Posts

Showing posts from March, 2014
Image

ഓര്‍ക്കുക, ഫേസ്ബുക് നിങ്ങളുടെ സുഹൃത്തല്ല

http://www.madhyamam.com/weekly/2635 പൗരന്മാരെ നിരീക്ഷിക്കുന്ന ഭരണകൂടങ്ങളുടെ ചാരക്കണ്ണുകളെക്കുറിച്ച് മൂന്നു ദശകംമുമ്പ്, എഡ്വേഡ് സ്നോഡന്‍ എന്ന വിസില്‍ ബ്ളോവര്‍ വിളിച്ച് കൂവുന്നതിനും അദ്ദേഹം ജനിക്കുന്നതിനും മുമ്പ് സംസാരിച്ചുതുടങ്ങിയ മറ്റൊരു അമേരിക്കന്‍ പൗരനാണ് റിച്ചാര്‍ഡ് എം. സ്റ്റാള്‍മാന്‍. സംസാരിക്കുക മാത്രമല്ല സാങ്കേതിക വിജ്ഞാനം സ്വകാര്യവത്കരിക്കുന്നതിനെതിരെ പങ്കുവെക്കലിന്‍െറ പ്രതിരോധമായി ലോകത്താകമാനം ഡിജിറ്റല്‍ ഒളിപ്പോരിലേര്‍പ്പെട്ട ഗ്നു പദ്ധതിയുടെ ഉപജ്ഞാതാവ് ഒരു മുഖവുരയുടെ ആവശ്യമില്ലാത്തവിധം മലയാളികള്‍ക്കും സുപരിചിതനാണ്. അമേരിക്ക തങ്ങളുടെ പൗരന്മാരുടെ ഫോണ്‍ ചോര്‍ത്തുന്നതിനെക്കുറിച്ച് ലോകത്തോട് വെളിപ്പെടുത്തിയ എഡ്വേഡ് സ്നോഡന്‍െറ കാലത്ത് സ്റ്റാള്‍മാന്‍ എന്ന ‘വിപ്ളവകാരി’യുടെ ശബ്ദത്തിന് പ്രസക്തിയുണ്ട്. ഇന്ത്യന്‍ അവസ്ഥയില്‍ ആധാര്‍ പോലുള്ള ദേശീയ തിരിച്ചറിയല്‍ സംവിധാനത്തിലൂടെയാണ് ഭരണകൂടത്തിന്‍െറ ചാരപ്രവര്‍ത്തനം.  സ്റ്റാള്‍മാന്‍െറ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഒരു ആയുധമാണ്, പ്രത്യേകിച്ചും സ്വകാര്യ ഓപറേറ്റിങ് സ്ഥാപനങ്ങള്‍ കോടിക്കണക്കായ ഉപയോക്താക്കളുടെ വിവരങ്ങള്‍ സി.ഐ.എ, മൊസ...