതൃത്വത്തിൽ എൽ.ഡി.എഫിനാണ്​. ഇൗ വാർഡിനെ പ്രതിനിധാനംചെയ്യുന്നത്​ മുൻ പഞ്ചായത്ത്​ പ്രസിഡൻറും കോൺഗ്രസ്​ ​​േബ്ലാക്ക്​ പ്രസിഡൻറുമായ എം.ടി. അഷ്​റഫാണ്​. മാടശ്ശേരി അമ്പലവും ഖുവ്വത്തുൽ ഇസ്​ലാം മദ്​റസയും അടുത്തടുത്തായി സ്​ഥിതി ചെയ്യുന്ന ഇൗ നാട്ടിൻപുറത്തേക്കാണ്​ ഗെയിൽ വാതക പൈപ്പ്​ എന്ന മോഹന വാഗ്​ദാനവുമായെത്തിയത്​. ഗെയിലി​െൻറ സാറ്റലൈറ്റ്​ സർവേയിൽ സർക്കാർ പറമ്പിലെ ഇൗ മദ്​റസയെയും അമ്പലത്തെയും നെടുകെ പിളർന്നാണ്​ വാതക പൈപ്പ്​ ​​പോകുന്നത്​. ഒപ്പം സമീപത്തെ സാധാരണക്കാരുടെ നിരവധി വീടുകളും.
അതിനാൽ തന്നെ, വാതക പൈപ്പിനെതിരെ എരഞ്ഞിമാവിൽ സ്​ത്രീകൾ അടക്കമുള്ള ജനം സമരപ്പന്തൽ കെട്ടി മാസങ്ങളായി പോരാട്ടത്തിലാണ്​. പുറത്ത്​ ഇൗ സമരത്തിനെതിരെ പലതരം രാഷ്​ട്രീയാഭിപ്രായങ്ങൾ ഉയരുന്നത്​ അവരറിയുന്ന​ുണ്ട്​. രാഷ്​ട്രീയക്കാർ അവരുടെ ​േജാലി ​േനാക്ക​െട്ട, തങ്ങളുടെ പണി തങ്ങളും എന്നാണ്​ അവർ പറയുന്നത്​. ഇല്ലെങ്കിൽ 65കാരിയായ കാരിച്ചി മലപ്പുറം കാവനൂർ പഞ്ചായത്തിലെ ചെങ്ങരയിൽനിന്ന്​ ദിവസവും ബസിന്​ പൈസ കൊടുത്ത്​ ശാരീരികാവശതകൾക്ക്​ അവധി കൊടുത്ത്​ എരഞ്ഞിമാവിലെത്തില്ലല്ലോ. എഴുന്നേറ്റ്​ നിൽക്കാൻ പരസഹായം വേണ്ട താൻ തീവ്രവാദിയാണോ എന്ന്​ അവർ സംശയത്തോടെ ചോദിക്കുന്നത്​ ഭരണകൂടത്തോടല്ലാതെ മറ്റാരോടുമല്ല.

