Posts

Showing posts from February, 2013

എന്‍െറ പുഴ

Image
ഏത്രനാളായി ഒരു പുസ്തകം വായിച്ച് കരഞ്ഞിട്ട് എന്ന് പറഞ്ഞാല്‍ വിചാരിക്കും ആളുകള്‍ വായിക്കുന്നതും സിനിമ കാണുന്നതുമെല്ലാം കണ്ണീരിന് വേണ്ടിയാണെന്ന്. അങ്ങിനെയല്ല, വായനയുടെ അനുഭവത്തെ ആത്മാവില്‍ അറിയാന്‍ കഴിഞ്ഞു. അത്രതന്നെ. ഒരു വാരികയില്‍ വായിച്ച പുസ്തക റിവ്യൂവില്‍ നിന്നാണ് ‘യതീമിന്‍െറ നാരാങ്ങാമിഠായി’യെ കുറിച്ച് അറിഞ്ഞത്. അപ്പോള്‍ തന്നെ ആ പുസ്തകം സ്വന്തമാക്കാന്‍ വലിയ മോഹം തോന്നിയത് മറ്റൊന്നും കൊണ്ടായിരുന്നില്ല. ആ പുസ്തകത്തില്‍ എട്ട് അധ്യായങ്ങളിലും മുഖ്യപരാമര്‍ശം ‘എന്‍െറ’കൂടി പുഴയായ ഇരുവഴിഞ്ഞിയായിരുന്നു. പ്രവാസം എന്ന വലിയ വാക്ക്കൊണ്ടൊന്നും വിശേഷിപ്പിക്കാന്‍ പറ്റില്ളെങ്കിലും ഏറെക്കാലമായി അന്യദേശങ്ങളില്‍ രാപാര്‍ക്കുന്നതിനാല്‍ ‘എന്‍െറ പുഴ’ എനിക്ക് നഷ്ടമായി തുടങ്ങിയിട്ടുണ്ട്. പുഴയെ കുറിച്ച് വിശേഷിച്ച് ഇരുവഴിഞ്ഞിയെ കുറിച്ച് ‘ഞങ്ങള്‍’പുഴയോരവാസികള്‍ക്ക് എപ്പോഴും ഒരുപാട് പറയാനുണ്ടാകും. പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകളും കാര്യങ്ങളും. അപ്പോപിന്നെ അങ്ങിനെ ഒരു പുഴയെ കുറിച്ചുള്ള അക്ഷരങ്ങള്‍ തേടിപുറപ്പെടുന്നതില്‍ അത്ഭുതമില്ലല്ളോ. കണ്ണീരിനെകുറിച്ച് പറയുമ്പോള്‍  ഞങ്ങള്‍ക്കത് പുഴയെകുറിച്ചുള്ളത്...

നില്‍പ്പ്

Image
നില്‍പ്പ് ഒരു വ്യായാമമല്ലാത്തതിനാല്‍  ഞാനെന്നും കാറിലാണ്  വീട്ടില്‍ പോകുന്നത്. അത്ര ദൂരത്തൊന്നുമല്ല; വെറും അമ്പത് കിലോമീറ്റര്‍ ബസിലാണെങ്കില്‍  പത്തമ്പത് രൂപവേണം യാത്രാക്കുലി; അള്ളിപ്പിടിച്ചും ദുര്‍ഗന്ധം സഹിച്ചും തൂങ്ങിക്കിടന്നുമുള്ള യാത്ര. കാറിലാണെങ്കില്‍  പത്ത് ലിറ്റര്‍ പെട്രോള്‍ മതി അഞ്ഞൂറ് രൂപ മുടക്കേയുള്ളൂ. പാട്ടുകേള്‍ക്കാം, ഫോണ്‍ ചെയ്യാം ഇടക്ക് നിര്‍ത്തി മൂത്രമൊഴിക്കുകയുമാവാം.

