മുക്കം ചോരയിലെഴുതുന്ന ചരിത്രം
ഗെയിൽ പൈപ്പ് ലൈൻ വിരുദ്ധസമരവും ഭരണകൂട ഇടപെടലും ^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^ പുരയിടങ്ങളും വീടും തകർത്ത് ഗെയിൽ വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനെതിരെ കോഴിക്കോട് മുക്കം നിവാസികൾ ചെറുത്തുനിൽപിലാണ്. പൊലീസ് അടിച്ചമർത്തലുകളെ അതിജീവിച്ചും സ്ത്രീകൾ ഉൾെപ്പടെയുള്ളവർ സമരം തുടരുന്നു. മുക്കത്ത് എന്താണ് നടക്കുന്നത് എന്ന് അന്വേഷിക്കുന്നു. അധികാരം കൊണ്ട് ജനകീയ സമരത്തെ അടിച്ചമർത്തുക എന്നത് ഭരണകൂടങ്ങളുടെ പൊതുഭാഷയാണെന്ന് ചരിത്രം അടയാളപ്പെടുത്തുന്നു. കേരളത്തിലും ഇതെത്രയോ തവണ ആവർത്തിച്ചിരിക്കുന്നു. സ്വന്തം മണ്ണ് കവർന്നെടുക്കാതിരിക്കാൻ തെരുവിലെ പൊള്ളുന്ന വെയിലിലേക്കിറങ്ങിയ കോഴിക്കോട് മുക്കം എരഞ്ഞിമാവിലെ സ്ത്രീകളടക്കമുള്ള ജനത സർക്കാർ കണക്കിൽ തീവ്രവാദികളാണിന്ന്. ഗെയിൽ പദ്ധതിക്കെതിെര പോരാടുന്നവരെ അടിച്ചമർത്താനുള്ള ഭരണകൂട നീക്കങ്ങൾക്ക് മുന്നിൽ ഇവിടത്തെ ജനത മുട്ടുമടക്കാൻ ഒട്ടുമേ തയാറല്ല. ഠഠഠ മലപ്പുറം^ കോഴിക്കോട് ജില്ലയുടെ കിഴക്കൻ അതിർത്തി ഗ്രാമമാണ് എരഞ്ഞിമാവ്. കൊയിലാണ്ടി^എടവണ്ണ സംസ്ഥാനപാതയിൽ മലപ്പുറം ജില്ലയുടെ തുടക്കം ഇവിടെ നിന്നാണ്. കെ...