ഠഠഠ
കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണ്​ എരഞ്ഞിമാവിൽ പൊലീസ്​ നരനായാട്ട്​ ഉണ്ടായത്​. ജനപ്രതിനിധികളെയും സ്​ത്രീകളെയും കുട്ടികളെയും കണ്ണിൽ കണ്ടവരെയെല്ലാം പൊലീസ്​ അടിച്ച്​ പരിക്കേൽപിച്ചു. ഒാടിരക്ഷപ്പെടാൻ കഴിയാത്ത വിദ്യാർഥികളു​ൾപ്പെടെയുള്ളവരെ ലോക്കപ്പിലാക്കി. രാവിലെ തുടങ്ങിയ സംഘർഷാവസ്​ഥക്ക്​ രണ്ട്​ ദിവസം കഴിഞ്ഞും ശമനമായില്ല. അന്യായമായി ഭൂമി കവർന്നെടുക്കുന്നവർക്കെതിരെ​ അടിയുറച്ച നിശ്ചയദാർഢ്യത്തി​െൻറ കരുത്തിൽ പോരിനിറങ്ങിയവർക്ക്​ എന്തെല്ലാം നേരിടേണ്ടിവന്നു. വോട്ട്​ ചെയ്​ത്​ വിജയിപ്പിച്ച ജനപ്രതിനിധികളുടെ മേൽനോട്ടത്തിൽ പൊലീസ്​ മർദനമേൽക്കേണ്ടി വരുന്ന ഭർത്താവിനെയും കുഞ്ഞിനെയും അവർ ചോര പൊടിയുന്ന കണ്ണുകളിലൂടെ കണ്ട്​ നിന്നു. പൊലീസ്​ ഉണ്ടാക്കിയ ഭീകരാന്തരീക്ഷം എന്നിട്ടും അവസാനിച്ചില്ല. ലാത്തിച്ചാർജിനൊടുവിൽ രാഷ്​ട്രീയ നേതൃത്വം പ്രഖ്യാപിച്ച ഹർത്താൽ ദിവസവും പൊലീസ്​ പെരുമാറിയത്​ ചരിത്രപുസ്​തകങ്ങളിൽ വായിച്ചറിഞ്ഞ അധിനിവേശ സൈന്യത്തെപോ​െലയായിരുന്നു.
നവംബർ രണ്ടിന്​ തിരുവമ്പാടി നിയോജകമണ്ഡലത്തിൽ ​യു.ഡി.എഫ്​ പ്രഖ്യാപിച്ച ഹർത്താൽ ദിവസവും ​പ്രദേശത്താകമാനം പൊലീസ്​ റോന്തു ചുറ്റുകയായിരുന്നു. പ്രധാന റോഡിന്​ പുറമെ ഇടറോഡുകളിലും വീടുകളിലും അവർ കയറിയിറങ്ങി. കാണുന്നവയെല്ലാം ലാത്തിയടിച്ചും തെറിയഭിഷേകം നടത്തിയും കൈയിൽ കിട്ടുന്നവരെ ഇടിവണ്ടിയിൽ കയറ്റി മർദിച്ചവശരാക്കിയും പൊലീസ്​ തങ്ങളുടെ ‘കൃത്യനിർവഹണം’ ഭംഗിയാക്കി. പകൽ മുഴുവൻ നടന്ന ഇൗ തിരക്കഥാ രംഗഭാഷ്യത്തിനൊടുവിൽ, രാത്രിയിൽ അവർ തങ്ങൾ തയ്​പ്പിച്ചുവെച്ച പ്രതിക്കുപ്പായത്തിലേക്ക്​ പാകമായവരെ തിരഞ്ഞിറങ്ങിയത്​ സ്​ത്രീകളും കുട്ടികളും മാത്രമുള്ള വീട്ടകങ്ങളിലേക്കാണ്​. പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിൽവെച്ച്​ അമ്മമാരെ മുഖത്തടിച്ചും മുറ്റത്തേക്ക്​ വലിച്ചിഴച്ചും ആരൊക്കെയാണ്​ നേതൃത്വം, ഭർത്താവ്​ എവിടെ തുടങ്ങിയവ ചോദിച്ച്​​ ആക്രോശിച്ചു. ഇതുകണ്ട്​  കുഞ്ഞുങ്ങളുടെയും പ്രായമായവരുടെയും നെഞ്ചകം പിടക്ക​ുന്നതും ആ വീട്ടമ്മമാർ ​േവദനയോടെ അറിഞ്ഞു. ഒളിച്ചിരിക്കുന്നവരെ പിടിക്കുന്നതിനായി ഭരണകൂടം എ​േപ്പാഴും ആയുധമാക്കുന്നത്​ വീട്ടകങ്ങളിലെ പെൺപിറന്നവരെയാണെന്നതും കേട്ട കഥകളിലൂടെ അവർക്കറിയാം. എന്നാലും തങ്ങളുടെ മണ്ണ്​ തരിപോലും വിട്ടുകൊടുക്കാൻ തയാറല്ല എന്ന ഉറച്ച തീരുമാനത്തിൽ തന്നെയാണ്​ അവർ ഇപ്പോഴും സമരമുഖത്ത്​ നിലയുറപ്പിച്ചത്​. മാധ്യമങ്ങളിലും ആൾക്കൂട്ടങ്ങളിലും തങ്ങളുടെ മുഖങ്ങൾ ചിലപ്പോൾ ആരും തിരിച്ചറിയുന്നുണ്ടാവില്ല. കുടുംബത്തി​െൻറ ഉയിരിനും അതിജീവനത്തിനും അപ്പുറമ​ല്ലല്ലോ മറ്റൊന്നും. ഇച്ഛാശക്​തിയോടെയാണ്​ ആ വീട്ടമ്മമാർ ഇപ്പോഴും സമരമുഖത്ത്​ അണിനിരക്കുന്നത്​. പൊലീസും ഭരണകൂടവും മറ്റാരെങ്കിലും വന്നോ​െട്ട ഇത്രയുംകാലം ചോരയും നീരും വിയർപ്പും നിശ്വാസവും നൽകി സമ്പാദിച്ച വീടും പുരയിടവും വിട്ടുകൊടുക്കണമെങ്കിൽ ഇൗ ജീവൻ എടുത്തോ​െട്ട എന്നാണ്​ അവർ പറയുന്നത്​. ഇല്ലായ്​മയുടെയും ദാരിദ്ര്യത്തി​െൻറയ​ും വീട്ടകങ്ങളിലെ വേദന നെരിപ്പോടായി പെൺജീവിതങ്ങളിലൂടെ സമൂഹത്തിലേക്ക്​ പ്ര​സരിക്കു​േമ്പാൾ അവർക്കറിയം ഭരണകൂട മുഷ്​ക്കുകളെല്ലാം തളർന്ന്​ വീഴുമെന്ന്​.
