നൂറിന്‍െറ നിറവില്‍ തുര്‍ക്കി ടാക്കീസ്

ശതാബ്ദി നിറവിലത്തെിയ തുര്‍ക്കി സിനിമയുടെ വളര്‍ച്ച വ്യക്തമാക്കുന്ന എട്ടു സിനിമകളാണ് ഇത്തവണ അന്താരഷ്ട്ര ചലച്ചിത്ര മേളയില്‍ കണ്‍ട്രി വിഭാഗത്തില്‍ ഇടം നേടിയത്. തുര്‍ക്കി സിനിമക്കും സാഹിത്യത്തിനും യുറോപ്യന്‍ കേന്ദ്രീകൃത സാംസ്കാരിക ഭൂപടത്തില്‍ ഇടം ലഭിച്ച് തുടങ്ങിയ ദശാബ്ദമാണ് പിന്നിടുന്നത്. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമെന്നതുമാത്രമല്ല, കുര്‍ദുകളുടെ വംശീയ കലാപങ്ങളും ഗ്രീക്ക് സംസ്കാരവുമായുള്ള കൂടിക്കലരിനിടയില്‍ സ്വതം തേടുന്നവരുടെ ജീവിതവും അതിലധികം, ഇടക്കിടെ വന്ന് പോകുന്ന, രാജ്യത്തെ·തകര്‍ത്തെറിയാന്‍ പോന്ന ഭൂകമ്പങ്ങളും ഏല്ലാം കൂടി യൂറോപ്യന്‍ പരിവേഷമുള്ള ഈ പാവം രാജ്യത്തെയും അവിടുത്തെ സാസ്കാരിക വിനിമയങ്ങളെയും എന്നും രണ്ടാം നിരയില്‍ നിര്‍ത്തിയതിന്‍െറ ചരിത്രം കൂടിയാണ് ഈ നൂറാം വാര്‍ഷികം. 2004ല്‍ ഓര്‍ഹാന്‍ പാമുകിന്‍െറ മൈ നേം ഈസ് റെഡ് എന്ന നോവലിന് ഐര്‍ലന്‍ഡിലെ ഇംപാക് ഡബ്ളിന്‍ (IMPAC Dublin) പുരസ്കാരം ലഭിക്കുന്നതിന് മുമ്പ് 2003ല്‍ തുര്‍ക്കിയിലെ ‘ന്യൂ വേവ്’ സംവിധായകന്‍ നൂരി ബില്‍ജെ സിലാന്‍െറ ഉസക് (ഡിസ്റ്റന്‍ഡ്) എന്ന ചിത്രത്തിന് കാനില്‍ ഗോള്‍ഡന്‍ പാം പുരസ്കാരം ലഭിച്ചിരുന്നു. യൂറോപ്യന്‍ സാംസ്കാരിക...