പി.ജെ കുര്യനുവേണ്ടി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം ദുരുപയോഗം ചെയ്തെന്ന്

Image
രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യനുവേണ്ടി ഉമ്മന്‍ചാണ്ടി  മുഖ്യമന്ത്രി സ്ഥാനം ദുരുപയോഗം ചെയ്തെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ഡോ. ടി.എന്‍ സീമ എം.പി. പി.ജെ കുര്യന് രാഷ്ട്രീയ സംരക്ഷണം നല്‍കുന്ന തരത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍. ഇതിലൂടെ മുഖ്യമന്ത്രിയുടേത് വെറും രാഷ്ട്രീയ നേതാവിന്‍െറ റോള്‍ മാത്രമായി ചുരുങ്ങി. ഒരു മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണ് ഉണ്ടായത്. നിശരാശാജനകവും പ്രതീക്ഷിക്കാത്തുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. 17 വര്‍ഷമായി സൂര്യനെല്ലി പെണ്‍കുട്ടി ഒരേ കാര്യം പറഞ്ഞു കൊണ്ടിരിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കുര്യനെ ന്യായീകരിച്ച മുഖ്യമന്ത്രിയോട് പെണ്‍കുട്ടി പറയുന്നത് കള്ളമാണ് എന്നാണോ നിങ്ങള്‍ പറയുന്നതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി ഉത്തരം പറയാതെ ഒഴിഞ്ഞുമാറി. പെണ്‍കുട്ടി പറയുന്നത് കള്ളമാണെന്നാണ് മുഖ്യമന്ത്രി പറയാതെ പറയുന്നത്                       ...

സ്ത്രീ ശല്യക്കാര്‍ സൂക്ഷിക്കുക! ഷോക്കടിപ്പിക്കും വാച്ചുമായി അതീര്‍ഥ്

Image
കണ്ടുപിടിത്തങ്ങളില്‍ കേമനാണ് ഈ പ്ളസ് വണ്‍ വിദ്യാര്‍ഥി. തിരുവനന്തപുരം തിരുമല എ.എം.എച്ച്.എസ്.എസിലെ    അതീ  ര്‍ഥ് ചന്ദ്രനാണ് ദേശീയ ശാസ്ത്ര കോണ്‍ഗ്രസില്‍ വൈവിധ്യമാര്‍ന്ന ഉപകരണങ്ങളുമായത്തെിയത്.   ആക്രമണത്തില്‍നിന്ന് സ്ത്രീക്ക് സുരക്ഷ നല്‍കുന്ന വാച്ച്, ഇലക്ട്രിക് ഗണ്‍ എന്നിവയാണ് പ്രധാന കണ്ടുപിടിത്തങ്ങള്‍. ട്രാന്‍സ്ഫോമര്‍, ഇലക്ട്രോണിക് ചിപ്പ് തുടങ്ങിയവ ഉപയോഗിച്ച് 500 രൂപ ചെലവില്‍ നിര്‍മിക്കാവുന്നതാണിത്. വാച്ച് കെട്ടിയാല്‍ സ്ത്രീ ആക്രമിക്കപ്പെടുമ്പോള്‍ ഇതിലെ ഒമ്പത് വാട്ട് ബാറ്ററിയില്‍നിന്ന് വൈദ്യുതി പ്രവാഹമുണ്ടായി അക്രമിക്ക് ഷോക്കേല്‍ക്കും. ഒപ്പം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ മുന്നറിയിപ്പ് സൈററണും മുഴങ്ങും. സമചതുരാകൃതിയിലുള്ള ചെറിയ ‘ഇലക്ട്രിക് ഗണ്‍’ യാത്രാവേളകളില്‍ കൂടെ കരുതാം. ആക്രമിക്കപ്പെടുമ്പോള്‍ ഇതിലെ സ്വിച്ച് അമര്‍ത്തിയാല്‍ അക്രമിക്ക് ഷോക്കേ ല്‍ക്കും. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ ബോളാണ് ഇതിന് സഹായിക്കുന്നത്.   നിരവധി സുപ്രധാന കണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടുണ്ട് അതീര്‍ഥ്. ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടാവുന്ന അപകടങ്ങളില്ലാതാക്കുന്ന കണ്ടുപിടുത...