ലാത്തിച്ചാർജ​ും സംഭവവികാസങ്ങളും കഴിഞ്ഞ്​ ബുധനാഴ്​ച എരഞ്ഞിമാവിലെ പഴയ സമരപ്പന്തലിനടുത്തേക്ക്​ പോകാനിറങ്ങിയതാണ്​. ഹർത്താലനുകൂലികൾ റോഡെല്ലാം അടച്ച്​ ബന്ധവസാക്കിയിരിക്കുന്നു. വലിയ മരക്കഷണങ്ങളും ടയർ കത്തിച്ചതുമെല്ലാമായി അക്ഷരാർഥത്തിൽ ബന്ദ്​​. എം.എസ്​.പി, എ.ആർ ക്യാമ്പുകളിൽ നിന്നുള്ള പൊലീസ്​ ബറ്റാലിയനുകൾ റോഡിൽ നിരന്നു. ലാത്തിക്ക്​ പുറമെ ജലപീരങ്കി, കണ്ണീർവാതകം തുടങ്ങിയവയെല്ലാമായി റോഡരികിൽ കാണുന്ന കുഞ്ഞുപിള്ളേരെ ഭീഷണിപ്പെടുത്തുന്നു. കാക്കിയുടുപ്പി​െൻറ രൗദ്രത കേട്ടറിഞ്ഞ പലരും ഒാടിരക്ഷപ്പെടുന്നു. ഇതിനിടെ കൈയിൽ കിട്ട​ുന്നവരെ പൊലീസ്​ കൈകാര്യം ചെയ്യുന്നുമുണ്ട്​. കുപ്രസിദ്ധമായ ഇടിവണ്ടിയിലേക്ക്​ വലിച്ചിടാനും അവർ മറക്കുന്നില്ല. ഹർത്താലും കഴിഞ്ഞ്​ വെള്ളിയാഴ്​ച എരഞ്ഞിമാവിലെത്തിയപ്പോൾ വർധിത വീര്യത്തോടെ, തോൽക്കാൻ തയാറല്ല എന്ന്​ ഉറപ്പിച്ച്​ നൂറുകണക്കിന്​ സ്​ത്രീകളും യുവാക്കളുമെല്ലാം സമരാവേശത്തിൽ എത്തിയിരിക്കുന്നു.
എൽ.ഡി.എഫ്​ ഭരിക്കുന്ന കാരശ്ശേരി പഞ്ചായത്തിലെ സർക്കാർ പറമ്പ്​ കോളനിയിലാണ്​ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ഇരകളുള്ളത്​. തൊട്ടടുത്ത കൊടിയത്തൂർ പഞ്ചായത്തിലും കാരശ്ശേരി പഞ്ചായത്തിലുമായി 100 കുടുംബങ്ങളെ ഗെയിൽ പദ്ധതി നേരിട്ട്​ ബാധിക്കുന്നു. 500ൽ പരം കുടുംബങ്ങൾ പരോക്ഷമായും ഇതി​െൻറ ഇരകളാണ്​. വർഷങ്ങളായി ഇവരെല്ലാം ഗെയിലിനെതിരായ പ്രതിഷേധവും സമരവുമായി രംഗത്തുണ്ട്​. എന്നാലും തെരഞ്ഞെടുപ്പ്​ കാലമാകു​േമ്പാൾ സ്​ഥാനാർഥികൾ നൽകുന്ന മോഹന വാഗ്​ദാനങ്ങളിൽ വിശ്വസിച്ച്​ സമ്മതിദാനമെന്ന ഏക അവകാശം അവർ വിനിയോഗിക്കും. ഭരണം മാറിമാറി വരു​േമ്പാഴും തങ്ങളുടെ പ്രശ്​നത്തിന്​ അറുതിയാവുന്നില്ലെന്നും അവർ ഇപ്പോൾ തിരിച്ചറിയുന്നുണ്ട്​. കഴിഞ്ഞ 10 വർഷത്തി​നിടെ മറ്റെവിടത്തെയുമെന്നപോലെ നിരന്തരം സമരമുഖത്തേക്കിറങ്ങേണ്ടി വന്നതി​െൻറ ആർജവത്തിലായിരിക്കണം സർക്കാർ പറമ്പിലെ വീട്ടമ്മമാരുടെ ശബ്​ദം ഗർജനമായിരിക്കുന്നു.
ആരെയും കണ്ടിട്ടല്ല ഇവർ ഇൗ സമരത്തിന്​ ഇറങ്ങിയത്​. ഇപ്പോൾ ഭരിക്കുന്നവർ പ്രതിപക്ഷത്താകു​േമ്പാൾ അപ്പോ ഭരിക്കുന്നവർ പൊലീസിനെ വിടുമെന്ന്​ ഇവർക്കറിയാം. ഇവരുടെ പ്രശ്​നം അപ്പോഴും അതുപോലെ തന്നെയുണ്ടാകും. രാഷ്​ട്രീയക്കാർ പിന്മാറിയാൽ എന്ത്​ ചെയ്യുമെന്ന ചോദ്യത്തിന്​ മറുപടി പെട്ടന്നായിരുന്നു. ‘‘ആരില്ലെങ്കിലും പൈപ്പിടാൻ പണിയായുധങ്ങളുമായി എത്തുകയാണെങ്കിൽ മരണം വരെ എതിർക്കും, അവിടെ കിടന്ന്​ മരിക്കുകയല്ലാതെ ഞങ്ങൾക്ക്​ വേറെ വഴിയില്ല’’ ^സമരപ്പന്തലിൽ നിന്ന്​ സ്​ത്രീകൾ മറുപടി പറയു​േമ്പാൾ സമര തീവ്രത വ്യക്​തമായിരുന്നു.

