Posts

Showing posts from November, 2012

ഒ.......ച്ച: http://www.madhyamam.com/news/192312/120924

ഒ.......ച്ച: http://www.madhyamam.com/news/192312/120924 : http://www.madhyamam.com/news/192312/120924

താരങ്ങളേക്കാള്‍ വലിയ താരമായി സബായ്ന

Image
കണ്ണഞ്ചിക്കുന്ന ക്യാമറാ ഫ്ളാഷുകളുടെ വെളിച്ചത്തില്‍ കുഞ്ഞുകണ്ണുകള്‍ കൂമ്പിയടഞ്ഞു. വെള്ളത്തൂവാലയില്‍ അമ്മയുടെ കൈകളില്‍ കിടന്ന് വേദിയിലെ പടുകൂറ്റന്‍ സ്പോട്ട് ലൈറ്റുകളുടെ കടുത്ത വെളിച്ചത്തിലേക്ക് കയറി വരുമ്പോള്‍ അവളുടെ കണ്ണുകള്‍ വീണ്ടും പതറി.  രണ്ട് മാസം മാത്രം പ്രായമുള്ള സബായ്നയാണ് താരങ്ങളേക്കാള്‍ വലിയ താരമായത്. ക്യാമറക്ക് മുന്നിലേക്ക് പിറന്നു വീണ അവള്‍ അമ്മയുടെ കൈകളിലിരുന്ന് കണ്ണു ചിമ്മിയപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുഞ്ചിരിച്ചു. മന്ത്രി ഗണേശ് കുമാറും പ്രിയദര്‍ശനും ഭാഗ്യരാജും അടങ്ങുന്ന താരനിരയോടൊപ്പം അമ്മ ശ്വേതാമേനോനും നിറഞ്ഞ് ചിരിച്ചു. ഈ സമയം സദസിലെ ആയിരത്തില്‍ പരം കണ്ണുകളും അവളെ സ്നേഹത്തോടെ നോക്കി. വര്‍ണങ്ങള്‍ പെയ്തിറങ്ങിയ വേദിയില്‍ അമ്മയോടൊപ്പം അവാര്‍ഡു വാങ്ങാനത്തെിയ അവള്‍ വീണ്ടും മലയാള സിനിമ ചരിത്രത്തിന്‍െറ ഭാഗമായി. സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് വാങ്ങാനത്തെിയ ശ്വേതാമേനോന്‍െറ മകള്‍ സബായ്നയാണ് വേദിക്കും സദസിനും അരുമയായത്.അവാര്‍ഡ് ദാന ചടങ്ങിന് അരമണിക്കൂര്‍ മുന്‍പ് മകളേയും കൈയിലെടുത്ത് ശ്വേത വന്നപ്പോള്‍ ക്യാമറകളെല്ലാം തുടര്‍ച്ചയായ...