നമ്മുടെ അയല്‍രാജ്യമായ മ്യാന്മറിലെ, ബംഗ്ളാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യയാണ് അറാകന്‍. റോഹിങ്ക്യ വംശജരായ മുസ്ലിംകളാണ് ഈ പ്രവിശ്യയിലെ നല്ലൊരു ശതമാനം ജനങ്ങളും. മാറിമാറിവന്ന മ്യാന്മര്‍ ഭരണകൂടങ്ങളുടെ നിരന്തരമായ പീഡനങ്ങള്‍ക്കും വിവേചനത്തിനും ഇരയായ ആ ജനത, കാലങ്ങളായി നീതിക്കുവേണ്ടിയുള്ള പ്രക്ഷോഭത്തിലായിരുന്നു. അറാകന്‍ പ്രവിശ്യക്ക് സ്വതന്ത്ര പദവി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്ഥാനങ്ങളും അവിടെയുണ്ട്. ലോകത്തെ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ സമൂഹം എന്നാണ് ഐക്യരാഷ്ട്ര സഭ റോഹിങ്ക്യ മുസ്ലിംകളെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി അവിടെനിന്ന് വരുന്ന വാര്‍ത്തകള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ മേയ് 29ന് ഒരു റോഹിങ്ക്യ യുവാവും ബുദ്ധമതക്കാരിയായ യുവതിയും തമ്മിലുള്ള പ്രണയവുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങള്‍ അതിക്രൂരമായ വംശീയ ഉന്മൂലനമായി മാറിയിരിക്കുകയാണ്. ഇതിനകം രണ്ടായിരത്തോളം റോഹിങ്ക്യ മുസ്ലിംകള്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. പതിനായിരത്തിലേറെ പേര്‍ അഭയാര്‍ഥികളായി അന്യനാടുകളിലേക്ക് രക്ഷപ്പെട്ടു. പട്ടാള ഭരണകൂടവും ബുദ്ധമത വര്‍ഗീയവാദികളും ചേര്‍ന്നാ...