ഠഠഠ

നവംബർ ഒന്നിലെ സമരം അക്രമാസക്​തമായതോടെ പൊലീസുകർ വീടുകൾ കയറിയിറങ്ങി പ്രതികളെ ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു​. ആരെ കിട്ടിയാലും അറസ്​റ്റ്​ ചെയ്യുമെന്ന അവസ്​ഥ. പുരുഷന്മാരെ കിട്ടിയില്ലെങ്കിൽ സ്​ത്രീകളെ ഭീഷണിപ്പെടുത്തി ഭർത്താക്കന്മാരുടെ പേരും മേൽവിലാസവും മറ്റും സംഘടിപ്പിച്ച്​ കേസിൽ പ്രതിചേർക്കും. പലരും വീടുവിട്ട്​ ബന്ധുവീട്ടിലേക്ക്​ താമസം മാറിയിരുന്നു. മറ്റെവിടെയും പോകാനില്ലാത്ത വീട്ടുകാരുടെ അവസ്​ഥയായിരുന്നു പരിതാപകരം​. വാതിലിൽ മുട്ട്​ കേൾക്കരുതേ എന്ന പ്രാർഥനയോടെയായിരുന്നു ദിവസങ്ങൾ തള്ളിനീക്കിയിരുന്നത്. ഇതിനകം തന്നെ കുട്ടികളും സ്​ത്രീകളുമടക്കം നിരവധി നിരപരാധികൾ കേസിൽപെട്ടു.
കുട്ടികളുടെ മാനസികാവസ്​ഥ തന്നെ മാറിത്തുടങ്ങി. ആദ്യത്തിലൊക്കെ പൊലീസ്​ എന്ന്​ കേട്ടാൽ പേടിച്ചിരുന്ന അവർ ഇപ്പോൾ പൊലീസ്​ തങ്ങളുടെ കുടുംബം തകർക്കാനും മാതാപിതാക്കളെ തല്ലിച്ചതക്കാനും ഉള്ളവരാണെന്ന​ രീതിയിലാണ്​ കാണുന്നത്​.
അവരുടെ പഠനം അവതാളത്തിലായ അവസ്​ഥയാണ്​. നിരവധി ക്ലാസുകൾ നഷ്​ടമായി. അവർക്കും മാതാപിതാക്കൾക്കും പഠനത്തിൽ ശ്രദ്ധിക്കാനാവുന്നില്ല.

ഠഠഠ
എരഞ്ഞിമാവിൽ ഒാ​േട്ടാ ​ഡ്രൈവറാണ്​ കോഴിശ്ശേരി മുസ്​തഫ. ലാത്തിച്ചാർജ്​ നടന്ന ദിവസം രാവിലെ കടയിലേക്ക്​ സാധനം വാങ്ങാൻ വന്നതായിരുന്നു മകൻ ഷിബിലി (18). ഷിബിലിയെയും പിടിച്ചുകൊണ്ടുപോയി പൊലീസ്​. പ്ലസ്​ ടു കഴിഞ്ഞ്​ വിദേശത്തേക്ക്​ പോകാനുള്ള തയാറെടുപ്പിലായിരുന്നു ഷിബിലി . പാസ്​​​േപാർട്ടിനുള്ള പൊലീസ്​ വെരിഫിക്കേഷന്​ സ്​റ്റേഷനിൽ ചെല്ലാൻ പറഞ്ഞിരുന്നതാണ്​. അതിനിടെയാണ്​ പൊലീസ്​ പിടിച്ച്​ കൊണ്ടുപോയത്​. കോഴിക്കോട്​ ജില്ല ജയിലിൽ റിമാൻഡിലാണ്​ ഷിബിലിയിപ്പോൾ. ലാത്തിച്ചാർജ്​ തുടങ്ങിയതോടെ ചെറുനാരങ്ങ വാങ്ങാൻ വന്ന കടയിൽനിന്ന്​ ഷിബിലി ഒാടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ വന്ന പൊലീസ്​  പിടികൂടി വണ്ടിയിൽ കയറ്റി. ഇവിടെ സമീപത്തുള്ള നാല്​ കുട്ടികൾ ഇതുപോലെ ജയിലിലാണ്. ‘‘എന്നെ കാണു​േമ്പാൾ ഭാര്യ മകനെ കുറിച്ച്​ ചോദിച്ച്​ കരയുന്നു. അവനെതിരെ എന്ത്​ കുറ്റമാണ്​ ചുമത്തിയതെന്നോ ജാമ്യം നേടാൻ കഴിയുമോ ഒന്നും അറിയില്ല’’ ^മുസ്​തഫ വാക്കുകൾ കിട്ടാതെ പറഞ്ഞ്​ നിർത്തി. 

