തെന്നല വില്ലേജിലെ കയ്യേറ്റ ഭൂമി സ്വകാര്യ വ്യക്തി അളന്നു തിരച്ച
കോട്ടക്കല്‍: തെന്നല വില്ലേജില്‍ സ്വകാര്യ വ്യക്തികള്‍ കൈയ്യേറിയ ഭൂമിയില്‍ കൈയ്യേറ്റക്കാര്‍ ഭൂമിയളവ് നടത്തിയിട്ടും അധികൃതര്‍ക്ക് അനക്കമില്ല. എടരിക്കോട് സ്പിന്നിംങ്ങ് മില്ലിന് സമീപം റീസര്‍വ്വേ 139/19, 139/20 നി.കെ (നികുതി കെട്ടാത്ത) ഭൂമിയിലാണ് സ്വകാര്യ വ്യക്തികള്‍ ചൊവ്വാഴ്ച സര്‍വ്വേ നടത്തിയത്. വില്ലേജ് രേഖകളില്‍ ജന്മിയോ പട്ടയമോ ഇല്ലാത്ത പുറമ്പോക്ക് ഭുമിയാണിത്. ഇവിടെ സ്വകാര്യ വ്യക്തികള്‍ വളച്ചുകെട്ടി ഭൂമി കൈയ്യേറിയത് തിങ്കളാഴ്ച ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സര്‍ക്കാര്‍ ഭൂമി പ്രദേശത്തെ ഭൂരഹിതര്‍ക്ക് പതിച്ച് നല്‍കാനാണ് ശ്രമിച്ചതെന്ന രാഷ്ട്രീയ നേതാക്കളുടെ വിശദീകരണത്തിന് പിന്നാലെയാണ് ഭൂമിയളവ് നടന്നത്. ഇതോടെ കൈയ്യേറ്റത്തിന് പിന്നില്‍ ഭൂമാഫിയയുടെയും രാഷിട്രീയക്കാരുടെയും സ്വാധീനമാണെന്ന് വ്യക്തമായി. ഏറെക്കാലമായി നുകുതിയടക്കുകയോ കീഴാധാരം പോലുള്ള രേഖകളോ ഇല്ലാത്ത ഭുമി വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ സ്വകാര്യ വ്യക്തികള്‍ അനുഭവിക്കുകയാണ്. ഇതിനിടെ സി.പി.എം. ലോക്കല്‍ സെക്രട്ടറി കെ. ഉണ്ണികൃഷ്ണന്, മുസ്ലീം ലീഗ് വാര്‍ഡ് പ്രസിഡന്റ് കോറാട്ടില്‍ അബ്ദുല്‍ മജീദ്, ഐ.എന്‍...