Posts

Showing posts from December, 2016

എഴുത്തുകാരനെ രാജ്യദ്രോഹിയാക്കുന്ന വിധം

Image
സാമൂഹ്യജീവി എന്ന നിലയില്‍ ഒരു എഴുത്തുകാരന്‍െറ ജീവിതം ഞൊടിയിടകൊണ്ട് വഴിമാറിയൊഴുകുന്നത് നേരിട്ടനുഭവിച്ചതിന്‍െറ ആളല്‍ മാറിയിട്ടില്ല. കമല്‍ സി. എന്ന കൊല്ലം സ്വദേശിയുടെ ഉള്ളില്‍ നിന്ന്. സംഘപരിവാര്‍ ഫാഷീസ്റ്റ് നയങ്ങളുടെ കാലത്ത് ദേശീയതയില്‍ നിന്നും ബഹിഷ്കൃതരാകുന്ന ‘ശശി’മാരുടെ ആശയത്തെ പ്രശ്നവത്ക്കരിച്ചതിന് ഒരു പകല്‍ മുഴവന്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയേണ്ടി വന്നപ്പോള്‍ ഉണ്ടായ അനുഭവം രാജന്‍ കൊലക്കേസിന്‍െറ കാലത്തെ ഓര്‍മ്മപ്പെടുത്തി. കമലിന് മാത്രമല്ല മനുഷ്യാവകാശങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന ഏതൊരുത്തന്‍െറയും ഉള്ളില്‍ പാളിയ തീയാണത്. യൗവനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക് വേണ്ടി ചിലവഴിച്ചതോടൊപ്പം വായനയും ചിന്തയും രൂപപ്പെടുത്തിയ വ്യക്തിത്വം ചോദ്യംചെയ്യപ്പെടുന്നതിന്‍െറ അവസാന ഉദാഹരണം. തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുകയും അപ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്നും കോടതി നിര്‍ദേശിക്കുമ്പോള്‍ ഭരണഘടനാവകാശമെന്ന് കരുതി അതിനോടുള്ള പൗരന്‍െറ സ്വാഭാവിക പ്രതികരണമുണ്ടാക്കിയ അനുഭവങ്ങള്‍ ഉറപ്പിക്കുന്നു, നാമൊന്നും സ്വതന്ത്രരല്ളെന്നും ഏറെ അപരിഷ്കൃതമായ ജനാധിപത്യ വിരുദ്ധതയുടെ നടുക്കടലിലാണെന്നും ബോധ്യപ്പെടുത...