ഠഠഠ
നിലനിൽപിനായി സമരം ചെയ്​തതോടെ ഭരണകൂടം ചാർത്തി നൽകിയത്​ തീവ്രവാദികൾ എന്ന പേര്​. എന്നിട്ടും ഇവർ തളരുന്നില്ല. ‘‘ഞങ്ങൾ ഇരകളാണ്’’​ എന്ന്​ ഉറക്കെ വിളിച്ച്​ പറഞ്ഞ്​ സമരമുഖത്താണ്​. പലരുടെയും കുത്തുവാക്കുകളും കളിയാക്കലുകളും മറുവശത്ത്​. രാഷ്​ട്രീയമായി സമരത്തെ എതിർക്കുന്നവർ മാത്രമല്ല, ഭൂമി നഷ്​ടപ്പെടാത്ത അയൽവാസികളും നാട്ടുകാരും വരെ പരിഹസിക്കുന്നു. ‘‘ഇൗ വികസനം എന്തായാലും വരും, പിന്നെ ഇവരെന്തിനാണ്​ എന്നും ഇങ്ങനെ ഇറങ്ങി പോകുന്നത്​ എന്നാണ്​ അവർ ചോദിക്കുന്നത്’’​. എന്നാൽ, ഇൗ കുത്തുവാക്കുകൾക്കും ഭീഷണികൾക്കുമിടയിൽ മരണം വരെ നിലനിൽപിനായുള്ള പോരാട്ടത്തിനുണ്ടാവുമെന്ന്​ ഇവർ ആണയിട്ട്​ പറയുന്നു. നാട്ടിൻപുറത്തെ വീട്ടമ്മമാർക്കിടയിൽനിന്നും രണ്ട്​ ചെറുപ്പക്കാരികൾ സമരത്തിനെന്നും പറഞ്ഞ്​ ഇറങ്ങു​േമ്പാൾ വീട്ടുകാര​ുടെ സമ്മതം മാത്ര പോര. നാട്ടുകാരിൽ ചിലരുടെ മുനവെച്ചുള്ള നോട്ടവും സംസാരവും എല്ലാം നേരി​ടാൻ തയാറാവണം. ഒപ്പം സ്​കൂളിൽ പോകുന്ന കുട്ടികൾക്കും പ്രായമായ രക്ഷിതാക്കൾക്കും അന്നന്നത്തേക്കുള്ള ആഹാരവും തയാറാക്കണം.
സമരത്തിനിറങ്ങിയ  പലരും കിടപ്പാടം നഷ്​ടപ്പെടുന്നവരാണ്​. ഭൂമി നഷ്​ടമാകുന്നവർക്ക്​ നഷ്​ടപരിഹാരം കിട്ടിയാലും പൈപ്പ്​ ​േപാകുന്നതിന്​ അടുത്തുള്ള വീട്ടുകാർക്കൊന്നും നഷ്​ടപരിഹാരം കിട്ടില്ല. അവരും യഥാർഥത്തിൽ ഇതി​െൻറ ഇരകളാണ്​. മാത്രമല്ല, നഷ്​ടപരിഹാരം കൊണ്ടുമാത്രം ഇതി​െൻറ ​പ്രശ്​നം തീരില്ല. ജനവാസ മേഖലയിൽ നിന്നും പൂർണമായും ഇൗ പൈപ്പ്​ ലൈൻ ഒഴിവാക്കിയാലേ പ്രശ്​നം പൂർണമായി പരിഹരിക്കാനാവൂ. ഇത്രയും കാലം ജീവിച്ച സ്വന്തം  മണ്ണിന്​ വേണ്ടിയാണ്​ ഇവരുടെ പോരാട്ടം. രണ്ടും മൂന്നും സെൻറുള്ളവർ എവിടേക്കാണ്​ ഇറങ്ങുക...? എന്ന ചോദ്യത്തിന്​ മറുപടി പറയേണ്ടത്​ ഭരണകൂടം തന്നെയാണ്​.


മുടങ്ങുന്ന കല്യാണങ്ങൾ

ഗെയിൽ പദ്ധതി വരുന്നതോടെ പ്രദേശത്തെ വിവാഹപ്രായ​െമത്തിയവരുടെ കല്യാണങ്ങൾ മുടങ്ങുന്ന അവസ്​ഥയാണ്​. സ്​ഥലം വിൽക്കാൻ കഴിയാത്തതിനാൽ പലരുടെയും കല്യാണം മുടങ്ങിപ്പോയിട്ടുണ്ട്​. അടുത്ത 12ാം തീയതി സമീപ പ്രദേശത്തെ സീനത്തി​െൻറ (38) മകളുടെ കല്യാണം ഉറപ്പിച്ചതായിരുന്നു. അത്​ നടക്കുമോ എന്ന്​ യാതൊരു ഉറപ്പുമില്ലാത്ത അവസ്​ഥയായി. കല്യാണം ഉറപ്പിച്ച വീട്ടുകാർ വരെ സമരത്തിലാണ്​. ഇതോടെ അടുത്ത ആഴ്​ച നടക്കാനിരിക്കുന്ന കല്യാണത്തിന്​ ആവശ്യമായ തയാറെടുപ്പുകളൊന്നും അവർക്ക്​ ചെയ്യാനാവുന്നില്ല. പറമ്പ്​ വിറ്റ്​ മകളെ കെട്ടിക്കാൻ വിചാരിച്ച കല്യാണം നീണ്ടുപോവുകയാണ്​. സമീപത്തെ അന്ത്രു കാക്കയുടെ മകളുടെ കല്യാണം ഉറപ്പിച്ചതായിരുന്നു. കല്യാണം കഴിഞ്ഞ്​ ഭൂമി വിറ്റിട്ട്​ സ്വർണം വാങ്ങിയ കടം വീട്ടാമെന്നായിരുന്നു പദ്ധതി. സ്​ഥലത്തിന്​ അഡ്വാൻസും വാങ്ങി കച്ചവടം ഉറപ്പിച്ചു. എന്നാൽ, കല്യാണം കഴിഞ്ഞ്​ തൊട്ടടുത്ത ദിവസം അഡ്വാൻസ്​ തിരിച്ചുവാങ്ങി കച്ചവടം ഒഴിയാൻ ബ്രോക്കറും സംഘവും വീട്ടിലെത്തി. ഇതോടെ അന്ത്രുക്ക വലിയ കടത്തിലുമായി. കൂടാ​െത, ആൺകുട്ടികൾ കല്യാണം കഴിച്ച്​ കൊണ്ടുവരാനാണെങ്കിലും രക്ഷിതാക്കളൊന്നും തയാറാവുന്നുമില്ല. പൊട്ടിത്തെറിക്കുന്ന സ്​ഥലത്തേക്ക്​ ആരെങ്കിലും സ്വന്തം മക്കളെ അയക്കുമോ?


ഠഠഠ
രാഷ്​ട്രീയക്കാർക്കും അപ്പുറം പെണ്ണുങ്ങളുടെ കൂട്ടായ്​മ സമരത്തെ  സജീവമാക്കുന്നു. വാട്​സ്​ആപ്പിലൂടെ വിവരങ്ങൾ കൈമാറു​േമ്പാൾ എല്ലാവരും സമരപ്പന്തലിലേക്ക്​ പുറപ്പെടും. പരിമിതികളിൽ നിന്നാണെങ്കിലും ആ കൂട്ടായ്​മ ഇപ്പോൾ സജീവമാണ്​. അതിൽ നിരവധി അംഗങ്ങൾ ഉണ്ട്​. സമരപ്പന്തലിൽ മാത്രം കണ്ട്​ പരിചയിച്ചവർ, എവിടത്തുകാരാണെന്ന്​ അറിയാത്തവർ, ഞങ്ങൾ തമ്മിലുള്ള ​​െഎക്യം വീടും പറമ്പും നഷ്​ടമാകുന്നവർ എന്ന ഏക വിലാസം മാത്രം. പ്രായമായ രക്ഷിതാക്കൾക്കും അന്നന്നത്തേക്കുള്ള ആഹാരം തയാറാക്കി വെച്ചിട്ട്​ വേണം സമരത്തിന്​ പോകാൻ. വൈകുന്നേരം വരെ സമരപ്പന്തലിൽ മുദ്രാവാക്യം വിളിച്ചും വെയിലും പൊടിയുമേറ്റ്​ ക്ഷീണിച്ച്​ തിരിച്ച്​ വരു​​േമ്പാ​ഴായിരിക്കും അയൽവാസികളുടെ പരിഹാസവും മുനവെച്ചുള്ള സംസാരവും നോട്ടവും. ഇതിനിടെ, സമരപ്പന്തലിൽ മഫ്​തിയിലെത്തുന്ന പൊലീസുകാരിൽ നിന്നുള്ള മാനസിക പീഡനവും ‘വികസന’ ത്തെ അനുകൂലിക്കുന്ന ഇടതുപാർട്ടിക്കാരുടെ പരിഹാസവുമെല്ലാം മനസ്സിനെ മടുപ്പിക്കും. വീടും പറമ്പും അന്യാധീനപ്പെട്ട്​ പോയാലും വേണ്ടില്ല, നാളെ സമരത്തിനില്ലെന്ന്​ തോന്നിപ്പോകും. പക്ഷേ, രാത്രി വീട്ടിലെത്തു​േമ്പാൾ, പുലർച്ചെ ഉണ്ടാക്കിവെച്ച പഴകിയ ചോറിൽ പുളിപ്പ്​ തുടങ്ങിയ കറിയൊഴിച്ച്​ ഉപ്പാക്കും ഉമ്മാക്കും മക്കൾക്കുമൊപ്പം കഴിക്കാനിരിക്കു​േമ്പാഴായിരിക്കും ഉള്ളിലൊരു കാളൽ. കഷ്​ടപ്പെട്ട്​ സമ്പാദിച്ച ആറ്​ സെൻറി​െൻറയും കൈ വായ്​പയായും പലിശക്കെടുത്തും കെട്ടിപ്പൊക്കിയ വീട്​ നിലനിർത്താൻ ഗൾഫിൽ പോയി കഷ്​ടപ്പെടുന്ന ഭർത്താവി​െൻറയും മുഖം ഒാർമയിലെത്തുന്നത്​. സ്​കൂൾ വിദ്യാർഥികളായ മക്കളുടെ ഭാവിയെ കുറിച്ചുള്ള ആശങ്ക ഉള്ളിൽ പുകയുന്നത്​. തളർന്ന്​ വാടിയാലും ശരി ആ രാത്രിയും പതിവുപോലെ മറ്റൊരു ഉറക്കമില്ലാത്ത രാത്രി.  ‘‘1200 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ്​ കേൾക്കുന്നത്​. അതിൽ ആരൊ​ക്കെയുണ്ടെന്ന്​ അറിയില്ല. പൊലീസി​െൻറ വിഡിയോ ദൃശ്യങ്ങൾ നോക്കിയാണ്​ ആളെ പ്രതിചേർക്കുന്നത്​. ഞങ്ങൾ ചാനൽ ചർച്ചയിലൊക്കെ പ​​െങ്കടുത്തവരായതിനാൽ സുപരിചിതരായിരിക്കും. പൊലീസുകാരുടെ നോട്ടപ്പുള്ളികളും’’ ^പറഞ്ഞ്​ നിർത്തു​േമ്പാൾ സമരസ്​ത്രീകളുടെ കണ്ണുകളിൽ തീ​വ്രത വ്യക്​തമായിരുന്നു. ഒപ്പം ലക്ഷ്യ​േബാധവും... ജനിച്ച്​ വീണ മണ്ണിൽ ഭീതിയില്ലാതെ അന്തിയുറങ്ങാമെന്ന പ്രതീക്ഷയും...



B0x

‘‘എല്ലാം ചതിയായിരുന്നു’’

എരഞ്ഞിമാവിലെ സമരപ്പന്തലിൽ കണ്ട കാവനൂർ ചെങ്ങരയിൽ നിന്നുള്ള നാല്​ വിധവകൾക്കും പറയാനുള്ളത്​  ചതിക്ക​െപ്പട്ടതി​െൻറ കഥയാണ്​. കുറുക്കനംകുന്ന്​ കാരിച്ചി (65), ഹഷന മൻസിലിൽ ഫാത്തിമ (50), പീടികക്കണ്ടി സഫിയ (48), തച്ചുംകോട്​ കദീജ (68) എന്നിവരോടൊപ്പം അവരുടെ പഞ്ചായത്ത്​ മെംബർ കെ.പി. റംലയുമുണ്ട്​. റംലയും പറയുന്നത്​ കുടിവെള്ള പൈപ്പിടാനെന്ന്​ പറഞ്ഞാണ്​ അവർ ഭൂമി അളക്കാൻ വന്നതെന്നാണ്​.
‘‘ഗെയിലിനെതിരെ ഇതുവരെ പല സമരങ്ങൾക്കും പോയിട്ടുണ്ട്​. അപ്പോഴാണ്​ അറിയുന്നത്​ ​ഇത്​ യാഥാർഥ്യമായാൽ ഏത്​ നിമിഷവും പൊട്ടിത്തെറിക്കുന്ന അഗ്​നിഗോളമാണ്​ തങ്ങളുടെ കിടപ്പറകളിലൂടെ വരുന്നതെന്ന്​. പല തവണ അവർ അളവെടുക്കാൻ വന്നിട്ടുണ്ട്​. അപ്പോഴൊക്കെ ഞങ്ങളുടെ എതിർപ്പിനെ തുടർന്ന്​ അവർ ഒാടിപ്പോകുകയായിരുന്നു. ഗെയിൽ അധികൃതരാരും ഇതുവരെ ഞങ്ങളുടെ ഭൂമി ഏടുക്കുന്നത്​ സംബന്ധിച്ച്​ ഒന്നും പറയുകയോ യാതൊരു ചർച്ചക്കും തയാറാവുകയോ ചെയ്​തിട്ടില്ല. അവർ അളക്കാൻ വരുന്നുണ്ടെന്ന്​ കേൾക്കു​േമ്പാൾ ഞങ്ങൾ എതിർപ്പുമാതി രംഗത്തെത്തും. അവരിൽ തെറ്റുണ്ടായിട്ടാണല്ലോ ഒാടിപ്പോകുന്നത്​. രാഷ്​ട്രീയക്കാരാണ്​ ഇതിലെ അപകടം മനസ്സിലാക്കി തന്നത്​. അതിൽ സി.പി.എമ്മുകാരും കോൺഗ്രസുകാരും ഒക്കെയുണ്ട്​. കോൺഗ്രസ്​ ഭരിക്കു​േമ്പാൾ സി.പി.എമ്മുകാർ വരും അല്ലാത്തപ്പോൾ മറ്റുള്ളവരും. ഇൗ പദ്ധതി വരുന്നതിൽ രണ്ട്​ കൂട്ടർക്കും പങ്കുണ്ടെന്നും ഞങ്ങൾക്കറിയാം’’ ^കാരിച്ചിയും ഫാത്തിമയും സഫിയയും ഒരേ സ്വരത്തിൽ പറഞ്ഞു.

B0X2


ഇത്​ റംല, സ്വന്തമായുള്ളത്​
അഞ്ച്​ സെൻറ്​ മാത്രം

മൂന്ന്​ പെൺമക്കളുള്ള റംലക്ക്​ ആകെയുള്ളത്​ അഞ്ച്​ സെൻറ്​ ഭൂമിയാണ്​. ഇതിന്​ നടുവിലൂടെയാണ്​ പൈപ്പ്​ ലൈൻ അലൈൻമെൻറ്​ പോകുന്നത്​. ഭർത്താവിന്​ പ്രായാധിക്യവും ശാരീരികാസ്വസ്​ഥതകളുമുണ്ട്​. പെൺമക്കളെ കെട്ടിച്ചയക്കാനും മറ്റൊരു വീടുണ്ടാക്കാനും ഇൗ പ്രായത്തിൽ അദ്ദേഹത്തിനാവില്ല. മാതാപിതാക്കളിൽനിന്ന്​ ഒാഹരിയായി കിട്ടിയ ഭൂമിയിലാണ്​ ജീവിതകാലം മുഴുവൻ അധ്വാനിച്ച്​ ഒരു വീട്​ വെച്ചത്​. നഷ്​ടപരിഹാരമായി പത്ത്​ ലക്ഷം കിട്ടിയാൽ തന്നെ ആ തുകക്ക്​ ഇന്നൊരു വീടുണ്ടാക്കാൻ സാധിക്കുമോ എന്നവർ ചോദിക്കുന്നു. സമരവും അടിയും പൊലീസും കേസുമെല്ലാം കേട്ട്​ വളരുന്ന, ഏത്​ നിമിഷവും സ്വന്തം കിടപ്പാടം നഷ്​ടമാകുമെന്ന ആശങ്കയും ഉള്ളിൽ മുളക്കുന്ന ഇൗ കുഞ്ഞുങ്ങളു​ടെ ഭാവി എന്തായിരിക്കുമെന്ന ആശങ്കയും ഇവർക്കുണ്ട്​. മറ്റെല്ലാ രക്ഷിതാക്ക​െളയും പോലെ ഞങ്ങളുടെ മക്കളെയും നല്ല സ്​കൂളിൽ പഠിപ്പിച്ച്​ ഉയർന്ന വിദ്യാഭ്യാസവും ഉന്നത ജോലിയും സമ്പാദിച്ച്​ കൊടുക്കണമെന്ന്​ തന്നെയാണ്​ ഇവർ ആഗ്രഹിക്കുന്നത്​. ​
ഇപ്പോഴൊക്കെ ചിന്തിക്കുന്നത്​ മറ്റൊന്നാണ്​. പഠപ്പിച്ചില്ലെങ്കിലും വേണ്ട, അവർക്ക്​ കയറിക്കിടക്കാൻ ഒരു വീടെങ്കിലും ബാക്കിവെക്കാനാവണമെന്നാണ്​ ഇവരുടെ പ്രാർഥന.



B0x 3

നസ്​റിയക്ക്​ പറയാനുള്ളത്​

പത്താം ക്ലാസ്​ വരെ പഠിച്ച 27കാരി നസ്റിയ എട്ട്​ വർഷം മുമ്പാണ്​ പാഴൂരിൽ നിന്ന്​ സർക്കാർ പറമ്പിലേക്ക്​ വിവാഹം കഴിഞ്ഞ്​ എത്തിയത്. വീടുണ്ടാക്കിയതി​െൻറ സാമ്പത്തികബാധ്യത തീർക്കാനാവുമെന്ന പ്രതീക്ഷയോടെ വിദേശത്ത്​ ജോലി തേടി പോയതാണ്​ ഭർത്താവ്​ ഫൈസൽ. എട്ടും നാലും വയസ്സുള്ള രണ്ട്​ പെൺകുട്ടികളടങ്ങുന്ന കുടുംബത്തി​െൻറ ആറ്​ സെൻറ്​ ഭൂമിയും വീടും അന്യാധീനപ്പെടാതിരിക്കാനുള്ള ഉത്തരവാദിത്തം നസ്റിയ ഏറ്റെടുത്തിരിക്കുകയാണ്​. ‘‘പത്ത്​ വർഷം മുമ്പ്​ വെള്ളത്തിന്​ പൈപ്പിടാനെന്ന്​ പറഞ്ഞാണ്​ അളവെടുക്കാൻ​ അവരെത്തിയത്​. കുറേ സ​ർവേ കല്ലുകൾ അടിച്ച്​ പോയി. അപ്പോൾ അളക്കാത്ത വീട്ടുകാരൊക്കെ പറഞ്ഞു, ഇതിലൂടെ അളന്നോളൂ, ഞങ്ങൾക്കും വെള്ളം കിട്ടുമല്ലോ എന്ന്​. പിന്നീട്​ സർവേ കല്ലിൽ പെയിൻറ്​ അടിക്കാൻ വന്നപ്പോൾ പാചകവാതകം കൊണ്ടുപോകാനുള്ള പൈപ്പാണെന്നായി. എല്ലാവരുടെയും അടുക്കളയിലേക്ക്​ ഗ്യാസ്​ കണക്​ഷൻ നൽകുമെന്ന്​ കേട്ടപ്പോൾ വലിയ സന്തോഷമായി’’. ബാക്കി തുടർന്നത്​ അയൽക്കാരി ഷബ്​നയാണ്​ ‘‘കഴിഞ്ഞ ഏപ്രിൽ 18നാണ്​​ നസ്റിയയുടെ വീട്ടിലൂടെ അളവെടുക്കാൻ അധികൃതരെത്തിയത്​ വൻ പൊലീസ്​ സന്നാഹത്തോടെയായിരുന്നു. സ്​ത്രീകളും കുട്ടികളും പുരുഷന്മാരുമെല്ലാം ഇത്​ തടയാൻ ഒരുങ്ങിനിന്നു. കാരശ്ശേരി പഞ്ചായത്ത്​ പ്രസിഡൻറ്​ വി.കെ. വിനോദ്​ ഉൾപ്പെടെയുള്ള രാഷ്​ട്രീയക്കാരും കൂടെയുണ്ട്​. അളവെടുക്കാൻ അനുവദിക്കില്ലെന്ന്​ പറഞ്ഞ പുരുഷന്മാരെയെല്ലാം പൊലീസ്​ ബലംപ്രയോഗിച്ച്​ വണ്ടിയിൽ കയറ്റി. ഞങ്ങൾ ഒരുപറ്റം സ്​​ത്രീകൾ മാത്രം ബാക്കിയായി. വീടിന്​ ചുറ്റും നിന്ന്​ അളവെടുക്കൽ തടഞ്ഞു. ഇതോടെ സ്​ത്രീക​ളാണെന്ന പരിഗണനപോലുമില്ലാതെ ലാത്തികൊണ്ടടിച്ചും വലിച്ചിഴച്ചും അളവെടുത്തു’’. പ്ലസ്​ ടു വിദ്യാഭ്യാസമുള്ള കക്കാട്​ സ്വദേശിയായ ഷബ്​നയെ പത്ത്​ വർഷം മുമ്പാണ്​ നെല്ലിക്കാപറമ്പിലേക്ക്​ വിവാഹം കഴിച്ച്​ കൊണ്ടുവന്നത്​. ഭർത്താവിന്​ ബിസിനസാണ്​​. രണ്ട്​ കുട്ടികളുണ്ട്​. ത​െന്ന വിവാഹം കഴിച്ച്​ കൊണ്ടുവന്ന വീടിനും കക്കാടുള്ള സ്വന്തം വീടിനും ഗെയിൽ ഭീഷണിയുണ്ടെന്ന്​ ഷബ്​ന പറയുന്നു. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ മറ്റൊരിടത്തേക്ക്​ മാറിത്താമസിക്കാനോ പുതിയ വീട്​ കണ്ടെത്താനോ ആവും. പക്ഷേ, പാവപ്പെട്ട ഇവരുടെ ദൈന്യത കാണു​േമ്പാൾ വെറുതെയിരിക്കാൻ തോന്നുന്നി​െല്ലന്നും അവർ പറഞ്ഞു.



  

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

എന്‍െറ പുഴ

കവിതയുടെ വേറിട്ട ശബ്ദം